UPDATES

വിശാല ഹിന്ദു ഐക്യത്തില്‍ ചേരില്ല, സാമൂഹിക നീതി ഉറപ്പാക്കുക ലക്ഷ്യം എന്‍എസ്എസ്

Avatar

അഴിമുഖം പ്രതിനിധി

എന്‍എസ്എസിന് രാഷ്ട്രീയമില്ലെന്നും എല്ലാവരുമായും സമദൂരമാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. അടിസ്ഥാന മൂല്യങ്ങള്‍ നഷ്ടപ്പെടുത്തി പാര്‍ട്ടി രൂപീകരിക്കില്ല. എന്‍ഡിപിക്ക് രൂപം നല്‍കിയെങ്കിലും അത് പരാജയമായിരുന്നു. വിശാല ഹിന്ദു ഐക്യത്തില്‍ ചേരില്ല. സാമൂഹിക നീതിക്കുവേണ്ടിയാണ് എന്‍എസ്എസ് നിലകൊള്ളുന്നത്. മതേതരത്വം സംരക്ഷിക്കുക. ജനാധിപത്യം ഉറപ്പാക്കുക എന്നതാണ് എന്‍എസ്എസിന്റെ നയമെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. എസ്എന്‍ഡിപിയും എന്‍എസ്എസും തമ്മിലെ സഖ്യചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കവേ അടുത്തതായി എന്‍എസ്എസുമായി അടുക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ശ്രമം ആരംഭിക്കുമെന്ന വാര്‍ത്തകള്‍ പരക്കവേയാണ് എന്‍എസ്എസ് തങ്ങളുടെ നിലപാട് ആവര്‍ത്തിച്ച് പറഞ്ഞത്. വിശ്വഹിന്ദുപരിഷത് മുഖേന എന്‍എസ്എസുമായി അടുക്കാനാണ് ബിജെപി ശ്രമം. കേരളത്തിലെ ബിജെപി നേതൃത്വവും എന്‍എസ്എസും തമ്മിലെ ബന്ധം അത്ര സുഖകരമല്ലാത്തതിനാലാണ് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ വിഎച്ച്പി വഴി എന്‍എസ്എസിനെ പാട്ടിലാക്കാന്‍ ശ്രമിക്കുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എന്‍എസ്എസിന് താല്‍പര്യമുള്ള ഒരാളെ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് ആക്കാമെന്ന ധാരണ ഉണ്ടാക്കാനാണ് അമിത് ഷായുടെ ശ്രമം. 

അതേസമയം മറ്റൊരു സമുദായ സംഘടനയായ വിഎസ്ഡിപിയുമായി ബിജെപി സംസ്ഥാന നേതൃത്വം ചര്‍ച്ചകള്‍ നടത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍