UPDATES

ന്യൂസ് അപ്ഡേറ്റ്സ്

99 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണുമായി നമോടെല്‍ അച്ചേദിന്‍

അഴിമുഖം പ്രതിനിധി

99 രൂപയ്ക്ക് ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് സ്മാര്‍ട്ട് ഫോണുമായി നമോടെല്‍ അച്ചേദിന്‍. ക്വാഡ് കോര്‍ പ്രൊസ്സറും ഒരു ജിബി റാമും നാല് ജിബി ഇന്റേണല്‍ സ്റ്റോറേജും 2 എംപി ക്യാമറയും നാലിഞ്ച് സ്‌ക്രീനും ഈ ഡ്യുവല്‍ ത്രീ ജി ഫോണിലുണ്ടെന്നാണ് കമ്പനി പറയുന്നത്. ലോകത്തെ ഏറ്റവും വില കുറഞ്ഞ ഫോണാണിതെന്നാണ് അവരുടെ വാദം.

ഫോണിന്റെ ബുക്കിങ് ആരംഭിച്ചു. മെയ് 25 വരെ ബുക്ക് ചെയ്യാം. 2,999 രൂപയുള്ള ഫോണ്‍ വിലകുറച്ച് 99 രൂപയ്ക്ക് നല്‍കുന്നുവെന്നാണ് കമ്പനിയുടെ അവകാശം. ഫോണ്‍ കൈയില്‍ ലഭിക്കുമ്പോള്‍ പണം നല്‍കിയാല്‍ മതിയാകും.

ഡെലിവറി ചാര്‍ജ്ജായി ചെറിയ തുകയും ഈടാക്കും. മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ ഫോണ്‍ നിര്‍മ്മിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. ഇന്ത്യയിലുള്ളവര്‍ക്ക് മാത്രമേ ഫോണ്‍ ലഭിക്കുകയുള്ളൂ. കൂടാതെ ആധാര്‍ കാര്‍ഡും വേണം. കമ്പനിയുടെ വെബ്‌സൈറ്റില്‍ ഫോണിന്റെ ഫോട്ടോ നല്‍കിയിട്ടുണ്ടെങ്കിലും അവ ഫോണിനെ കുറിച്ച് വിശദീകരിക്കാന്‍ വേണ്ടി മാത്രം ഉപയോഗിച്ചിരിക്കുന്നവയെന്നാണ് വിശദീകരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍