UPDATES

വിദേശത്തു മാത്രമല്ല, നാട്ടിലും ചിരിക്കാന്‍ മോദിക്ക് കഴിയണം

Avatar

റ്റി എന്‍ നൈനാന്‍
(ബിസിനസ് സ്റ്റാന്‍ഡാര്‍ഡ്)

പൊതുയോഗങ്ങളിലെ ശരീരഭാഷ ശരിക്കും ആക്രമണോത്സുകമായിരുന്നു, ശബ്ദത്തില്‍ നിശ്ചയദാര്‍ഡ്യമുണ്ടായിരുന്നു, ഭാവപ്രകടനങ്ങളാകട്ടെ, അനേകം കാര്യങ്ങള്‍ വിളിച്ചു പറയുന്നതായിരുന്നു. പുറംലോകത്തോട് വിരല്‍ ചൂണ്ടി സംസാരിക്കുകയും ഒരു പ്രത്യേക കാര്യം ഊന്നിപ്പറയുന്നതിന് ശബ്ദം താഴ്ത്തി നാടകീയമായി തിരിച്ചുവരികയും ചെയ്തിരുന്നു. എന്നാല്‍ വിദേശ സഞ്ചാരങ്ങളില്‍ ഏറെ മാറ്റം വന്ന പ്രധാനമന്ത്രിയെയാണ് കണ്ടത്. അദ്ദേഹം സ്വയം ആസ്വദിക്കുന്നതു പോലെ കാണപ്പെട്ടു, ആയാസരഹിതനും ചിരിക്കുന്നയാളുമായിരുന്നു, സെല്‍ഫികളെടുത്തു, പ്രവാസികളുടെ ആരാധന കണ്ട് മതിമറന്നു. പുറത്തായിരിക്കുമ്പോള്‍ മാത്രമല്ല, രാജ്യത്തിനകത്താണെങ്കിലും ഏതെങ്കിലും അന്താരാഷ്ട്ര നേതാക്കള്‍ക്കൊപ്പമായിരിക്കുമ്പോള്‍ മോദി പ്രസന്നചിത്തനും സൗഹാര്‍ദ്ദമനോഭാവമുള്ളയാളുമായി കാണപ്പെട്ടു. സ്വന്തം പദവി ഉറപ്പിക്കുന്നതിനേക്കാളും സ്വയം പ്രാമുഖ്യം കല്‍പ്പിക്കുന്നതിനേക്കാളും മറ്റുള്ളവര്‍ക്കടുക്കലേക്ക് എത്താനുള്ള മനോഭാവം അവിടെ ഉണ്ടായിരുന്നു. എന്നാല്‍ ബരാക് ഒബാമയുമായുള്ള അദ്ദേഹത്തിന്റെ അത്യാവേശം നിറഞ്ഞ രീതി ചിലപ്പോഴെങ്കിലും അപഹാസ്യമായിത്തീര്‍ന്നു- എഡ്വീനയൊത്ത് നില്‍ക്കുന്ന നെഹ്‌റുവും അകലേക്ക് നോക്കി നില്‍ക്കുന്ന മൗണ്ട് ബാറ്റനും എന്ന ചിത്രത്തെ ഓര്‍മിപ്പിക്കുമായിരുന്നു അത്. ഇന്ത്യയുടെ പ്രധാനമന്ത്രി കൂടുതല്‍ സംയമനം പാലിച്ചിരുന്നെങ്കില്‍ എന്ന് നമ്മള്‍ ഓര്‍ക്കുന്ന സന്ദര്‍ഭങ്ങള്‍… കൂടുതല്‍ വായനയ്ക്ക്.

http://www.business-standard.com/article/opinion/t-n-ninan-for-a-softer-mr-modi-115052201853_1.html

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍