UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുത്തൂറ്റ് റെയ്ഡ്; ഇതുവരെ കണ്ടെത്തിയത് 350 കോടിയുടെ ക്രമക്കേട്

അഴിമുഖം പ്രതിനിധി

മുത്തൂറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ 350 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തല്‍. ആദായനികുതി വകുപ്പ് മുത്തൂറ്റ് സ്ഥാപനങ്ങളില്‍ നടത്തുന്ന പരിശോധനയിലാണ് ഇത്രയധികം രൂപയുടെ വെട്ടിപ്പ് കണ്ടെത്തിയത്. മുത്തൂറ്റ് ഫൈനാന്‍സില്‍ 150 കോടിയുടെയും മുത്തൂറ്റ് ഫിന്‍കോര്‍പില്‍ 125 കോടിയുടെയും മിനി മുത്തൂറ്റില്‍ 75 കോടിയുടെയും ക്രമക്കേടാണ് കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മുത്തൂറ്റിന്‍െറ വിവിധ ശാഖകളില്‍ വന്‍ തുകകള്‍ നിക്ഷേപിച്ചവരെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സൂചന നല്‍കി. 25 ലക്ഷത്തിലധികം രൂപ നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ ആണ് നിലവില്‍ പരിശോധിക്കുന്നത്. ഇവരില്‍ വരുമാനനികുതി അടക്കാത്തവര്‍ക്ക് നോട്ടീസയക്കും. പിടിച്ചെടുത്ത രേഖകളുടെ പരിശോധന പൂര്‍ത്തിയാകുന്നമുറക്ക് കൂടുതല്‍ റെയ്ഡ് പ്രതീക്ഷിക്കാമെന്നും ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍