UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ഫ്രഞ്ച് സൈന്യം പിന്മാറുന്നു, ചൈനീസ് സൈന്യം മുന്നേറുന്നു

Avatar

1812 ഒക്ടോബര്‍ 19 
നെപ്പോളിയന്റെ സേന മോസ്‌കോയില്‍ നിന്നും പിന്‍വാങ്ങുന്നു

സര്‍ അലക്‌സാണ്ടറിന്റെ സൈന്യത്തെ കീഴടക്കി സ്ഥാപിച്ച ആധിപത്യത്തിനൊടുവില്‍ നെപ്പോളിയന്‍ ബോണോപ്പാര്‍ട്ടിന്റെ സൈന്യം 1812 ഒക്ടോബര്‍ 19 ന് മോസ്‌കോയില്‍ നിന്ന് പിന്തിരിയാന്‍ ആരംഭിച്ചു. കത്തിയെരിഞ്ഞൊരു നഗര ത്തില്‍ പിടിച്ചുനില്‍ക്കുക അസാധ്യമായതോടെയാണ് ഫ്രഞ്ച് സൈന്യത്തിന്റെ മടക്കം.

യൂറോപ്പിലെ ഏറ്റവുംവലിയ സൈനിക ശക്തിയായ ഫ്രഞ്ച് സൈന്യത്തില്‍ 5 ലക്ഷത്തോളം സൈനികരുണ്ടായിരുന്നു. എന്നാല്‍ മോസ്‌കോയിലെ തണുപ്പും പട്ടിണിയും സൈന്യത്തിന്റെ പ്രധാന ശത്രുക്കളായതോടെ കാര്യങ്ങള്‍ തകിടം മറഞ്ഞു. ഫ്രഞ്ചുസേനയുടെ പിന്മാറ്റത്തില്‍ ഇടപെടാതെ തന്ത്രപരമായി ഒഴിഞ്ഞു നില്‍ക്കാനായിരുന്നു റഷ്യന്‍ സൈന്യം ശ്രമിച്ചത്.

1812 ജൂണ്‍ 24 നായിരുന്നു റഷ്യയില്‍ നെപ്പോളിയന്റെ സൈന്യം ഇരച്ചുകയറുന്നത്. ഫ്രഞ്ച് സേനയ്ക്കു മുന്നില്‍ കീഴടങ്ങുന്നതിന് മുമ്പ് റഷ്യന്‍ ജനറലായിരുന്ന മിഖായേല്‍ കുട്‌സോവ് തന്ത്രപ്രധാനമായ എല്ലാം ചുട്ടെരിച്ചു കളഞ്ഞിരുന്നു. നിരവധി യുദ്ധങ്ങള്‍ നടത്തി ക്ഷീണിതരായിരുന്ന ഫ്രഞ്ച് സൈന്യം റഷ്യന്‍ സേനയെ കീഴ്‌പ്പെടുത്തി സെപ്തംബര്‍ 14 ന് മോസ്‌കോയില്‍ കയറുമ്പോള്‍ കാണുന്നത് ആളൊഴിഞ്ഞതും കത്തിത്തീര്‍ന്നതുമായ നഗരമാണ്.

1950 ഒക്ടോബര്‍19
ചമ്‌ഡോ യുദ്ധം

ടിബറ്റ് കീഴടക്കുന്നതിന്റെ ഭാഗമായി 1950 ഒക്ടോബര്‍ 19 ന് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ടിബറ്റിന്റെ അതിര്‍ത്തിയായ ചമ്‌ഡോ കീഴടക്കി. ഇതോടെ ടിബറ്റന്‍ സേനയുടെ പൂര്‍ണ്ണ നിയന്ത്രണം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കൈകളിലായി.

തുടര്‍ന്ന് ടിബറ്റന്‍ പ്രതിനിധികളെ ചര്‍ച്ചയ്ക്ക് വിളിപ്പിച്ച് തങ്ങളുടെ പരമാധികാരം ടിബറ്റില്‍ അംഗീകരിക്കാന്‍ ചൈന ആവശ്യപ്പെട്ടു. ഈ ആവശ്യം നിരാകരി ക്കാന്‍ ശക്തിയില്ലാതിരുന്ന ടിബറ്റന്‍ നേതാക്കള്‍ എതിര്‍പ്പുകള്‍ ഉയര്‍ത്താതിരുന്നതോടെ ടിബറ്റ് പൂര്‍ണമായി ചൈനയുടെ നിയന്ത്രണത്തിലായി.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍