UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ഗ്രാന്‍ഡ് ആര്‍മിയും വില്യം മാക്കിന്‍ലെയും

Avatar

1812 സെപ്തംബര്‍ 14
ഗ്രാന്‍ഡ് ആര്‍മി മോസ്‌കോയില്‍ പ്രവേശിച്ചു

ബോറോഡിനോ യുദ്ധത്തില്‍ റഷ്യന്‍ സൈന്യത്തെ നിലംപരിശാക്കി കൊണ്ട് നെപ്പോളിയന്‍ ബോണോപ്പാര്‍ട്ടിന്റെ ഗ്രാന്‍ഡ് ആര്‍മി 1812 സെപ്തംബര്‍ 14 ന് മോസ്‌കോയില്‍ പ്രവേശിച്ചു. യുദ്ധത്തില്‍ നിന്ന് പിന്‍വാങ്ങിയെങ്കിലും റഷ്യന്‍ സൈന്യം മോസ്‌കോ നഗരത്തില്‍ തന്നെ അങ്ങിങ്ങായി തങ്ങുകയും അവര്‍ നെപ്പോളിയന്റെ സൈന്യത്തെ ആക്രമിക്കുകയും ചെയ്തു. ഇതിന് ഗ്രാന്‍ഡ് ആര്‍മി തിരിച്ചടി കൊടുക്കാന്‍ തുടങ്ങിയതോടെ മോസ്‌കോ ഒരു പ്രേതനഗരമായി തീര്‍ന്നു. എന്നാല്‍ ദിഗ്‌വിജയം നേടിയെത്തിയ ഗ്രാന്‍ഡ് ആര്‍മിക്ക് മോസ്‌കോയിലെ കാലാവസ്ഥ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. അവിടുത്തെ അതിശൈത്യം സൈനികര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

1812 കള്‍ നെപ്പോളിയന്‍ തന്റെ കുതിപ്പിന്റെ ഉത്തുംഗപദങ്ങളിലായിരുന്നു. ഒരു ഭൂഖണ്ഡപരമായ സംവിധാനത്തിലൂടെ യൂറോപ്പിന്റെ ഏകപക്ഷീയമായ ഉപരോധം ബ്രിട്ടനെതിരെ ഏര്‍പ്പെടുത്താന്‍ നെപ്പോളിയന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം റഷ്യയിലെ സാര്‍ ചക്രവര്‍ത്തി നിരസിച്ചു.സാര്‍ ചക്രവര്‍ത്തിയുടെ ഈ തീരുമാനം നെപ്പോളിയനെ ചൊടിപ്പിച്ചു. അദ്ദേഹം റഷ്യയെ ഭീഷണിപ്പെടുത്തി. എന്നാല്‍ ആ ഭീഷണിയെ ചെറുക്കാനാണ് റഷ്യ ശ്രമിച്ചത്. അതോടെ ജൂണ്‍ 25 ന് തന്റെ സൈന്യത്തോട് റഷ്യയില്‍ പ്രവേശിക്കാന്‍ അദ്ദേഹം ഉത്തരവിട്ടു. ഇക്കാലത്തോളം യൂറോപ്പ് കണ്ടതില്‍ വച്ച് ഏറ്റവും വലിയ സേനാവ്യൂഹമായിരുന്നു ഗ്രാന്‍ഡ് ആര്‍മി. ഈ സേനാനീക്കമാണ് പിന്നീട് യുദ്ധത്തില്‍ കലാശിച്ചത്.


മോസ്‌കോയില്‍ തമ്പടിച്ച തന്റെ സൈന്യത്തോട് ഒരു മാസത്തിനുശേഷം തിരികെ പോരാന്‍ നെപ്പോളിയന് പറയേണ്ടി വന്നു. മോസ്‌കോയിലെ സാഹചര്യം തന്റെ സൈന്യത്തെ നശിപ്പിക്കുമെന്ന ഭയം നെപ്പോളിയനിലുണ്ടായിരുന്നു. ഗ്രാന്‍ഡ് ആര്‍മിയുടെ പിന്‍വാങ്ങല്‍ സമയം പ്രയോജനപ്പെടുത്തി റഷ്യന്‍ സേന അവരെ ആക്രമിച്ചു. 1814 ല്‍ അവര്‍ ഗ്രാന്‍ഡ് ആര്‍മിയെ പരാജയപ്പെടുത്തുകയും ചെയ്തു. റഷ്യയില്‍ നിന്നു തുടങ്ങുന്നു നെപ്പോളിയന്റെ ചീത്തക്കാലം. ഒടുവില്‍ 1820 ല്‍ സെന്റ്.ഹെലീന ദ്വീപില്‍വച്ച് ആ പോരാളിയുടെ ജീവിതത്തിന് തിരശീല വീണു.

1901 സെപ്തംബര്‍ 14
യു എസ് പ്രസിഡന്റ് വില്യം മാക്കിന്‍ലെ അന്തരിച്ചു.

യു എസ് പ്രസിഡന്റ് വില്യം മാക്കിന്‍ലെ 1901 സെപ്തംബര്‍ 14 ന് അന്തരിച്ചു. സെപ്തംബര്‍ 6 ന് ന്യുയോര്‍ക്കിലെ ബഫലോയില്‍ നടന്ന പാന്‍ അമേരിക്കന്‍ വിശദീകരണയോഗത്തില്‍ പങ്കെടുക്കാനെത്തിയ മാക്കിന്‍ലെയ്ക്കുനേരെ ലിയോണ്‍ സ്‌ളോഗോസ് എന്ന വിപ്ലവകാരി രണ്ടുവട്ടം നിറയൊഴിച്ചു.വന്‍ ബിസിനസ് ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടെന്ന ആരോപണത്തില്‍ മാക്കിന്‍ലെ വിമര്‍ശനം നേരിടുന്ന സമയമായിരുന്നു അത്.


ബഫലോയില്‍ മാക്കിന്‍ലെ എത്തിയ സമയം അദ്ദേഹത്തിനെിരെ വലിയ പ്രതിഷേധം അവിടെ അരങ്ങേറുന്നുണ്ടായിരുന്നു. അതിനിടയില്‍ നിന്നാണ് മാക്കിന്‍ലെയ്ക്ക് വെടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് ഓപ്പറേഷന് അദ്ദേഹത്തെ വിധേയനാക്കിയെങ്കിലും വെടിയുണ്ട കണ്ടെടുക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചില്ല. ഒരാഴ്ച മാരക മുറിവുകളോടെ ആശുപത്രിയില്‍ കിടന്ന മാക്കിന്‍ലെ ഒടുവില്‍ സെപ്തംബര്‍ 14 ന് മരണപ്പെട്ടു. മാക്കിന്‍ലെയെ വെടിവച്ച സ്‌ളോഗോസിന് പിന്നീട് വധശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍