UPDATES

മ്യാന്‍മറിലെ റോഹിങ്ക്യ ഗ്രാമങ്ങള്‍ തീവെച്ചു നശിപ്പിച്ചു

അഴിമുഖം പ്രതിനിധി

മ്യാന്‍മറിലെ റോഹിങ്ക്യ വിഭാഗകാര്‍ താമസിക്കുന്ന ഗ്രാമങ്ങള്‍ സൈന്യം തീവെച്ചു നശിപ്പിച്ചു. മ്യാന്‍മറിലെ മൂന്നു റോഹിങ്ക്യ ഗ്രാമങ്ങള്‍ സൈന്യം പൂര്‍ണമായി നശിപ്പിച്ചു. മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചാണ് (എച്ച്ആര്‍ഡബ്‌ള്യൂ) ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. 430 ഓളം കെട്ടിടങ്ങളാണ് നശിപ്പിച്ചത്. സാറ്റ്‌ലൈറ്റ് ദൃശ്യങ്ങളില്‍ നിന്ന് വെളിവായതാണ് ഈ വിവരങ്ങളെന്നാണ് എച്ച്ആര്‍ഡബ്‌ള്യൂ ഡയറക്ടര്‍ ബ്രാഡ് ആഡംസ് അറിയിച്ചത്.

അതേസമയം രാജ്യത്തിന്റെ പടിഞ്ഞാറന്‍ സംസ്ഥാനമായ രാഖൈനില്‍ കലാപം രൂക്ഷമായി. സെക്യൂരിറ്റി ഫോഴ്‌സിനു നേരെയുണ്ടായ ആക്രമണത്തില്‍ 28 ഓളം അക്രമകാരികളെ സൈന്യം വധിച്ചു. ഒക്ടോബറില്‍, ബംഗ്ലാദേശ് അതിര്‍ത്തിയിലുണ്ടായ ആക്രമണത്തില്‍ ഒമ്പത് മ്യാന്‍മര്‍ പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് റോഹിങ്ക്യകള്‍ താമസിക്കുന്ന വടക്കന്‍ രാഖൈനില്‍ വ്യാപക സൈനിക നടപടികള്‍ തുടങ്ങിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍