UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സെൻകുമാറിന്‍റെ പുനർനിയമനത്തിൽ സർക്കാർ ഉപദേശം കാത്തിരുന്നാൽ ചീഫ് സെക്രട്ടറി അകത്താകുമെന്ന് കെ. മുരളീധരൻ

ബെഹ്റയോടുള്ള പിണറായി വിജയന്‍റെ പ്രത്യേക താൽപര്യമാണ് പുനര്‍നിയമനം വൈകുന്നതിന് കാരണം

ടിപി സെൻകുമാറിന്‍റെ പുനർനിയമനത്തിൽ സർക്കാർ ഉപദേശം കാത്തിരുന്നാൽ ചീഫ് സെക്രട്ടറി അകത്താകുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംഎൽഎ. സെൻകുമാറിന്‍റെ പുനർനിയമനം വൈകുന്നതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

ലോക്നാഥ് ബെഹ്റയോടുള്ള പിണറായി വിജയന്‍റെ പ്രത്യേക താൽപര്യമാണ് പുനര്‍നിയമനം വൈകുന്നതിന് കാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിണറായിയും തമ്മിലുള്ള പാലമാണ് ബെഹ്റയെന്നും മുരളീധരൻ ആരോപിച്ചു.

ഏപ്രില്‍ 24നാണ് സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് പുനര്‍നിയമിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതി വിധി വന്നത്. എന്നാല്‍ ഇത് വരെയായിട്ട് പുനര്‍നിയമനത്തിന് വേണ്ട നടപടി സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. ഇതിനെതിരെ ടിപി സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയെങ്കിലും ഇന്നലെ സെന്‍കുമാറിന്റെ അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുകയുണ്ടായില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍