UPDATES

സിനിമാ വാര്‍ത്തകള്‍

നന്ദിത ദാസിന്റെ ചിത്രത്തില്‍ മന്റോയായി നവാസുദീന്‍ സിദിഖി

മന്റോയുടെ വ്യക്തിത്വത്തിലെ വൈരുദ്ധ്യങ്ങള്‍ സത്യസന്ധമായി ആവിഷ്‌കരിക്കേണ്ടതുണ്ട്. മന്റോയുടെ കൃതികളിലുള്ള നാടകീയത അദ്ദേഹത്തിന്റെ ജീവിതത്തിലുമുണ്ട്. അതിന് ഏറ്റവും അനുയോജ്യനായ ആള്‍ നവാസുദീന്‍ തന്നെയാണ്.

പ്രശസ്ത എഴുത്തുകാരന്‍ സാദത്ത് ഹസന്‍ മന്റോയുടെ ജീവിതം നന്ദിത ദാസ് സിനിമയാക്കുന്നു. മന്റോ ആയി എത്തുന്നത് നവാസുദീന്‍ സിദ്ദിഖിയാണ്. നന്ദിതാ ദാസ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രം ഗുജറാത്ത് വര്‍ഗീയ കലാപം പ്രമേയമാക്കിയ ഫിറാഖ് ആയിരുന്നു. മന്റോ കൂടുതലായും ഉപയോഗിച്ചിരുന്ന വെളുത്ത ജുബ്ബയും പൈജാമയും ഇട്ട രൂപത്തിലുള്ള നവാസുദീന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. മന്റോയുടെ ഭാര്യ സഫിയയെ അവതരിപ്പിക്കുന്നത് രസിക ദുഗലാണ്. മന്റോയുടേയും സഫിയയുടേയും വേഷങ്ങളിട്ട് നില്‍ക്കുന്ന ഇവരോടൊപ്പമുള്ള ഫോട്ടോ നന്ദിത ദാസ് പുറത്ത് വിട്ടു.

മന്റോയുടെ കഥാപാത്രം വലിയ വെല്ലുവിളിയാണെന്ന് നന്ദിത ദാസ് അഭിപ്രായപ്പെട്ടു. മന്റോയുടെ ധീരത, ഭീതികള്‍, ദൗര്‍ബല്യങ്ങള്‍ ഇങ്ങനെ പല വൈരുദ്ധ്യങ്ങളും സത്യസന്ധമായി ആവിഷ്‌കരിക്കേണ്ടതുണ്ട്. മന്റോയുടെ കൃതികളിലുള്ള നാടകീയത അദ്ദേഹത്തിന്റെ ജീവിതത്തിലുമുണ്ട്. അതിന് ഏറ്റവും അനുയോജ്യനായ ആള്‍ നവാസുദീന്‍ തന്നെയാണ്. സബീര്‍ ഖാന്റെ മുന്ന മൈക്കിള്‍ എന്ന ചിത്രത്തിലാണ് നവാസുദീന്‍ നിലവില്‍ അഭിനയിക്കുന്നത്. അത് കഴിഞ്ഞാല്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യും. മന്റോയുടെ കൃതികള്‍ വായിച്ചുകൊണ്ടിരിക്കുകയാണ് നവാസുദീന്‍ – നന്ദിത പറഞ്ഞു. കോളേജ് പഠനകാലത്ത് തന്നെ സാദത്ത് ഹസന്‍ മന്റോയെക്കുറിച്ച് സിനിമ നിര്‍മ്മിക്കുക എന്ന ആഗ്രഹം നന്ദിതയ്ക്കുണ്ടായിരുന്നു.

തയ്യാറെടുപ്പുകള്‍ തുടങ്ങിയതായി നവാസുദീന്‍ സിദ്ദിഖിയും വ്യക്തമാക്കി. മന്റോയുടെ 25 മുതല്‍ 35 വയസ് വരെയുള്ള കാലമാണ് ചിത്രം പറയുന്നത്. മന്റോയുടെ വീഡിയോകളൊന്നും ഇല്ലാത്തതിനാല്‍ ശരീര ചലനങ്ങളും സംസാരങ്ങളുമെല്ലാം മറ്റുള്ളവരുടെ എഴുത്തില്‍ നിന്നുമാണ് മനസിലാക്കാന്‍ ശ്രമിക്കുന്നതെന്നും നവാസുദീന്‍ പറഞ്ഞു. നിലവില്‍ ലാഹോറില്‍ താമസിക്കുന്ന മന്റോയുടെ മക്കളായ നിഗാത്, നുസാത്, നസ്രത് എന്നിവര്‍ നന്ദിത ദാസിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍