UPDATES

ഗൗരി ലങ്കേഷ്; എന്റെ സുഹൃത്ത്, ആദ്യ പ്രണയിനി…

ചിതാനന്ദ് രാജ്ഘട്ട യുടെ അനുസ്മരണ കുറിപ്പിലെ പ്രസക്തഭാഗം

മുന്‍ ഭര്‍ത്താവും മാധ്യമപ്രവര്‍ത്തകനുമായ ചിതാനന്ദ് രാജ്ഘട്ട എഴുതിയ ഗൗരി ലങ്കേഷിനെ അനുസ്മരിച്ച് ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ കുറിപ്പ്

ഗൗരി ലങ്കേഷിന് ശ്രദ്ധാജ്ഞലി അര്‍പ്പിച്ചുകൊണ്ട് എഴുതിയ കുറിപ്പുകള്‍; പ്രത്യേകിച്ച് അവരുടെ ആത്മാവിനെ സ്പര്‍ശിക്കുന്ന, മരണാനന്തര ജീവിതത്തെ പരാമര്‍ശിക്കുന്ന ആ എഴുത്തുകള്‍ അവര്‍ വായിച്ചിരുന്നുവെങ്കില്‍ നല്ലൊരു ചിരിയായിരിക്കും ഉണ്ടാവുക അല്ലെങ്കില്‍ അവര്‍ ഉളളില്‍ അടക്കി പിടിച്ചു ചിരിക്കുമായിരുന്നു. ഞങ്ങളിരുവരും കൗമാരത്തില്‍ സ്വര്‍ഗത്തെ പറ്റിയും നരകത്തെപറ്റിയും മരണാനന്തര ജീവിതത്തെ പറ്റിയും ഒരുപാട് സംസാരിച്ചിരുന്നു. ഭൂമിയില്‍ മതിയായത്രയും സ്വര്‍ഗവും നഗരവും ഉണ്ടായിരുന്നു. പലരും ചെയ്യുന്നതുപോലെ അവനോട് യാചിക്കുന്നതിനു പകരം നമ്മുക്ക് ഈശ്വരനെ ഒറ്റയക്കു വിടാം അവന്റെ കരങ്ങള്‍ക്ക് ധാരാളം ജോലിയുണ്ട്.

മറ്റാര്‍ക്കും ഉപദ്രവകരമായി ജിവിക്കുകയെന്നായിരുന്നില്ല ഞങ്ങളുടെ വിശ്വാസം. ഞങ്ങളുടെ അനാദരവുളള യുവത്വത്തെ അംഗീകരിക്കാത്ത കുടുംബാംഗങ്ങളെ പോലും വേദനിപ്പിക്കാത്തതായിരുന്നു ഞങ്ങളുടെ യുവത്വം! ആ നല്ല നിലപാട് പില്‍ക്കാലത്തും ഞങ്ങള്‍ക്കു നന്നായി ഗുണം ചെയ്തു. അത് അങ്ങനെ തന്നെയായിരുന്നു; അഞ്ച് കൊല്ലത്തെ പ്രണയകാലത്തും, അഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ 27 വര്‍ഷം മുമ്പ് വിവാഹമോചനം നടത്തിയപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കാളായിരുന്നു. മഹത്തായ ആ സൗഹൃദം പിന്നീടും തുടരുകയായിരുന്നു. കരാറിന്റെ ഭാഗമായി. പരസ്പരം വേദനിപ്പിച്ചില്ല. അങ്ങോട്ടും ഇങ്ങോട്ടും ഒട്ടു വേദനിപ്പിച്ചിരുന്നില്ല.

ഇന്ത്യന്‍ യുക്തിവാദ പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ നാഷണല്‍ കോളേജിലെ സ്‌കൂളില്‍ നിന്നായിരുന്നു ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടിയത്. ഞങ്ങളുടെ പ്രിസന്‍സിപ്പല്‍ ഡോ എച്ച് നരസിംഹയ്യയും ശ്രീലങ്കന്‍ യുക്തിവാദി ഡോ അബ്രാഹാം കോവൂരും അക്കാലത്ത് അവിടെ യുക്തിവാദപ്രസ്ഥാനത്തിന്റെ തേര് നയിച്ചവരായിരുന്നു. ഞങ്ങളുടെ കൗമാരകാലത്തുതന്നെ വ്യത്യസ്ഥമായ ആള്‍ദെവങ്ങളെ ഞങ്ങള്‍ ചോദ്യം ചെയ്തു തുടങ്ങി. നിരവധി അന്ധവിശ്വാസങ്ങളും മൂഢത്വങ്ങളും തുറന്നു കാട്ടി. ഇന്ത്യയില്‍ തന്നെ പെരുകി വന്ന വിശ്വാസവഞ്ചനകള്‍ തുറന്നുകാട്ടി തുടങ്ങുകയായിരുന്നു ഞങ്ങളുടെ കൗമാരകാലം.

കൊലപാതകത്തിന്റെ പശ്ചാത്തലം നല്‍കാനാണ് ഞാനിതിവിടെ കുറിക്കുന്നത്. യുക്തിവാദികളും അവിശ്വാസികളും മതഭ്രാന്തരുടെ നിത്യവൈരികാളാണ്. ആവേശം അവരെ കുറിച്ച് വിവരിക്കാന്‍ പോലുമാവുന്നില്ല. കോളേജില്‍ നിന്നും ഞാന്‍ പുകവലിച്ചുവെന്ന വസ്തുതയെ അവര്‍ എതിര്‍ത്തു. പില്‍ക്കാലം ഞാന്‍ ദീര്‍ഘകാലത്തേക്ക് പുകവലി നിര്‍ത്തിയപ്പോള്‍ അവര്‍ പുക വലി തുടങ്ങി. ഒരിക്കല്‍, യുഎസില്‍ എന്നെ കാണാന്‍ വന്ന സമയത്ത് അപ്പാര്‍ട്ടുമന്റില്‍ അവര്‍ പുകവലിച്ചപ്പോള്‍ ഞാന്‍ അതിനെ തടഞ്ഞു. അപ്പാര്‍ട്ട്‌മെന്റില്‍ കാര്‍പ്പെറ്റ് വിരിച്ചിരുന്നു. ശിശിരകാലമായതിനാല്‍ പുകയുടെ മണം പോവില്ലെന്നതായിരുന്നു കാരണം.

ഞാന്‍ എന്താ ചെയ്യേണ്ടത്?

വലിക്കണമെങ്കില്‍ റൂഫ്‌ടോപ്പില്‍ പോയി വലിക്കൂ.

പക്ഷെ, നല്ല തണുപ്പാണ്, മഞ്ഞ് പെയ്യുന്നുണ്ട്.

നിഷേധഭാവത്തില്‍ തോളിളക്കി

യു********* ! ഞാന്‍ വലി തുടങ്ങിയത് നിങ്ങള്‍ കാരണമാണ്.

ഹോ… സോറി. ഞാന്‍ വലി നിര്‍ത്താനാണ് പറയുന്നത്.

ശരി. നിങ്ങള്‍ @#%@# അമേരിക്കക്കാരനായി തീര്‍ന്നിട്ടുണ്ട്്. @@@@ $$$ ഹൊ, ഞാന്‍ നിങ്ങളെ അതിജീവിക്കും.

ഞങ്ങളുടെ സൗഹൃദം പല സുഹൃത്തുക്കളേയും അന്ധാളിപ്പിച്ചിട്ടുണ്ട്. പിരിഞ്ഞു ജീവിക്കുന്നതും വിവാഹമോചനവും ഇന്ത്യയില്‍ അത്ര നല്ല കാര്യമല്ല. വളരെ മോശവും അസൂയ ഉണ്ടാക്കുന്നതുമാണത് ഇന്ത്യയില്‍. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ നിമിഷങ്ങളുണ്ടായിരുന്നു, അതിനെ ഞങ്ങള്‍ പെട്ടെന്ന് അതിജീവിച്ചു, ഉന്നത ആദര്‍ശങ്ങള്‍ കൊണ്ട് പരിമിതിപ്പെടുത്തി.

അവര്‍ ഇടതായിരുന്നുവെന്ന കാര്യത്തില്‍ സംശയമില്ല, തീവ്ര ഇടതുപോലുമായിരുന്നു. അക്കാര്യത്തില്‍ ഞങ്ങളിരുവര്‍ക്കുമിടയില്‍ വിയോജിപ്പുകളുണ്ടായിരുന്നു. തൊണ്ണൂറുകളില്‍ സാങ്കേതികവിദ്യയുടെ വക്താവായി എന്നെ അവര്‍ പരിഹസിച്ചിരുന്നു. ”സെല്‍ഫോണുകളെ പറ്റി പുലമ്പരുത്. നമ്മുടെ ദരിദ്രര്‍ക്ക് സെല്‍ഫോണ്‍ തിന്നാന്‍ കഴിയുകയില്ല.” അത് മറക്കാന്‍ ഞാനാരിക്കലും അവരെ അനുവദിച്ചില്ല. എന്നാല്‍ അവരുടെ ഹൃദയം ശരിയായ സ്ഥാനത്തായിരുന്നു.

ഇപ്പോള്‍, ഇതെഴുതുമ്പോള്‍ ഞാന്‍ വീണ്ടു വിമാനം കിട്ടാന്‍ വെപ്രാളപ്പെടുകയാണ്. ചിതറിപ്പോയ ഓര്‍മകളില്‍ എന്റെ മനസിന്റെ നങ്കൂരം നഷ്ടപെട്ടുപോയിരിക്കുന്നു. ഒരു പ്രയോഗം മനസില്‍ ആവര്‍ത്തിച്ച് പ്രതിധ്വനിക്കുന്നു. എന്തൊര അത്ഭുതകരമായ ശോഭയായിരുന്നു അവര്‍ക്ക്. ഇടതുപക്ഷക്കാരി, വിപ്ലകാരി, ഹിന്ദുത്വവിരുദ്ധ, മതേതരവാദി തുടങ്ങി എല്ലാം ലേബലുകളും മറന്നേക്കാം. എനിക്കവര്‍ സുഹൃത്തായിരുന്നു, എന്റെ ആദ്യപ്രണയിനി, അതിശയകരമായ കൃപയുടെ സാരാംശമായിരുന്നു അവര്‍

(ടൈംസ് ഓഫ് ഇന്ത്യയുടെ വാഷിംഗ്ടണ്‍ ഡിസി പ്രതിനിധിയാണ് ചിതാനന്ദ് രാജ്ഘട്ട)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍