UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇപ്പോൾ രാജ്യം ചവർപ്പോടെ കുടിക്കുന്നത് മോദിയുടെ ശീതളപാനീയം

Avatar

ഗൌതമ സിദ്ധാർഥൻ

ഇപ്പോൾ രാജ്യം ചവർപ്പോടെ കുടിക്കുന്നത് മോദിയുടെ ശീതളപാനീയമാണ്.

അദ്ദേഹം തന്റെ പാർലമെന്‍റ് പ്രവേശനത്തിന്റെ വരികൾ ഇതിഹാസ തുല്യമായ ഉണർവ്വോടെയാണ് ആലപിച്ചത്.  പാർലമെന്‍റ് ഗേറ്റിന്റെ പടികളിൽ ആദ്യത്തെ ചുവട് വെയ്ക്കുമ്പോൾ, അദ്ദേഹം അങ്ങേയറ്റം നാടകീയമായിത്തന്നെ, കൈകൾ കൂപ്പി തലകുനിച്ച്…. പൊടുന്നനെ, രാജ്യം മുഴുവൻ രാജ്യസ്നേഹത്തിന്റെ പ്രഭയിൽ മുങ്ങി.. രാജ്യം വികാരത്തള്ളിച്ചയിലാകുകയും ചെയ്തു. പിഞ്ഞിയ മുടിയുള്ള ബുദ്ധിജീവികൾ ഇതിനെ നാടകമെന്നോ അഭിനയ മുഹൂർത്തമെന്നോ വിളിക്കുമായിരിക്കും.

ഇന്ത്യൻ മനസ്സ്, അനാദി കാലം തൊട്ടേ, തൊഴിലിനെ ദൈവീകമാക്കി, തൊഴിൽ ശാലയെ ആരാധിച്ച്, നിലനിൽ‌പ്പിനുള്ള അടിത്തറയായും ദൈവമായും കരുതി വരുന്നു.

മുൻഗാമികൾ എന്തുകൊണ്ട് ഇങ്ങനെയൊരു അതി നാടകീയത ചെയ്തില്ല?

വെറും നാടകമോ അഭിനയമോ എന്നതല്ല വിഷയം. ജനങ്ങളുടെ സ്ഥാപിത മനസ്സുകളെ ഉണർത്തുകയോ തലോടുകയോ ചെയ്യുന്ന മോദിയുടെ പ്രകടനത്തിലെ നഗ്നമായ വൈകാരികതയാണ് കാര്യം.

കഴിഞ്ഞ കുറേ വർഷങ്ങളായി, സിനിമകളിൽ‌ പോലും ഇത്തരം വൈകാരികാഘാത രംഗങ്ങൾ വന്നിട്ടില്ല. 

ശാന്താറാം, രാജ്കപൂർ തുടങ്ങിയ ജനകീയരായ സംവിധായകരുടെ രാജ്യഭക്തി സിനിമകൾ ജനത്തെ ഇളക്കിമറിക്കുകയും പ്രേക്ഷകരുടെ വൈകാരികതയെ തട്ടിയുണർത്തുകയും ചെയ്തത് നമുക്കറിയാം. ഇത്തരം രാജ്യസ്നേഹ രംഗങ്ങളിൽ, ഒരു വ്യക്തിത്വം രംഗം ഭരിക്കുകയും നിറയുകയും ചെയ്യുമായിരുന്നു. കാലം കടന്നപ്പോൾ, അതെല്ലാം ക്ലീഷേകൾ ആകുകയും ഇപ്പോൾ, ആ രാജ്യസ്നേഹം നിറച്ച വ്യക്തിത്വം പരിഹാസ്യപാത്രമാകുകയും ചെയ്തു.

ഒരു സമയത്ത് എല്ലാ ഭാഷകളിലേയും സിനിമകളിലേയും കുറ്റകൃത്യ സംബന്ധമായ രംഗങ്ങൾ മാത്രം അറപ്പുളവാക്കുന്നതായപ്പോൾ, മോദി വരുകയും രാജ്യസ്നേഹ അതിനാടകത്തിനായി ദാഹിച്ചിരുന്ന ഇന്ത്യൻ മനസ്സുകളെ തൃപ്തിപ്പെടുത്തുകയും ചെയ്തു.

ഈ ആരാധനാഭാവത്തിന് പല ചിഹ്നങ്ങളുണ്ട്. രാജ്യത്തിനെ ക്ഷേത്രമാക്കുക.വ്യവസായങ്ങളെ ബഹുമാനിക്കുക വഴി വ്യാവസായിക ബോധവൽക്കരണവും… അതുവഴി വ്യാവസായിക വളർച്ച ഉച്ഛസ്ഥായിയിലാക്കുക. ഗ്ലോബലൈസേഷന്റെ ഭാഗമായി വന്ന സാങ്കേതികതകളെ സ്വായത്തമാക്കി അന്താരാഷ്ട്ര നിലവാരത്തിലേയ്ക്കുയർന്ന് ഉന്നത ജീവിതത്തിനുള്ള അടിത്തറ പാകുക. ഈ ചിന്താധാരകളെയെല്ലാം ചിഹ്നങ്ങൾ ഉപയോഗിച്ച് ജനങ്ങളുടെ മനസ്സിൽ കുത്തിവയ്ക്കുന്നു.

അതോടൊപ്പം എംപിമാരുടെ കൂടിച്ചേരലിൽ വച്ച് മോദി നടത്തിയ വാക്ചാതുര്യമാർന്ന, വികാര നിർഭരമായ പ്രസംഗവും. പ്രസംഗത്തിന്റെ തുടക്കത്തിൽ എല്ലാവരേയും തങ്ങളുടെ ചുമതലകൾ നിർവ്വഹിക്കാനുള്ള ആഹ്വാനം നൽകിയതിന് ശേഷം, അദ്ദേഹം പറഞ്ഞു, “ഭരണഘടനയുടെ ശക്തിയ്ക്ക് പ്രണാമം, ലളിതവും ദരിദ്രവുമായ സാഹചര്യങ്ങളിൽ നിന്നും വന്ന ഒരു പാവം മനുഷ്യന് ഇവിടെ പ്രധാനമന്ത്രിയായി നിൽക്കാൻ കഴിയുന്നു; ഇത് ജനാധിപത്യപരമായ തിരഞ്ഞെടുപ്പിന്റെ ശക്തമായ വശമാണ്.”

ജനങ്ങൾ താങ്കളെ പകരം വയ്ക്കാനില്ലാത്ത ആശയസംഹിതയുടെ വക്താവായും അത്ഭുതങ്ങളുടെ സൃഷ്ടാവായും കരുതുന്നു. അവരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് താങ്കൾ ഒരു പാട് അത്ഭുതങ്ങൾ കാണിക്കുമെന്ന് അവർ വിശ്വസിക്കുന്നു. കൂടുതൽ കൂടുതൽ പ്രതീക്ഷകൾ ഉണർത്തിക്കൊണ്ട്, ഉത്തമപുരുഷൻ എന്ന നിലയിലേയ്ക്ക് താങ്കൾ ചുവടുവെച്ചു കഴിഞ്ഞു. ഒപ്പം തന്നെ, മാജിക്കൽ റിയലിസത്തിലെ ഒരു ക്ലാസ്സിക്കൽ രംഗം താങ്കൾ പുനർനിർമ്മിച്ചിരിക്കുന്നു. ഒരു ചുവട് മുന്നോട്ട് വയ്ക്കുന്നതിലൂടെ, 125 കോടി മനുഷ്യർ 125 കോടിചുവടുകൾ മുന്നോട്ടുവെയ്ക്കുന്നു; അതൊരു മാജിക്കൽ റിയലിസത്തിലെ ആശയം തന്നെ.

പക്ഷേ ഒരു ചെറിയ വ്യത്യാസമുണ്ട്.

താങ്കൾ മുന്നോട്ടുവെയ്ക്കുന്നത് ചാതുർവർണ്യത്തിലും വർണസിരമയിലും അധിഷ്ഠിതമായ, കീഴ്ജാതിക്കാരെ അടിച്ചമർത്തുന്ന ശക്തമായ രാഷ്ട്രീയത്തിന്റെ വലിയ കഥയാണ് (grand narrative).

ബ്രാഹ്മണരുടെ അവകാശമായിരുന്ന വേദം പഠിക്കാൻ ശ്രമിച്ച ചമ്പൂകനെ ശ്രീരാമൻ കൊന്നു. വർണസിരമ അനുസരിച്ച് അത് ഒരു ധർമ്മം അല്ലെങ്കിൽ രാജകീയ കൃത്യം ആയിരുന്നു. അംബേദ്കർ ഇതിനെ അദ്ദേഹത്തിന്റെ പുസ്തകത്തിൽ, ‘Annihilation of Caste’, as an imagery of criminal nature of the so-called ‘Ram Rajya’ എന്ന് വിമർശിക്കുന്നുണ്ട്.

ഈ ചെറിയ ഐതിഹ്യത്തിൽ പറയുന്നതുവച്ച് താങ്കൾ ‘ധർമ്മ’ത്തിനെ എങ്ങിനെ കാണുന്നു?

അതേ പോലെ, ഏത് കാഴ്ചപ്പാടിലാണ് ആദിവാസിയായിരുന്ന ഏകലവ്യന്റെ വിരൽ അമ്പെയ്ത്ത് പഠിച്ചതിനുള്ള ശിക്ഷാനടപടി എന്ന നിലയിൽ മുറിച്ചതിനെ കാണുന്നത്?

ഇത്തരം ഐതിഹ്യങ്ങളിൽ നിന്നും കണ്ടെത്തുന്ന ഉത്തരങ്ങൾ വച്ചാണ് ഇപ്പോഴത്തെ അവസ്ഥയിൽ ശോഭനമായ ഇന്ത്യയെ കരുപ്പിടിപ്പിക്കേണ്ടത്. ചരിത്രരംഗങ്ങൾ; ഐതിഹ്യകഥകൾ എല്ലാം മാജിക്കൽ റിയലിസത്തിന്റെ തുണ്ടുകളായി നമ്മുടെ മുന്നിൽ തെളിഞ്ഞ്നിൽക്കുന്നു.

താങ്കളുടെ കാഴ്ചപ്പാട് ഈ അവസ്ഥയിൽ സുപ്രധാനമാണ്, താങ്കളുടെ സാമൂഹിക അസ്തിത്വം പരിഗണിച്ച്, താങ്കൾ അവകാശപ്പെടുന്നത് പോലെ പിന്നോക്കം, അധസ്ഥിതർ എന്ന് തന്നെ ഇരിക്കട്ടെ.

ഇപ്പോൾ, താങ്കളുടെ മുന്നിൽ ഒരു കാലി ചഷകം വച്ചിരിക്കുന്നു.

അത് ശൂന്യമാണെന്ന് വിചാരിക്കരുത്, സെൻ തത്വചിന്തകനെപ്പോലെ അത് മുഴുവൻ വായുവാണെന്നും കരുതരുത്.

ആ ചഷകം മുഴുവൻ നൂറു വര്‍ഷത്തെ അടങ്ങാത്ത ദാഹമാണ്.

(വിവ: ജയേഷ്) 

(Gouthama Siddarthan – A Noted columnist, Short-Story writer, Essayist and a micro-political critic in Tamil, who is a reputed name in the Tamil Neo-Literary and Little-Magazine Circle)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍