കശ്മീര്‍ കത്തിയെരിഞ്ഞുകൊണ്ടിരിക്കുകയാണ്, തീ കെടുത്താനാണ് ആഗ്രഹിക്കുന്നതെങ്കില്‍ വെള്ളം ഉപയോഗിക്കുക, പെട്രോള്‍ അല്ല; തെക്കന്‍ കശ്മീരിലെ ത്രാള്‍ എന്ന ഗ്രാമത്തിലെ ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പളായ മുസാഫര്‍ അഹമദ് വാനി ഈ വാക്കുകള്‍ പറഞ്ഞത് മാധ്യമങ്ങളോടായാണ്. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ സങ്കപ്പെടുന്നതും ഈ വാചകം മാധ്യമങ്ങള്‍ എന്തുകൊണ്ട് ഒഴിവാക്കിയെന്നോര്‍ത്താണ്.
മുസാഫര്‍ വാനി ആരാണെ് സംശയിക്കുന്നോ? കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യം വധിച്ച മുജാഹുദ്ദീന്‍ കമാന്‍ഡര്‍ 21 കാരനായ ബുര്‍ഹാന്‍ വാനിയുടെ പിതാവ്.
ബുര്‍ഹാന്റെ വധത്തിനുശേഷം ദേശീയ മാധ്യമങ്ങള്‍ മുസാഫറിനെ കാണാനെത്തി. പക്ഷേ താന്‍ പറഞ്ഞതു മുഴുവന്‍ നല്‍കാതെ അവരവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് മാത്രം തന്റെ വാക്കുകള്‍ ഉപയോഗിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ക്രൂരതയ്ക്കും അടിച്ചമര്‍ത്തലിനുമെതിരെ ജിഹാദ് നയിക്കാന്‍ ഇസ്ലാം അനുവദിക്കുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞതായി മാത്രമാണ് ഒരു ദേശീയ ദിനപത്രം വാര്‍ത്ത നല്‍കിയിരിക്കുന്നത്; മുസാഫര്‍ ചൂണ്ടിക്കാട്ടി.
എന്തുകൊണ്ട് ബുര്‍ഹാന്‍ തോക്കെടുത്തു? ആരും അതിന്റെ മൂലകാരണം അന്വേഷിക്കുന്നില്ല. ഇന്ത്യ കശ്മീരിലെ കുട്ടികളോട് എങ്ങനെയാണ് പെരുമാറുന്നത്? കശ്മീര്‍ ജനതയ്ക്കായി ന്യൂഡല്‍ഹി തയ്യാറാക്കിയിരിക്കുന്ന പോളിസി( സൈന്യം) തന്നെയാണ് എല്ലാത്തിനും കാരണം. യുവാക്കാള്‍ തീവ്രവാദത്തിലേക്കു പോകുന്നെങ്കില്‍ അതവര്‍ ദിവസേനയെന്നോണം ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും ഏല്‍ക്കേണ്ടി വരുന്ന മനുഷ്യത്വരഹിതമായ പീഡനങ്ങള്‍ കാരണമാണ്. ബുര്‍ഹാന്‍ മാത്രമല്ല അതിനുദ്ദാഹരണം, അവന്‍ ആദ്യത്തെയാളുമല്ല; മുസാഫര്‍ പറയുന്നു.
വിശദമായി വായിക്കാന്‍; http://goo.gl/30ZK9U