UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഞാന്‍ രോഹിത് വെമുല, ഞാനൊരു ദളിതനാണ്; ആത്മഹത്യ ചെയ്യുന്നതിന് മുമ്പുള്ള വെമൂലയുടെ വീഡിയോ

അഴിമുഖം പ്രതിനിധി

തന്റെ ജന്മം തന്നെയാണ് തന്റെ ശാപം എന്നെഴുതി ആത്മഹത്യ ചെയ്യേണ്ടി വന്ന ഹൈദരാബാദ് സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി രോഹിത് വെമുലയുടെ അവസാനത്തെ വീഡിയോ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പുറത്തു വിട്ടു. ദളിത് വിവേചനം കൊണ്ടല്ല, സ്വകാര്യ ദുഃഖങ്ങൾ മൂലമാണ് വെമുല ആത്മഹത്യ ചെയ്തത് എന്ന രൂപൻവാല കമ്മീഷൻ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ “ഞാൻ രോഹിത് വെമുല.ഞാനൊരു ദളിതനാണ് “എന്ന് ആത്മഹത്യക്ക് ദിവസങ്ങൾക്ക് മുൻപ് മാത്രം  ചിത്രീകരിച്ചിട്ടുള്ള വീഡിയോയിൽ രോഹിത് തന്നെ പറയുന്നതിന്  ഏറെ പ്രസക്തിയുണ്ട്.  

പൊലീസ് കണ്ടുകെട്ടിയ ലാപ്ടോപ്പിൽ ആയിരുന്നതിനാലാണ് ഇത്രയും കാലം വീഡിയോ പുറത്തുവിടാൻ സാധിക്കാതിരുന്നതെന്ന്‍ വെമുലയുടെ സുഹൃത്തുക്കൾ വ്യക്തമാക്കി.

രോഹിതിന്റെ അമ്മ രാധിക വെമൂല ദളിത് സമുദായത്തിൽപ്പെട്ടതാണെന്ന് തെളിവില്ലെന്നായിരുന്നു രോഹിത്തിന്റെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച രൂപൻവാല കമ്മീഷൻ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത് നിഷേധിച്ചുകൊണ്ട് രോഹിതിന്റെ സഹോദരനും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം രംഗത്തു വന്നിരുന്നു.

ആത്മഹത്യ ചെയ്യുന്നതിന് ഒരു മാസം മുൻപ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ അപ്പാറാവുവിന് എഴുതിയ കത്തിൽ തങ്ങൾ സർവകലാശാലയിൽ വിവേചനം അനുഭവിക്കുന്നുണ്ടെന്ന വെമുലയുടെ പരാതിയെ പുതിയ സംഭവങ്ങളുമായി ചേര്‍ത്തു വായിക്കേണ്ടത്തില്ലെന്നായിരുന്നു കമ്മീഷന്റെ നിലപാട്. എന്നാല്‍ ഇപ്പോൾ പുറത്തു വന്ന വീഡിയോ വ്യക്തമാക്കുന്നതും ജാതി വ്യവസ്ഥയുടെ മറ്റൊരു ഇര തന്നെയാണ് വെമുല എന്നു തന്നെയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍