UPDATES

എഡിറ്റര്‍

‘നമോ’ സേനയുടെ സ്ഥാപകനെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു

2014 ലോക്‌സഭാ ഇലക്ഷന് മുന്‍പ് നരേന്ദ്രമോദിയുടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള ശ്രമങ്ങളില്‍ മോദിക്ക് വേണ്ടി പ്രവര്‍ത്തിച്ച നമോ സേനയുടെ സ്ഥാപകന്‍ നരേഷ് ഷെണോയിയെ കര്‍ണാടകയില്‍ കൊലപാതകക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. 

വിവരാവകാശ പ്രവര്‍ത്തകന്‍ വിനായക് ബാലികയെ മംഗലാപുരത്ത് മാര്‍ച്ച് 21ന് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. പ്രസ്തുത കേസില്‍ ഒന്നാം പ്രതിയാണ് മുപ്പത്തൊന്‍പതുകാരനായ നരേഷ് ഷെണോയ്. 

മാര്‍ച്ച് 21ന് അമ്പലത്തില്‍ പോകുന്ന വഴിയില്‍ തന്റെ വീടിന് എഴുപത്തിയഞ്ച് മീറ്റര്‍ മാത്രം അകലെയാണ് വിനായക് ബാലികയെ ഒരു സംഘം അജ്ഞാതര്‍ കൊലപ്പെടുത്തിയത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നരേഷിന്റെ പങ്ക് തെളിഞ്ഞത്.

വിശദമായ വായനക്ക്:

http://goo.gl/oMd7Ml 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍