UPDATES

എം വി ജയരാജൻ പരിയാരം മെഡിക്കൽ കോളജ് ചെയർമാൻ സ്ഥാനം രാജിവച്ചു

അഴിമുഖം പ്രതിനിധി

സിപിഎം നേതാവ് എംവി ജയരാജന്‍ പരിയാരം മെഡിക്കല്‍ കോളജ് ഭരണസമിതി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. ഇന്ന് നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് ഇക്കാര്യമറിയിച്ചത്. ലോട്ടറിതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നതിനാലാണ് രാജി.

നിലവിലുള്ള വൈസ് ചെയര്‍മാന്‍ ശേഖരന്‍ മിനിയോടനായിരിക്കും പുതിയ സാരഥി. പി.പുരുഷോത്തമന്‍ വൈസ് ചെയര്‍മാനായി ചുമതലയേല്‍ക്കും. 2015 ഡിസംബറിലാണ് എംവി ജയരാജന്‍ ചെയര്‍മാനായി വീണ്ടും ചുമതലയേറ്റത്. 2007ലെ വിവാദമായ തെരഞ്ഞെടുപ്പിലൂടെയാണ് സി.എം.പി നേതാവ് എം.വി. രാഘവന്‍റെ സ്വപ്ന സ്ഥാപനമായ പരിയാരം മെഡിക്കല്‍ കോളജ് യു.ഡി.എഫില്‍ നിന്ന് സി.പി.എം പിടിച്ചെടുത്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍