UPDATES

എഡിറ്റര്‍

മൈസൂരിലെ രാജകീയ വിവാഹം; ദൃശ്യങ്ങളിലൂടെ

Avatar

അഴിമുഖം പ്രതിനിധി

മൈസൂരില്‍ ഒരാഴ്ച രാജവിവാഹത്തിന്റെ നാളുകളാണ്. മൈസൂരിലെ പ്രശസ്തമായ അംബ വിലാസ് കൊട്ടാരത്തിലാണ് ഇന്നുവരെ കണ്ടതില്‍ ഏറ്റവും വലിയ ആഘോഷം നടക്കുന്നത്. 

മൈസൂര്‍ രാജകുടുംബത്തിലെ ഇളമുറക്കാരനായ യദുവീര്‍ കൃഷ്ണദത്ത ചാമരാജ വാഡിയാരും രാജസ്ഥാനിലെ ദുന്‍ഗര്‍പൂര്‍ രാജകുടുംബത്തിലെ അംഗവുമായ ത്രിഷിക കുമാരി സിങ്ങുമായുള്ള വിവാഹമാണ് മൈസൂര്‍ കൊട്ടാരത്തില്‍ നടക്കുന്നത്. തിങ്കളാഴ്ച രാവിലെയാണ് യദുവീര്‍-ത്രിഷിക വിവാഹം നടന്നത്.

വിവാഹത്തിനായി മാസങ്ങളായി മൈസൂര്‍ നഗരം ഒരുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ഒരാഴ്ചയോളം നീണ്ടു നില്‍ക്കുന്ന വിവാഹ ആഘോഷങ്ങള്‍ക്കാണ് മൈസൂര്‍ നഗരം വേദിയാവുക. ഇന്നലെ തുടങ്ങിയ വിവാഹ ആഘോഷങ്ങള്‍ ശനിയാഴ്ച വരെ നീണ്ടുനില്‍ക്കും.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കാബിനറ്റ് മന്ത്രിമാരും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സ്ഥാനപതികളുമടക്കം നിരവധി പേരാണ് വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നത്. 

രാജകുടുംബത്തിലെ അവസാന പിന്തുടര്‍ച്ചക്കാരനായ ശ്രീകണ്ഠദത്ത നരസിംഹരാജ വാഡിയാറുടെ വിധവ പ്രമോദ ദേവി വാഡിയാര്‍ യദുവീറിനെ ദത്തെടുക്കുകയായിരുന്നു. 2015ലാണ് ദത്തെടുക്കല്‍ നടന്നത്. ശ്രീകണ്ഠദത്ത-പ്രമോദ ദേവി ദമ്പതികള്‍ക്ക് മക്കളില്ലായിരുന്നു.

അതേ വര്‍ഷം മേയ് മാസത്തില്‍ നടന്ന ആചാരപരമായ ചടങ്ങില്‍ യദുവീര്‍ കുടുംബത്തിലെ ഇളയ അവകാശിയായി അവരോധിക്കപ്പെടുകയായിരുന്നു.

1399 മുതല്‍ 1947 വരെ മൈസൂര്‍ ഭരിച്ച രാജവംശത്തിലെ ഇളയ തലമുറയിലെ അവകാശിയുടെ വിവാഹം മൈസൂരില്‍ ഉത്സവ പ്രതീതിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

വിവാഹ ചിത്രങ്ങള്‍ കാണുവാന്‍:

 https://goo.gl/PHzWW2 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍