UPDATES

ചരിത്രത്തില്‍ ഇന്ന്

1802 ജനുവരി 25: നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് ഇറ്റാലിയന്‍ റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

സൈനീക ജനറലും ഫ്രാന്‍സിന്റെ ചക്രവര്‍ത്തിയും എന്ന നിലയില്‍ റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡന്റാവാന്‍ നെപ്പോളിയന് തന്നെയായിരുന്നു നറുക്ക് വീണത്

വടക്കന്‍ ഇറ്റലിയില്‍ നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് നയിച്ചിരുന്ന ഒരു ഫ്രഞ്ച് സാമന്തരാജ്യമായിരുന്നു സിസാല്‍പൈന്‍ റിപ്പബ്ലിക് അഥവാ ഇറ്റാലിയന്‍ റിപ്പബ്ലിക്. ഒരു ദശാബ്ദത്തില്‍ (1797-1805) താഴെ മാത്രമേ റിപബ്ലിക് നിലനിന്നിരുന്നുള്ളുവെങ്കിലും അത് രാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹിക മുന്നേറ്റത്തിന് വലിയ സംഭാവനകള്‍ നല്‍കി. 1802 ജനുവരി 25-ന് ഫ്രാന്‍സിന്റെ ചക്രവര്‍ത്തിയായ നെപ്പോളിയന്‍ ഇറ്റാലിയന്‍ റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഈ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

ഇപ്പോഴത്തെ ഇറ്റലിയില്‍ 1797 ജൂണില്‍ നടന്ന ലോധി യുദ്ധത്തില്‍ ഫ്രാന്‍സ് ജയിച്ചതോടെയാണ് സിസാല്‍പൈന്‍ റിപ്പബ്ലിക് സ്ഥാപിതമായത്. പോ നദിതടത്തിലുള്ള പിടിച്ചെടുത്ത പ്രദേശങ്ങളില്‍ സ്ഥാപിച്ച റിപ്പബ്ലിക്, തുടക്കത്തില്‍ ലോംബാര്‍ട്ടി ഏറ്റെടുക്കുകയും തുടര്‍ന്ന് ബോലോഗ്ന, എമിലിയ, മോഡേണ, വെനീസിന്റെ ഉള്‍നാടുകള്‍ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. അതേ വര്‍ഷം തന്നെ, കാമ്പോ ഫോര്‍മിയോയില്‍ വച്ച് ഒപ്പിട്ട ഫ്രാന്‍കോ-ഓസ്ട്രിയന്‍ കരാറിലൂടെ രാജ്യം ഒരു ഔദ്യോഗിക റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെടുകയും ഫ്രാന്‍സിലേതിന് സമാനമായ ഭരണഘടന നിര്‍മ്മിക്കുകയും ചെയ്തു. നാലു വര്‍ഷത്തിന ശേഷം നെപ്പോളിയന്‍ ഏറ്റെടുത്തതോടെ പ്രദേശം ഇറ്റാലിയന്‍ റിപ്പബ്ലിക് എന്ന് അറിയാന്‍ തുടങ്ങി. എന്നാല്‍ അദ്ദേഹത്തിന്റെ ഭരണം ഹൃസ്വകാലത്തേക്ക് മാത്രമായിരുന്നു. 1805-ല്‍, നെപ്പോളിയന്‍ രാജാവാകുന്നതിനും അദ്ദേഹത്തിന്റെ പതനത്തിനും സാക്ഷ്യം വഹിച്ച ഇറ്റാലിയന്‍ സാമ്രാജ്യത്തിന്റെ രൂപീകരണത്തോടെ റിപ്പബ്ലിക് ഇല്ലാതായി. പേരുകേട്ട സൈനീക ജനറലും ഫ്രാന്‍സിന്റെ ചക്രവര്‍ത്തിയും എന്ന നിലയില്‍ റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡന്റാവാന്‍ നെപ്പോളിയന് തന്നെയായിരുന്നു നറുക്ക് വീണത്. രാജ്യത്തിന് ഒരു നേതാവിനെ കണ്ടുപിടിക്കാന്‍ 30 അംഗ കമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നു. വലിയ നിര്‍ബന്ധങ്ങളെ തുടര്‍ന്ന് ചുമതല ഏല്‍ക്കാമെന്ന് അദ്ദേഹം സമ്മതിക്കുകയിരുന്നു. എന്നാല്‍ ജന്മനാട്ടിലെ വിഷയങ്ങളില്‍ അദ്ദേഹം തിരക്കിട്ട് വ്യാപൃതനായതിനാല്‍, ഇറ്റാലിയന്‍ റിപ്പബ്ലിക് പിന്തള്ളപ്പെട്ടു. മിക്കപ്പോഴും ഹാജരില്ലാത്ത പ്രസിഡന്റായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് ഫ്രാന്‍സെസ്‌കോ മെല്‍സി അദ്ദേഹത്തിന്റെ മിക്ക ചുമതലകളും ഏറ്റെടുക്കുകയും നെപ്പോളിയന്‍ രാജ്യം ഭരിച്ചിരുന്നത് പോലെ ഭരിക്കാന്‍ കഠിനാദ്ധ്വാനം ചെയ്യുകയും ചെയ്തു.

ഒരു ഏകാധിപതിയും അധികാരക്കൊതിയനുമായാണ് നെപ്പോളിയന്‍ വിശേഷിപ്പിക്കപ്പെടുന്നതെങ്കിലും അദ്ദേഹത്തിന്റെ നേതൃത്വം ഇറ്റലിയിലെ ജനങ്ങള്‍ക്ക് ഒട്ടേറെ നേട്ടങ്ങള്‍ക്ക് വഴിവെച്ചു. ഇറ്റലിയെ നെപ്പോളിയന്‍ ഫ്രാന്‍സിന്റെ രക്ഷാകര്‍തൃത്വത്തിലാക്കിയതില്‍ മറ്റ് രാജ്യങ്ങള്‍ക്ക് അസംതൃപ്തിയുണ്ടായിരുന്നെങ്കിലും വടക്കന്‍ ഭാഗത്ത് സേനകളെ വിന്യസിച്ചത് രാജ്യത്തിന് സുരക്ഷ നല്‍കി. അദ്ദേഹം, പ്രത്യേക വിദ്യാഭ്യാസ മാതൃക അംഗീകരിക്കുകയും കത്തോലിക്ക സഭയുമായി കരാര്‍ ഉണ്ടാക്കുകയും പ്രദേശത്തെ സൈനീക പരിശീലനം വിപ്ലവകരമാക്കുകയും ചെയ്തു. ജനാധിപത്യത്തിലും പുരോഗമനവാദത്തിലും അധിഷ്ടിതമായ ഫ്രഞ്ച് വിപ്ലവം പിന്തുണച്ച ആശയങ്ങള്‍ വ്യാപിപ്പിക്കുന്നതിന് റിപ്പബ്ലിക് സഹായിച്ചു എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍