UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്റെ മകളുടെ പേര് ജ്യോതി സിംഗ്, നിര്‍ഭയയുടെ അമ്മ വെളിപ്പെടുത്തുന്നു

അഴിമുഖം പ്രതിനിധി

ദല്‍ഹിയില്‍ ഓടുന്ന ബസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിര്‍ഭയ എന്ന പേരില്‍ അറിയപ്പെട്ട പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ പേര് ജ്യോതി സിംഗ്. ജ്യോതിയുടെ അമ്മ തന്നെയാണ് സംഭവം നടന്ന് മൂന്നു വര്‍ഷത്തിനുശേഷം മകളുടെ പേര് ലോകത്തോട് വെളിപ്പെടുത്തിയത്. പേര് പറയുന്നതില്‍ നാണക്കേടില്ലെന്നും അവര്‍ പറഞ്ഞു.

2012 ഡിസംബര്‍ 16-ന് കൂട്ടമാനഭംഗത്തിന് ഇരയായി 13 ദിവസങ്ങള്‍ക്കുശേഷം മരിച്ച മകളുടെ ഓര്‍മ്മ പുതുക്കുന്നതിനായി നടത്തിയ ചടങ്ങിലാണ് ജ്യോതിയുടെ മാതാപിതാക്കളായ ആശാദേവിയും ബദ്രിനാഥും പേര് വെളിപ്പെടുത്തിയത്. ജ്യോതിയെ പീഡനത്തിന് ഇരയാക്കിയ ആറുപേരില്‍ കൗമാരക്കാരനായ കുറ്റവാളിയെ ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തുവിടരുതെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

ഡിസംബര്‍ 19-ന് ആണ് ഇയാള്‍ പുറത്ത് ഇറങ്ങുന്നത്. മകളുടെ മൂന്നാം ചരമവാര്‍ഷികത്തില്‍ അവളുടെ മരണത്തിന് കാരണക്കാരായവരെ പുറത്തുവിടുന്നതില്‍ നീതിയെവിടെയെന്ന് ആശാദേവി ചോദിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍