UPDATES

ആചാര സംരക്ഷണം മാത്രമല്ല, പ്രേമചന്ദ്രന്‍ അവതരിപ്പിക്കുക സര്‍ഫാസി നിയന്ത്രണമുള്‍പ്പെടെ മൂന്ന് സ്വകാര്യ ബില്ലുകള്‍

1970ന് ശേഷം ഒരു സ്വകാര്യ ബില്ലും രാജ്യത്ത് നിയമമായിട്ടില്ല.

പതിനേഴാം ലോക്‌സഭയില്‍ ആദ്യ സ്വകാര്യ ബില്ല് അവതരിപ്പിക്കാന്‍ അനുമതി കിട്ടിയ പ്രേമചന്ദ്രന്‍ മറ്റ് മൂന്ന് ബില്ലുകള്‍ കൂടി അവതരിപ്പിക്കും. തൊഴിലുറപ്പ് പദ്ധതി, തൊഴിലാളികളുടെ ഇഎസ്‌ഐ എന്നിവുയുമായി ബന്ധപ്പെട്ടാണ് മറ്റ് മൂന്ന് സ്വകാര്യ ബില്ലുകള്‍.

തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങള്‍ 200 ദിവസങ്ങളാക്കണമെന്നാവശ്യപ്പെട്ടുള്ളതാണ് പ്രേമചന്ദ്രന്‍ അവതരിപ്പിക്കുന്ന മറ്റൊരു സ്വകാര്യ ബില്ല്. ഓട്ടോറിക്ഷ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള അസംഘടിത മേഖലയിലുള്ളവരെ ഇഎസ്‌ഐ പരിധിയില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ളതാണ് മറ്റൊരു സ്വകാര്യ ബില്ല്.
സര്‍ഫാസി നിയമത്തിന്റെ പരിധിയില്‍ ചെറുകിട ഇടത്തരം വായ്പ എടുത്തവരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ളതാണ് പ്രേമചന്ദ്രന്‍ അവതരിപ്പിക്കുന്ന മറ്റൊരു സ്വകാര്യബില്ല്.

ശബരിമലയില്‍ ആചാര സംരക്ഷണം ഉറപ്പുവരുത്തുന്നതിനായാണ് പ്രേമചന്ദ്രന്‍ ബില്ല് അവതരിപ്പിക്കുക. നാളെയാണ് ബില്ലിന്റെ അവതരണം. ഇതിനോട് സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയിട്ടില്ല. കോടതി വിധിയുള്ളതിനാല്‍ ശബരിമല ബില്ല് അവതരിപ്പിക്കാന്‍ കഴിയുമോ എന്ന് ലോക്‌സഭ സെക്രട്ടറിയേറ്റ് സംശയം പ്രകടിപ്പിച്ചിരുന്നു. പിന്നീട് നിയമമന്ത്രാലയത്തിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബില്ലിന് അവതരാണാനുമതി നല്‍കിയത്.

സര്‍ക്കാര്‍ ഈ ബില്ലിന്റെ കാര്യത്തില്‍ എന്ത് സമീപനം സ്വീകരിക്കുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ബില്ലിലെ വ്യവസ്ഥകളോട് അനുകൂല സമീപനമാണ് പൊതുവില്‍ ബിജെപിയ്ക്കുള്‌ളത്. അതുകൊണ്ട് തന്നെ ബില്ല് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് സർക്കാർ തന്നെ ബില്ല് കൊണ്ടുവരുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. 1970ന് ശേഷം ഒരു സ്വകാര്യ ബില്ലും രാജ്യത്ത് നിയമമായിട്ടില്ല.

സര്‍ഫാസി നിയമത്തിനെതിരെ കേരളത്തില്‍ വ്യാപകമായ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സ്വകാര്യ ബില്ല് ശ്രദ്ധേയമാകുന്നത്. നിയമത്തിനെതിരെ നേരത്തെ സംസ്ഥാന നിയമസഭ തന്നെ പ്രമേയം പാസ്സാക്കിയിരുന്നു.

മന്ത്രിമാരല്ലാത്ത സഭയിലെ അംഗങ്ങള്‍ അവതരിപ്പിക്കുന്ന ബില്ലുകളാണ് സ്വകാര്യബില്ല് എന്നറിയപ്പെടുന്നത്. ഭരണഘടന ഭേദഗതിയടക്കമുള്ള കാര്യങ്ങളില്‍ ഇത്തരം സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കാന്‍ ഇങ്ങനെ സാധിക്കും. എന്നാല്‍ സ്വകാര്യബില്ലുകള്‍ നിയമമാകുന്നത് പോകട്ടെ ചര്‍ച്ച ചെയ്യാന്‍ എടുക്കുന്ന അവസരങ്ങള്‍ തന്നെ വളരെ കുറവാണ്.
15-ാം ലോക്സഭയില്‍ 372 സ്വകാര്യബില്ലുകളാണ് അവതരിപ്പിക്കപ്പെട്ടത്. ഇതില്‍ 11 എണ്ണം മാത്രമാണ് സഭ ചര്‍ച്ച ചെയ്തത്. 14-ാം ലോക്സഭയില്‍ 328 ല്‍ 14 ഉം 13-ാം ലോക്സഭയില്‍ 343 ല്‍ 17 ഉം സ്വകാര്യ ബില്ലുകള്‍ മാത്രമാണ് ചര്‍ച്ച ചെയ്തത്.

 

മിഷേല്‍ ഷാജിയെ പിന്തുടര്‍ന്ന യുവാക്കളെ തേടി രണ്ട് വര്‍ഷത്തിന് ശേഷം പരസ്യം ചെയ്തതെന്തിന്? ഇവരുടെ മൊഴിയെടുത്തു എന്നാണ് പോലീസ് തന്നോട് പറഞ്ഞതെന്ന് പിതാവ്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍