UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എം വി ജയരാജന്‍ കെടിഡിസി ചെയര്‍മാന്‍ ആകുമെന്നു സൂചന

അഴിമുഖം പ്രതിനിധി

ഇടതുമുന്നണിയില്‍ ഉണ്ടാക്കിയ ധാരണയനുസരിച്ച് സിപിഎമ്മിന് ലഭിച്ചിരിക്കുന്ന ബോര്‍ഡ്/കോര്‍പ്പറേഷന്‍ അധ്യക്ഷന്‍മാരുടെ പട്ടിക പൂര്‍ത്തിയായതായി സൂചന. ഇന്നു ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ ഇതു സംബന്ധിച്ച അന്തിമതീരുമാനം ഉണ്ടാകും. എം വി ജയരാജന്‍ കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍(കെടിഡിസി) ചെയര്‍മാന്‍ ആകുമെന്ന് അറിയുന്നു. സംസ്ഥാന സഹകരണബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരിക്കുന്നത് മുന്‍ എംഎല്‍എ കോലിയക്കോട് കൃഷ്ണന്‍നായരെയാണ്. ഗ്രേറ്റര്‍ കൊച്ചിന്‍ ഡവലപ്‌മെന്റ് അഥോറിറ്റി(ജിസിഡിഎ) അധ്യക്ഷനായി സിഎം ദിനേശ് മണി വരും.

ഇവരെക്കൂടാതെ പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറിമാരെയും അധ്യക്ഷപദവികളിലേക്ക് പരിഗണിച്ചിട്ടുണ്ട്. കൊല്ലം ജില്ല സെക്രട്ടറിയായിരുന്നു കെ രാജഗോപാല്‍, പത്തനംതിട്ട ജില്ല സെക്രട്ടറിയായിരുന്ന കെ അനന്തഗോപന്‍, ആലപ്പുഴ ജില് സെക്രട്ടറിയായിരുന്ന സി വി ചന്ദ്രബാബു എന്നിവര്‍ വിവിധ ബോര്‍ഡ്ുകളുടെ അധ്യക്ഷന്മാരാകും. തിരുവനന്തപുരം മുന്‍മമേയര്‍ കെ ചന്ദ്രിക, ഡോ. സുജ സൂസന്‍ ജോര്‍ജ്, കെ വരദരാജന്‍, കെ ആര്‍ ഭാഗീരഥന്‍, എ എ റഷീദ്, സി എന്‍ മോഹന്‍ എന്നിവരും പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍