UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഷിബിന്‍ വധക്കേസ്: പ്രതികളെ വെറുതെ വിട്ടു

അഴിമുഖം പ്രതിനിധി

നാദാപുരത്ത് ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ ഷിബിന്‍ വധക്കേസിലെ എല്ലാ പ്രതികളേയും വെറുതെ വിട്ടു. മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ അടക്കമുള്ള 17 പ്രതികളേയാണ് വെറുതെ വിട്ടത്. തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം. കോടതിയില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് ഷിബിന്റെ പിതാവ് പറഞ്ഞു. മാറാട് പ്രത്യേക കോടതി ജഡ്ജി എസ് കൃഷ്ണകുമാറാണ് വിധി പറഞ്ഞത്.

2015 ജനുവരി 22-ന് രാത്രിയാണ് ഷിബിന്‍ കൊല്ലപ്പെട്ടത്. ഷിബിനൊപ്പം ഉണ്ടായിരുന്നവര്‍ക്കും പരിക്കേറ്റിരുന്നു. കേസില്‍ 18 പ്രതികളാണുള്ളത്. ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസ്‌ ജുവനൈല്‍ കോടതിയുടെ പരിഗണനയിലാണ്.

തെയ്യമ്പാടി മീത്തലെ പുനച്ചിക്കണ്ടി ഇസ്മയില്‍, സഹോദരന്‍ മുനീര്‍, താഴെ കുനിയില്‍ കാളിയാറമ്പത്ത് അസ്ലം, വാരാങ്കിതാഴെ കുനി സിദ്ദിഖ്, കൊച്ചന്റവിടെ ജസീം, കടയംകോട്ടുമ്മല്‍ സമദ്, മനിയന്റവിട മുഹമ്മദ് അനീസ്, കളമുള്ളതാഴെകുനി ഷുഹൈബ്, മഠത്തില്‍ ഷുഹൈബ്, മൊട്ടെമ്മല്‍ നാസര്‍, നാദാപുരം ചക്കോടത്തില്‍ മുസ്തഫ, എടാടില്‍ ഹസ്സന്‍, വില്ല്യാപ്പിള്ളി കണിയാണ്ടിപ്പാല രാമത്ത് യൂനസ്, നാദാപുരം കള്ളേരിന്റവിട ഷഫീഖ്, പന്തീരാങ്കാവ് പെരുമണ്ണ വെള്ളായിത്തോട് മഞ്ചപ്പാറേമ്മല്‍ ഇബ്രാഹിം കുട്ടി, വെണ്ണിയോട് കോട്ടത്തറ വൈശ്യന്‍ വീട്ടില്‍ സൂപ്പി മുസ്ല്യാര്‍, വാണിമേല്‍ പൂവുള്ളതില്‍ അഹമ്മദ് ഹാജി എന്നിവരെയാണ് വെറുത വിട്ടത്.

ഒമ്പതാം പ്രതിയായ മുഹമ്മദ് അനീസിന്റെ വിചാരണ കോഴിക്കോട് ജുവനൈല്‍ കോടതിയില്‍ നടക്കുകയാണ്.

വിധി അപ്രതീക്ഷിതവും അസാധാരണവും ആണെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു. മേല്‍ക്കോടതിയെ സമീപിക്കുമെന്ന് ഷിബിന്റെ പിതാവും അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍