UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കമല്‍ സി ചവറയെ സന്ദര്‍ശിച്ചു മടങ്ങവെ മാധ്യമ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റു ചെയ്തു; യു എ പി എ ചുമത്തി

കണ്ണൂര്‍ ആറളം ഫാമില്‍ ‘കാട്ടുതീ’ എന്ന പ്രസിദ്ധീകരണം വിതരണം ചെയ്ത കേസിലാണ് അറസ്റ്റ്

ഗുല്‍മോഹര്‍ ഓണ്‍ലൈന്‍ മാഗസിന്‍ മുന്‍ എഡിറ്ററും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ നദീയെ കോഴിക്കോട് പോലീസ് കസ്റ്റഡിയില്‍ എടുത്തു. ദേശീയ ഗാനത്തെ അവഹേളിച്ചുവെന്ന് യുവമോര്‍ച്ചയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ എഴുത്തുകാരന്‍ കമല്‍ സി ചവറയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മടങ്ങുമ്പോഴാണ് മഫ്തിയില്‍ എത്തിയ പോലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിനെ കുറിച്ച് നദീ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത് ഇങ്ങനെയാണ്- ‘മെഡിക്കല്‍ കോളജ് പോലീസ് കസ്റ്റഡിയില്‍ ആണ് മൊബൈല്‍ ലോക്കറ്റ് ചെയ്തു പിടിച്ചതാണെന്ന് പറയുന്നു. കാര്യം വിശദീകരിക്കാന്‍ ആരും തയ്യാറാവുന്നില്ല.’

nadi-fb

ബാലുശേരി സ്വദേശിയായ നദീക്കെതിരെ യുഎപിഎ ചുമത്തിയെന്നും വാര്‍ത്തയുണ്ട്. മാര്‍ച്ചില്‍ കണ്ണൂര്‍ ആറളം ഫാമില്‍ വിയറ്റ്‌നാം കോളനിയില്‍ സ്ഥലവാസികളെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കാട്ടുതീ എന്ന പ്രസിദ്ധീകരണം വിതരണം ചെയ്തവരില്‍ നദീയുമുണ്ടെന്ന സംശയത്തിലാണ് അറസ്റ്റ്.

പോലീസ് നദീയെ കൂട്ടികൊണ്ട്‌പോയത് തന്റെ മുമ്പില്‍ വച്ചായിരുന്നുവെന്നും എന്തിനായിരുന്നുവെന്ന് പറഞ്ഞില്ലയെന്നും സുഹൃത്തും ഡൂള്‍സ് ന്യൂസ് മുന്‍ എഡിറ്ററുമായ ഷഫീക്ക് സുബൈദ ഹക്കിം തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. ഷഫീക്കിന്റെ പോസ്റ്റ്-

shaf-fb

‘നദിയെ മെഡിക്കല്‍ കോളേജ് പോലീസ് വന്ന് ഇപ്പോള്‍ കൂട്ടിക്കൊണ്ട് പോയിട്ടുണ്ട്. എന്തിനെന്നൊന്നും പറഞ്ഞിട്ടില്ല. എന്റടുത്ത് നിന്നാണു കൊണ്ട് പോയത്. ഞാന്‍ കമലിനടുത്താണു. എന്താണു ചെയ്യെണ്ടതെന്നറിയില്ല.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍