UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്റെ എംഎല്‍എയെ കാണാനില്ല; എംഎല്‍എമാരെ ഒളിപ്പിച്ച ശശികലയ്‌ക്കെതിരെ ഹര്‍ജികള്‍

കോടതി രണ്ട് അടിയന്തിര പരാതികളും സ്വീകരിച്ചില്ല

തമിഴ്‌നാട്ടിലെ രാഷ്ട്രീയ നാടകങ്ങള്‍ കോടതിയിലേക്കും. തമിഴ്‌നാട്ടിലെ 131 എംഎല്‍എമാരെ ചെന്നൈയിലെ ഫാം ഹൗസുകളിലും ആഡംബര ഹോട്ടലുകളിലുമായി പൂട്ടിയിട്ടിരിക്കുന്നെന്ന വാര്‍ത്ത പുറത്തുവരുന്നതിനിടെ കുന്നം നിയോജകമണ്ഡലത്തിലെ ഒരു വോട്ടര്‍ കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു.

തന്റെ എംഎല്‍എയായ ആര്‍ടി രാമചന്ദ്രനെ കാണാനില്ലെന്നും അതിനാല്‍ അടിയന്തിരമായി ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്യണമെന്നുമാണ് അഭിഭാഷകനായ ബാലു മുഖേന വോട്ടര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ചെന്നൈയിലെ എഐഎഡിഎംകെ ആസ്ഥാനത്ത് ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ മുതലാണ് അദ്ദേഹത്തെ കാണാതായതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

അദ്ദേഹത്തിന് വസ്ത്രം മാറ്റാന്‍ പോലും സാധിച്ചിട്ടില്ല. ഫോണ്‍ ഉപയോഗിക്കാനോ മറ്റുള്ളവരുമായി ആശയവിനിമയം നടത്താനോ സാധിക്കുന്നില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതേസമയം ഇപ്പോള്‍ പ്രചരിക്കുന്ന ചില ദൃശ്യങ്ങള്‍ അനുസരിച്ച് എംഎല്‍എമാര്‍ ചെന്നൈയിലെ ഒരു ഫാംഹൗലാണ് ഉള്ളത്. ഇത് ചൂണ്ടിക്കാട്ടി എംഎല്‍എമാര്‍ എംഎല്‍എ ഹോസ്റ്റലില്‍ സുരക്ഷതനാണെന്നാണ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചത്. അതേസമയം അവിടെ എംഎല്‍എ ഹോസ്റ്റലില്‍ എത്ര എംഎല്‍എമാരുടെ തങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി പറയാന്‍ എപിപിക്ക് സാധിച്ചില്ലെന്ന് അഭിഭാഷകനായ ബാലു അറിയിച്ചു.

ഇതിനിടെ സംസ്ഥാനത്തെ 130 എംഎല്‍എമാരെ അവരുടെ അനുവാദമില്ലാതെ തടഞ്ഞു വച്ചിരിക്കുകയാണെന്ന് കാണിച്ച് പൊതുപ്രവര്‍ത്തകന്‍ ട്രാഫിക് രാമസ്വാമിയും കോടതിയെ സമീപിച്ചു. അവരുടെ സുരക്ഷയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ അവരെ മോചിപ്പിക്കാന്‍ കോടതി ഇടപെടണമെന്നാണ് അദ്ദേഹത്തിന്റെ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം കോടതി ഈ രണ്ട് അടിയന്തിര പരാതികളും സ്വീകരിച്ചില്ല. ഔദ്യോഗികമായി പരാതി സമര്‍പ്പിക്കേണ്ട മാനദണ്ഡങ്ങള്‍ പരാതിക്കാര്‍ പാലിച്ചില്ലെന്നാണ് കോടതി വിലയിരുത്തിയത്.

പരാതിക്കാരനോട് എംഎല്‍എമാര്‍ ആര്‍ഭാഡത്തോടെയല്ലേ ജീവിക്കുന്നത് എന്നാണ് കേസ് പരിഗണിച്ച ജഡ്ജി ചോദിച്ചതെന്ന് അഭിഭാഷകനായ ബാലു ആരോപിച്ചു.

ഇതിനിടെ ഇന്ന് ഉച്ചയ്ക്ക് ശേഷം രഹസ്യകേന്ദ്രത്തില്‍ കഴിയുന്ന ഒരു എംഎല്‍എയുടെ ഭര്‍ത്താവും പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ്. കൃഷ്ണരായപുരം എംഎല്‍എയായ ഗീതയെ കാണാനില്ലെന്നും കണ്ടെത്തി തരണമെന്നും കാണിച്ചാണ് അവരുടെ ഭര്‍ത്താവ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഇന്നലെ ശശികല വിളിച്ചു ചേര്‍ത്ത അണ്ണാ ഡിഎംകെ എംഎല്‍എമാരുടെ യോഗത്തിന് ശേഷം 130 എംഎല്‍എമാരെ മൂന്ന് ബസുകളില്‍ കയറ്റി അജ്ഞാത സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുകയായിരുന്നു. ശശികലയ്ക്ക് പിന്തുണയറിയിച്ച ഇവര്‍ കൂറുമാറി ഒ പനീര്‍സെല്‍വം ക്യാമ്പിലേക്ക് പോകുന്നത് തടയുന്നതിനായാണ് ഇത്.

ഇവരില്‍ ചില എംഎല്‍എമാര്‍ ചെന്നൈയ്ക്ക് അടുത്തുള്ള ഒരു ഫാംഹോസിലും മറ്റുള്ളവര്‍ ഇവിടുത്തെ ഒരു റിസോര്‍ട്ടിലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍