UPDATES

എഡിറ്റര്‍

ഭിന്നിപ്പിച്ച് വിജയിക്കുക എന്ന തന്ത്രം: പുതിയ കാലത്തെ സഞ്ജയ്‌ ഗാന്ധി

Avatar

രാമചന്ദ്ര ഗുഹ

ഞാനടക്കമുള്ള പല വിമര്‍ശകരും നരേന്ദ്ര മോദിയെ ഇന്ദിരാഗാന്ധിയുമായി താരതമ്യപ്പെടുത്തുകയുണ്ടായി. അടല്‍ ബിഹാരി വാജ്‌പേയിയേയും നരസിംഹ റാവുവിനെയും അപേക്ഷിച്ച് ഇന്ദിരാഗാന്ധിക്ക് ശേഷം അധികാരത്തിലെത്തിയ ഏറ്റവും പ്രാമാണികനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. മോദിയുടെ പ്രതാപം രാജ്യത്തിനകത്തും പുറത്തും ഒരേപോലെ ആഘോഷിക്കപ്പെട്ട കാര്യമാണ്. ലോകരാജ്യങ്ങളുടെ മുന്‍പിലും നരേന്ദ്ര മോദി ആഘോഷിക്കപ്പെട്ട പ്രധാനമന്ത്രിയാണ്.

ഇന്ദിരാ ഗാന്ധിയെപ്പോലെ തന്നെ നരേന്ദ്ര മോദിയും ഏകാകിയാണ്. ഇന്ദിരാ ഗാന്ധിയെപ്പോലെ തന്നെ നരേന്ദ്രമോദിക്കും അദ്ദേഹഹത്തിന്റെതായ ഉപദേശക സംഘവും അഭിപ്രായവും ഉണ്ട്. മോദിയുടെ വിശ്വസ്തനും തനിക്ക് തുല്യനായി അദ്ദേഹം കരുതുന്നതുമായ ഒരാളുണ്ട്. ഒരുപക്ഷെ അങ്ങനെ ഒരേയൊരാള്‍ മാത്രമേ  ഉണ്ടാകുകയുള്ളൂ. അത് അമിത് ഷായാണ്. മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് അമിത് ഷാ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത വ്യക്തിയായിരുന്നു. പിന്നീട് മോദിയെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോള്‍ തന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചുമതല അദ്ദേഹം നല്‍കിയത് അമിത് ഷായ്ക്കാണ്. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെ ചുമതല വരെ അന്ന് അമിത് ഷായ്ക്ക് ആയിരുന്നു. 2014 ജൂലൈ മാസത്തില്‍ മോദിയുടെ താല്‍പ്പര്യം കൊണ്ട് കൂടി അമിത് ഷാ പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റ് ആയി നിയമിതനായി.

രാഷ്ട്രീയ രംഗത്ത് മോദി ഉള്ളറിഞ്ഞ് വിശ്വസിക്കുന്ന ഒരാളാണ് അമിത് ഷാ. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ 1975-80 കാലഘട്ടത്തില്‍ ഇന്ദിരാഗാന്ധി ഏറ്റവുമധികം വിശ്വസിച്ച വ്യക്തി സഞ്ജയ് ഗാന്ധി ആയിരുന്നു. ഉപദേശകരായോ വിശ്വസ്തരായോ തങ്ങളുടെ കൂടെ നില്‍ക്കാന്‍  ഇന്ദിരാ ഗാന്ധിയും നരേന്ദ്ര മോദിയും നടത്തിയ ഈ തിരഞ്ഞെടുപ്പില്‍ സാമ്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കുമോ? ചരിത്രകാരന്മാര്‍ക്ക് സങ്കീര്‍ണമെന്ന് തോന്നുന്നതും ജനങ്ങളെ സംബന്ധിച്ച് അലോസരപ്പെടുത്താവുന്നതുമായ ചില സാമ്യങ്ങള്‍ ഉണ്ടെന്നു തന്നെ വേണം കരുതാന്‍.

ഒട്ടുമിക്ക രാഷ്ട്രീയക്കാര്‍ക്കും ഒന്നിലേറെ ലക്ഷ്യങ്ങള്‍ ഉണ്ടായേക്കാം. അതില്‍ ഒന്ന് മറ്റൊന്നുമായി ബന്ധം ഉണ്ടാകണം എന്നുമില്ല. സാധ്യമായ അത്രയും കാലം അധികാരത്തില്‍ തുടരണം എന്നായിരുന്നു ഇന്ദിരയുടെ ആഗ്രഹം. പക്ഷേ ഇന്ത്യയെ പുതിയൊരു ഇന്ത്യയാക്കി മാറ്റണമെന്നും അതുവഴി ഇന്ത്യയുടെ ചരിത്രത്തില്‍ വലിയൊരു സ്ഥാനം നേടിയെടുക്കണമെന്നും ഇന്ദിര ആഗ്രഹിച്ചിരുന്നു. മോദി അധികാരത്തിനും പ്രശസ്തിക്കും വേണ്ടി ഒരുപക്ഷെ അതിനേക്കാള്‍ ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത് എന്നാണെനിക്ക് തോന്നുന്നത്. സമ്പന്നവും ശക്തവുമായ ഇന്ത്യ എന്ന മോദിയുടെ സങ്കല്പം ഒരുപക്ഷേ ഇന്ദിരയുടെയൊ നെഹ്രുവിന്റെയോ സങ്കല്‍പ്പങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കാം.

കൂടുതല്‍ വായനക്ക്:

http://goo.gl/MxRa5z 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍