UPDATES

എഡിറ്റര്‍

ബാബറി മസ്ജിദ് സംഭവത്തിന്‌ പിറ്റേന്ന് നരസിംഹ റാവു എന്തായിരുന്നു ചെയ്തത്?

Avatar

അഴിമുഖം പ്രതിനിധി 

 1995-ല്‍ സോണിയ ഗാന്ധിയുമായുള്ള ബന്ധം ഉലഞ്ഞപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു ഇന്റലിജന്‍സ് ബ്യൂറോയോട് ആവശ്യപ്പെട്ടത് ഒരേയൊരു കാര്യമായിരുന്നു. തന്‍റെ കാബിനറ്റില്‍ എത്രപേര്‍ ഹൈക്കമാന്‍ഡിനെ അനുകൂലിക്കുന്നവരുണ്ട്, തന്നെ എത്രപേര്‍ അനുകൂലിക്കുന്നുണ്ട് എന്ന് കണ്ടെത്തി ഒരു ലിസ്റ്റ് തയ്യാറാക്കണം എന്നായിരുന്നു അത്.

ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷണിയായേക്കാവുന്ന ആളുകളെ ചേര്‍ത്ത് ഒരു ലിസ്റ്റ് തയ്യാറാക്കാന്‍ ഐബി നിയോഗിക്കപ്പെട്ടു. സംസ്ഥാനം,ജാതി,വയസ്സ്,ആരോടാണ് കൂറ്,അഭിപ്രായങ്ങള്‍ എന്നിങ്ങനെ കൃത്യമായ പട്ടികയുണ്ടാക്കി ഐബി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ഐബിയുടെ കണക്കില്‍ ബാബറി മസ്ജിദ് പ്രശ്നം കൈകാര്യം ചെയ്യാന്‍ നരസിംഹ റാവുവിനെ കയ്യയച്ച് സഹായിച്ച എംഎസ് അലിയാര്‍ പോലും ലിസ്റ്റില്‍ ഉണ്ടായിരുന്നു. എംഎസ് അലിയാര്‍,തമിഴ്നാട്,ബ്രാഹ്മിന്‍,52,പ്രധാനമന്ത്രിയോട് കൂറ് എന്നിങ്ങനെ ആയിരുന്നു ഐബി റിപ്പോര്‍ട്ട്.

അടുത്തതായി മാര്‍ഗരറ്റ് ആല്‍വാ ആയിരുന്നു. കര്‍ണാടക,ക്രിസ്റ്റ്യന്‍,53, ഹൈക്കമാന്റിനോട്‌ കൂറ് പുലര്‍ത്തുന്നു എന്നിങ്ങനെ ആയിരുന്നു മാര്‍ഗരറ്റ് ആല്‍വയെപ്പറ്റിയുള്ള റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

സോണിയ ഗാന്ധിയുടെ സ്വാധീനം മറികടക്കാന്‍ ഐബി റിപ്പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നത് നരസിംഹ റാവുവിനെ സംബന്ധിച്ചിടത്തോളം സ്ഥിരമായ കാര്യമായിരുന്നു. സോണിയ ഗാന്ധിയുമായി അര്‍ജുന്‍സിംഗ്‌,ദിഗ്വിജയ് സിംഗ്, എകെ ജോഗി, അഹമ്മദ് പട്ടേല്‍ എന്നിവരുമായി നടത്തിയ ആശയവിനിമയങ്ങള്‍ പോലും ഐബി പ്രധാനമാന്ത്രിക്കായി ചോര്‍ത്തി നല്‍കി. ബാബറി മസ്ജിദ് പ്രശ്നങ്ങള്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്തതില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്ന അഭിപ്രായം ഉള്ളവരായിരുന്നു ഇവരെല്ലാവരും.

തന്‍റെ ഭര്‍ത്താവിന്‍റെ മരണശേഷം രണ്ടു വര്‍ഷത്തോളം സോണിയ സജീവ രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് സോണിയ രാഷ്ട്രീയത്തില്‍ സജീവമാകുകയായിരുന്നു. എന്‍ഡി തിവാരി,എന്‍ നട്വര്‍ സിംഗ് എന്നിവര്‍ കൃത്യമായി സോണിയയെ കാണുകയും റാവുവിനെതിരെ പരാതിപ്പെടുകയും ചെയ്തിരുന്നു. “സോണിയയ്ക്ക് കാര്യങ്ങള്‍ കൃത്യമായി അറിഞ്ഞിരുന്നു. ക്യാബിനറ്റ് മീറ്റിങ്ങിന്റെ തീരുമാനങ്ങളും ചര്‍ച്ചകള്‍ പോലും ചില മന്ത്രിമാര്‍ കൃത്യമായി സോണിയയെ അറിയിച്ചിരുന്നു”.- അന്നത്തെ ഒരു കേന്ദ്രമന്ത്രി പറഞ്ഞു.

ജൂണ്‍ 27ന് പുറത്തിറങ്ങുന്ന ‘ഹാല്‍ഫ്‌ ലയണ്‍:ഹൌ പി വി നരസിംഹ റാവു ട്രാന്സ്ഫോമ്ട് ഇന്ത്യ’ എന്ന പുസ്തകത്തിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നരസിംഹറാവു എങ്ങനെ ഒരു സിംഹമായും കുറുക്കനായും എലിയായും പ്രവര്‍ത്തിച്ചു എന്നാണ്.

കൂടുതല്‍ വായനക്ക്:

http://goo.gl/vST2DK

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍