UPDATES

വീഡിയോ

തോക്ക് ഭീകരതയ്ക്കിരയായ ആഫ്രിക്കന്‍ – അമേരിക്കന്‍ സ്ത്രീകളെയാണ് ഞാന്‍ പ്രതിനിധീകരിക്കുന്നത്: നവോമി വാഡ്‌ലര്‍

തോക്ക് ഭീകരതയ്ക്കിരയായ ആഫ്രിക്കന്‍ – അമേരിക്കന്‍ സ്ത്രീകളെയാണ് താന്‍ പ്രതിനിധീകരിക്കുന്നതെന്ന് നവോമി പറഞ്ഞപ്പോള്‍ നിറഞ്ഞ കയ്യടികളാണ് ഉയര്‍ന്നത്.

അമേരിക്കയിലെ തോക്ക് ഭീകരതയ്‌ക്കെതിരെ വാഷിംഗ്ടണ്‍ ഡിസിയില്‍ തടിച്ചുകൂടിയ ആയിരങ്ങളെ അഭിസംബോധന ചെയ്ത് നിരവധി യുവാക്കാള്‍ പ്രസംഗിച്ചിരുന്നു. വെടിവയ്പുകളില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട സുഹൃത്തുക്കളും ബന്ധുക്കളുമാണ് വൈകാരികമായ പ്രസംഗങ്ങളില്‍ കൊല്ലപ്പെട്ടവരെ അനുസ്മരിച്ചത്. ഈ കൂട്ടത്തില്‍ 11 വയസുകാരിയായ നവോമി വാഡ്‌ലറിന്റെ പ്രസംഗം ഏറെ ശ്രദ്ധ പിടിച്ചുപറ്റി. വിര്‍ജിനിയയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് നവോമി വാഡ്‌ലര്‍.

തോക്ക് ഭീകരതയ്ക്കിരയായ ആഫ്രിക്കന്‍ – അമേരിക്കന്‍ സ്ത്രീകളെയാണ് താന്‍ പ്രതിനിധീകരിക്കുന്നതെന്ന് നവോമി പറഞ്ഞപ്പോള്‍ നിറഞ്ഞ കയ്യടികളാണ് ഉയര്‍ന്നത്. ഒരു ദേശീയ പത്രത്തിന്റേയും ഒന്നാം പേജില്‍ വരാത്തവരാണവര്‍. ജീവനുള്ള മനുഷ്യര്‍ എന്നതിനേക്കാള്‍ അവര്‍ സ്ഥിതിവിവര കണക്കുകള്‍ മാത്രമാണ്. ഈ കറുത്ത പെണ്‍കുട്ടികളും സ്ത്രീകളും ഏറെക്കാലമായി വെറും നമ്പറുകള്‍ മാത്രമാണ്. ഇതൊരിക്കലും പാടില്ല. ഇവരേയും അംഗീകരിക്കാന്‍ എല്ലാവരും തയ്യാറാകണം – നവോമി പറഞ്ഞു. തനിക്ക് പരിചയമുള്ള ഇരകളുടെ പേരുകള്‍ നവോമി എടുത്ത് പറഞ്ഞപ്പോള്‍ കേട്ട് നിന്നവര്‍ വികാരഭരിതരായി.

നവോമിയുടെ പ്രസംഗം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍