UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദിലീപിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാനൊരുങ്ങി പോലീസ്; കാവ്യയെയും നാദിര്‍ഷയെയും ചോദ്യം ചെയ്യും

ദിലീപ് ചോദ്യം ചെയ്യലിനോട് സഹകരിക്കാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ചോദ്യം ചെയ്യലിനോട് സഹകരിക്കാത്ത സാഹചര്യത്തില്‍ അന്വേഷണ സംഘം നുണ പരിശോധനയ്ക്കുള്ള അനുമതി തേടുന്നതായി സൂചന. നേരത്തെ അറസ്റ്റിലാകുന്നതിന് മുമ്പ് ദിലീപ് നുണപരിശോധനയ്ക്ക് തയ്യാറാണെന്നാണ് അറിയിച്ചിരുന്നത്.

നാര്‍ക്കോ അനാലിസിസ് കൂടാതെ ബ്രെയിന്‍ മാപ്പിംഗിനുള്ള സാധ്യതകളും പോലീസ് തേടുന്നുണ്ട്. ദിലീപ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി തമാശകള്‍ പറയുന്നുവെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദിലീപ് സഹകരിക്കാത്ത സാഹചര്യത്തില്‍ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും ദിലീപിന്റെ ഭാര്യ കാവ്യ മാധവനെയും വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നുണ പരിശോധനയ്ക്ക് വിധേയനാക്കാനുള്ള നീക്കവും നടക്കുന്നത്.

കാവ്യയുടെ വസ്ത്രസ്ഥാപനമായ ലക്ഷ്യയില്‍ സുനി വന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. സുനി ദിലീപിനയച്ച കത്തിലും മെമ്മറി കാര്‍ഡ് കാക്കനാട്ടെ സ്ഥാപനത്തില്‍ എത്തിച്ചെന്ന് പറയുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്. കാവ്യയ്ക്കും നാദിര്‍ഷയ്ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

ലക്ഷ്യയിലെ സിസിടിവി ദൃശ്യങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍