UPDATES

എഡിറ്റര്‍

ബ്രെക്‌സിറ്റ്; കാംബ്രിഡ്ജ് സര്‍വ്വകലാശാല അധ്യാപിക പൊതുവേദിയില്‍ നഗ്നയായി പ്രതിഷേധിച്ചു

ബ്രക്‌സിറ്റ് ഫലം വന്നതിനു ശേഷം ബ്രിട്ടനില്‍ നിരവധി സമരങ്ങളാണ് നടക്കുന്നത്. കാംബ്രിഡ്ജ് സര്‍വ്വകലാശാല അധ്യാപികയായ വിക്ടോറിയ ബേറ്റ്മാന്‍ പൊതു വേദിയില്‍ നഗ്നയായി വന്നാണ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. 

ബ്രക്‌സിറ്റ് ബ്രിട്ടനെ നഗ്നയാക്കി എന്ന് തന്റെ സ്തനങ്ങളില്‍ എഴുതിയാണ് 30ില്‍ അധികം സാമ്പത്തിക വിദഗ്ദര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വിക്ടോറിയ എത്തിയത്. യൂറോപിന്റെ സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് ഗവേഷണം ചെയ്ത വിക്ടോറിയ രണ്ടു മണിക്കൂര്‍ നീണ്ട യോഗത്തില്‍ മുഴുവന്‍ സമയവും തന്റെ സമര മാര്‍ഗ്ഗത്തില്‍ നിന്നും വൃതിചലിച്ചില്ല.

 
എന്നാല്‍ തന്റെ സമരമാര്‍ഗ്ഗത്തെ ആരും എതിര്‍ത്തില്ലെന്നും മോശമായ ഒരു പെരുമാറ്റം പോലും മറ്റു പ്രതിനിധികളില്‍ നിന്നും ഉണ്ടായില്ലെന്നും വിക്ടോറിയ പറയുന്നു. കഴിഞ്ഞ മാസം ബ്ലുംബെര്‍ഗ് വ്യൂവിലെ ലേഖനത്തില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടാലുണ്ടാകുന്ന അനന്തര ഫലം വളരെ വലുതായിരിക്കുമെന്നും വിക്ടോറിയ എഴുതിയിരുന്നു.

http://goo.gl/y3OCTe

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍