UPDATES

“കാശ്മീര്‍ നടപടി ചരിത്രപരമായ മണ്ടത്തരം”; നിര്‍ണായകമായ തീരുമാനങ്ങളിലേക്ക് കടക്കുന്നുവെന്ന് മുന്നറിയിപ്പുമായി പാക് പ്രധാനമന്ത്രി

വൈകിട്ട് ആറുമണിക്കായിരുന്നു ഇമ്രാന്‍ പാക് ജനതയോട് സംസാരിച്ചത്.

കാശ്മീര്‍ പ്രശ്‌നങ്ങളില്‍ നിര്‍ണായകമായ തീരുമാനങ്ങളിലേക്ക് കടക്കുന്നുവെന്ന് മുന്നറിയിപ്പുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കാശ്മീരിന്റെ പ്രത്യേക പദവി നീക്കിയ നടപടി ചരിത്രപരമായി മണ്ടത്തരമാണെന്നും ഇമ്രാന്‍ പറഞ്ഞു. കാശ്മീര്‍ വിഷയത്തില്‍ പാക് ജനതയെ അഭിസംബോദ്ധന ചെയ്തു സംസാരിക്കുകയായിരുന്നു ഇമ്രാന്‍.

വൈകിട്ട് ആറുമണിക്കായിരുന്നു ഇമ്രാന്‍ പാക് ജനതയോട് സംസാരിച്ചത്. കാശ്മീരിലെ നിലവിലെ സാഹചര്യങ്ങളും ഭാവി നീക്കങ്ങള്‍ വിശദീകരിക്കുകയായിരുന്നു ഇമ്രാന്‍. കാശ്മീരിലുള്ള ഇന്ത്യന്‍ നടപടികള്‍ അന്തരാഷ്ട്ര വിഷയമാക്കി ഉയര്‍ത്താനുള്ള ശ്രമങ്ങളും പാകിസ്താന്‍ നടത്തിയിരുന്നുവെങ്കിലും അത് പരാജയപ്പെടുകയായിരുന്നു.

ഫ്രാന്‍സിലെ ബിയാറിറ്റ്സില്‍ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് ട്രംപ് ആവര്‍ത്തിച്ചതിന് പിന്നാലെയായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. കാശ്മീരിലെ സാഹചര്യങ്ങള്‍ ഉള്‍പ്പെടെ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായി ഇരു നേതാക്കളും പ്രതികരിച്ചു. കാശ്മീര്‍ പ്രശ്‌നം ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് ട്രംപ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

എന്നാല്‍ വിഷയത്തില്‍ ബാഹ്യ ഇടപെടല്‍ വേണ്ടെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്. മോദി ഇക്കാര്യം വ്യക്തമാക്കിയതായി ട്രംപ് തന്റെ ട്വീറ്റിലും വ്യക്തമാക്കുന്നുണ്ട്. ‘കഴിഞ്ഞ രാത്രി ഞങ്ങള്‍ കാശ്മീരിനെക്കുറിച്ച് സംസാരിച്ചു, അവിടത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് പ്രധാനമന്ത്രി തന്നോട് പ്രതികരിച്ചത്. പാകിസ്താനുമായി ചര്‍ച്ച ചെയ്ത് വിഷയത്തില്‍ മികച്ച പരിഹാരം ഉണ്ടാക്കാനാവുമെന്ന് തനിക്ക് ഉറപ്പുണ്ട്’- ട്രംപ് വ്യക്തമാക്കുന്നു.

എന്നാല്‍, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളും നയന്ത്രസ്വഭാവമുള്ളതാണെന്നും അതിനാല്‍ അവിടെ മറ്റ് രാജ്യങ്ങളുടെ ഇടപെടല്‍ ആവശ്യമില്ലെന്നും പ്രധാനമന്ത്രിയും കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. 1947 ന് മുമ്പ് ഇന്ത്യയും പാകിസ്ഥാനും ഒന്നായിരുന്നു. ഇരു രാജ്യങ്ങള്‍ക്ക് ഇടയിലുള്ള പ്രശ്‌നങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്യാനും അവ പരിഹരിക്കാനും കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ട്, മറ്റ് രാജ്യങ്ങള്‍ക്ക് ഇതില്‍ ആശങ്ക വേണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കുന്നു.

Read: ‘1947 ന് മുൻപ് ഇന്ത്യയും പാകിസ്താനും ഒന്നായിരുന്നു’, കാശ്മീർ പ്രശ്നത്തിൽ ബാഹ്യ ഇടപെടൽ വേണ്ടെന്ന് മോദി, ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് ട്രംപ്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍