UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദി ഭക്തര്‍ക്കെന്ത് കുന്നംകുളം പോളിയും ശ്രീകൃഷ്ണാ കോളേജും?

Avatar

ശ്യാം കൃഷ്ണന്‍

കുന്നംകുളം പോളിടെക്​നിക്കിലെ മാഗസിന്‍ സമിതി അംഗങ്ങളെയും സ്റ്റാഫ് അഡ്വൈസറയെയും അറസ്റ്റ് ചെയ്​തതിലെ പ്രതിഷേധവും വിവാദങ്ങളും അവസാനിക്കുന്നതിന്​ മുന്‍പ് തന്നെ തൊട്ടടുത്തുള്ള ശ്രീകൃഷ്​ണാ കോളേജിനും സമാന അനുഭവം. മാര്‍ച്ച് മാസത്തില്‍ അച്ചടിപൂര്‍ത്തിയായി വിതരണം ചെയ്​ത മാഗസിനെതിരെയാണ്​ ഇപ്പോള്‍ കേസും അറസ്റ്റും ഉണ്ടായിരിക്കുന്നത്​. മാഗസിന്‍ സമിതിയിലെ 9 അംഗങ്ങളെയാണ്​ ഗുരുവായൂര്‍ പോലീസ്​ അറസ്റ്റ് ചെയ്​തത്​. മോദി വിരുദ്ധത തിരഞ്ഞ് പിടിച്ച് കേസുകൊടുക്കുവാന്‍ ബിജെപിയും തിടുക്കപെട്ട് കേസെടുക്കുവാന്‍ പോലീസും രംഗത്ത് വരുന്ന അപൂര്‍വ്വ സംഭവങ്ങള്‍ക്കാണ് കേരളമിപ്പോള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.​ 

മാഗസിന്‍ പുറത്തിറങ്ങുന്ന കാലത്ത് മോദി പ്രധാനമന്ത്രിയായിരുന്നില്ല, മോദിയുടെ പേരെടുത്ത് വിമര്‍ശിച്ചില്ല, എന്നൊക്കെ മാഗസിന്‍ പ്രവര്‍ത്തകര്‍ ഇവിടെയും വാദിക്കുന്നു. അതേ സമയം മാഗസിനില്‍ അത്ര വേണമായിരുന്നോ എന്ന് ലഘൂകരിക്കുകയാണ്​ പലരും. ഈ നിസ്സാരവത്ക്കരണത്തില്‍ നിശബ്ദരാകുകയാണ് ‘പ്രബുദ്ധ’ കേരളം.

വിഗ്രഹമാക്കിയെടുത്ത ”മോദി ബിംബം” വിമര്‍ശനങ്ങള്‍ക്കതീതമാകുന്നത്​  കേരളത്തില്‍ പോലും വേണ്ടത്ര പ്രതിഷേധത്തിനിടയാക്കുന്നില്ല എന്നത്​ വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലാകുന്നു എന്നതിനേക്കാള്‍ വലിയ ഞെട്ടലാണ്​ ഉണ്ടാക്കുന്നത്. അതേ സമയം കോളേജ്​ മാഗസിനുകളുടെ ഉള്ളടക്കത്തെയും രാഷ്ട്രീയത്തെയും കുറിച്ചുള്ള സംവാദങ്ങളും ഉയരേണ്ടതുണ്ട്. സര്‍ഗ്ഗാത്മക ആവിഷ്​കാരങ്ങള്‍ക്ക്‌  വര്‍ഷത്തിലൊരിക്കല്‍ പുറത്തിറങ്ങുന്ന കോളേജ്​ മാഗസിനുകള്‍ മാത്രമുണ്ടായിരുന്ന  കാലത്ത് നിന്ന് സോഷ്യല്‍ മീഡിയകളുടെ പുതിയ കാലത്ത് മാഗസിനുകളുടെ ഉള്ളടക്കത്തിലും സാരമായ മാറ്റം സ്വാഭാവികം. പലപ്പോ‍ഴും കോളേജ്​ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന്​ മുന്‍പ്​ തട്ടികൂട്ടി പുറത്തിറക്കുന്ന ഒരേര്‍പ്പാട്​ മാത്രമാവുകയാണ്​ മാഗസിനുകള്‍. മുഖ്യധാര പ്രസിദ്ധീകരണങ്ങളെ പോലും കവച്ച് വെയ്​ക്കുന്ന മാഗസിനുകള്‍ കാമ്പസുകളില്‍ ഉണ്ടായിട്ടുണ്ട്. ഇപ്പൊഴും ഉണ്ടാകുന്നുമുണ്ട്. പക്ഷെ അപക്വമായി ഈ വലിയ  അവസരത്തെ കൈകാര്യം ചെയ്യുമ്പോള്‍ എത്ര വലിയ രാഷ്ട്രീയ  കയ്യേറ്റങ്ങള്‍ക്കാണ്​  അവസരമുണ്ടാക്കുന്നത്​ എന്നതിന്‍റെ തെളിവാണ്​ ശ്രീകൃഷ്​ണാ കോളേജും കുന്നംകുളം പോളിയും.

ബെസ്റ്റ് ഓഫ് അഴിമുഖം

മരിച്ചവര്‍ക്കും  കൂലി

കാമറ പോലെ ചില പ്രാണിക്കണ്ണുകള്‍

മനുഷ്യ മാംസത്തിന്റെ രുചി

ബോംബ് പ്രതിയുടെ തോള്‍ സഞ്ചിയുമായി കറങ്ങിയ യുവാക്കള്‍ അഴിക്കുള്ളില്‍

രാജ്യസ്നേഹികളേ, പ്രസവിക്കൂ, സമ്മാനം നേടൂ!

അതാത്​ കാലത്തിന്‍റെ കൈയ്യൊപ്പായിരിക്കണം കോളേജ് മാഗസിനുകള്‍. പ്രണയവും സമരവും സംവാദവും കഥയും കവിതയുമൊക്കെയായി പരിമിതികളെപോലും മറികടക്കുന്ന ഓര്‍മ്മയാണത്​. കലാലയ കാലത്തെ  മാഗസിനുകള്‍ സൂക്ഷിച്ച് വെക്കുന്ന നിരവധിപേരുണ്ട്. ഞങ്ങള്‍ എസ്​.എഫ്​.ഐ ക്കാര്‍ എന്ന് മുന്‍പേജില്‍ പ്രസ്താവിക്കുന്നതല്ല രാഷ്ട്രീയം. ഉള്ളടക്കത്തിലെ സമഗ്രതയാണ്​ അതിലെ രാഷ്ട്രീയ നിലപാടുകളെ നിശ്ചയിക്കുന്നത്​. മാഗസിനൊന്ന് മറിച്ച് നോക്കിയാല്‍ അതിന്‍റെ  രാഷ്ട്രീയം തിരിച്ചറിയപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യണം. 

ഗുരുവായൂര്‍ ശ്രീകൃഷ്​ണാ കോളേജിലെ മാഗസിനില്‍ എണ്‍പതാം പേജില്‍ പ്രസിദ്ധീകരിച്ച ഒരു പദപ്രശ്​നവുമായി ബന്ധപ്പെടുത്തിയാണ് എസ്​.എഫ്​.ഐ ജില്ലാ പ്രസിഡന്‍റിനെയടക്കം അറസ്റ്റ് ചെയ്തിരിക്കുന്നത്. ലോകസഭാ തിരഞ്ഞടുപ്പ് കാലത്ത് സോഷ്യല്‍ നെറ്റ്​ വര്‍ക്ക്‌കളില്‍ നിറഞ്ഞ് നിന്നിരുന്ന നിലവാരമില്ലാത്ത കമന്‍റുകളാണ്​ ഈ പദപ്രശ്​നം. ”നമോ=നായിന്‍റെ മോന്‍, എങ്കില്‍ നമോ ആര്​” എന്നാണ്​ ഒരു ചോദ്യം. താ‍ഴെ നരേന്ദ്ര  മോദിയുടെ ചിത്രവും ഉണ്ട്. കിടപ്പറയും കരിക്കിന്‍റെവെള്ളവും ആരുടെ ആത്മകഥയാണ്​, ഏറ്റവും കൂടുതല്‍ ഉമ്മ വില്‍ക്കുന്ന അമ്മ തുടങ്ങി ആരെയൊക്കെയാണ്​ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് പദപ്രശ്നം. 

എന്നാല്‍ ഈ  നിലവാരമില്ലായ്​മയൊന്നും കേസിനും അറസ്റ്റിനും ന്യായീകരണമാകുന്നില്ല. കുന്നംകുളം പോളിയിലെ അറസ്റ്റും നിരോധനവുമാണ്​ മാര്‍ച്ച് മാസത്തെ കോളേജ് മാഗസിനുകള്‍ വീണ്ടും പരതാന്‍ മോദി ഭക്തര്‍ക്ക്‌ പ്രേരണയായത്​. മുഖ്യധാര മാധ്യമങ്ങളും ഇതിനെ​ സദാചാര പ്രശ്​നമാക്കി പൊക്കിപ്പിടിച്ചു. സഭ്യതയും അസഭ്യവും ആരാണ്​ നിശ്ചയിക്കുന്നത്​ എന്നതാണ്​ ഇവിടുത്തെ മറ്റൊരു പ്രശ്​നം. ഇത്തരം വിവാദങ്ങള്‍ സംഘപരിവാര്‍ ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാല്‍ മാത്രമേ അവരുടെ മോദി വിഗ്രഹവത്ക്കരണത്തിന് തിളക്കം കൂടുകയുള്ളൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍