UPDATES

മോദിയുടെ കബര്‍സ്ഥാന്‍ പ്രയോഗം; ധ്രുവീകരണത്തിന്റെ ഹിന്ദുത്വ രാഷ്ട്രീയം

പൊതുറാലികളില്‍ സംസാരിക്കുമ്പോള്‍ തന്റെ 34 മാസത്തെ ഭരണനേട്ടങ്ങളെ കുറിച്ച് വിശദീകരിക്കാനാണ് ശ്രമിക്കേണ്ടത് എന്നത് എന്തുകൊണ്ടാണ് പ്രധാനമന്ത്രി മറന്നുപോകുന്നത്?

ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടയില്‍, ജാതിയുടെയും മതത്തിന്റെയും പേരില്‍ വിവേചനം നടത്തുന്നു എന്ന് പ്രധാനമന്തി നരേന്ദ്ര മോദി യുപിയിലെ എസ് പി സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും അതാണ് സംസ്ഥാനം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് പറയുകയും ചെയ്തിരുന്നു. ഒരു ഗ്രാമത്തില്‍ ഒരു കബര്‍സ്ഥാന്‍ ഉണ്ടെങ്കില്‍ അവിടെ ചിതയൊരുക്കാനുള്ള ഒരു സ്ഥലവും ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. റംസാന് വൈദ്യുതിയുണ്ടെങ്കില്‍ ദീപാവലിക്കും വൈദ്യുതി ഉണ്ടായിരിക്കണം; ഹോളിക്ക് വൈദ്യതി ലഭ്യമാകുന്നുണ്ടെങ്കില്‍ അത് ഈദിനും ലഭ്യമാവണം.

ആ ഉണ്ട്-ഇല്ല പ്രസ്താവനയുടെ അവസാന ഭാഗത്തെ വൈരുദ്ധ്യം ഒഴിച്ചാല്‍ പ്രധാനമന്ത്രിയുടെ സന്ദേശം വ്യക്തമാണ്. അത് ഇതാണ്: കബറിസ്ഥാനുകള്‍ നിര്‍മ്മിക്കുകയും വിശേഷ ദിവസങ്ങളില്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ വൈദ്യുതി എത്തിക്കാനുള്ള പ്രത്യേക നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നത് വഴി, ‘ന്യൂനപക്ഷ പ്രീണന’ നയങ്ങളാണ് എസ് പി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇങ്ങനെ ഒന്നുകൂടി ആ സന്ദേശത്തില്‍ ഉണ്ട്: ഭൂരിപക്ഷത്തിന്റെ ആവശ്യങ്ങളുടെയും താല്‍പര്യങ്ങളുടെയും ചിലവിലാണ് ന്യൂനപക്ഷങ്ങള്‍ക്ക് അനുകൂലമായ നയങ്ങള്‍ സ്വീകരിക്കുന്നത്.

തന്റെ പ്രഖ്യാപനങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും, ഞായറാഴ്ച നടത്തിയ അത്യന്തം പ്രതിഷേധാര്‍ഹമായ പരാമര്‍ശങ്ങളിലൂടെ വിഭാഗീയത സൃഷ്ടിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. അതുവഴി ഭരണഘടനയെ ബഹുമാനിക്കാതിരിക്കുകയും സ്വന്തം സ്ഥാനത്തിന്റെ അന്തസിനെ ലംഘിക്കുകയുമാണ് അദ്ദേഹം ചെയ്യുന്നത്.

ജനമധ്യത്തില്‍ കടുത്ത സാമുദായിക തെറ്റിധാരണകളെ പുനഃരുജ്ജീവിപ്പിക്കുന്ന കടുത്ത എതിര്‍പ്പുകള്‍ അദ്ദേഹം ഉയര്‍ത്തുന്നു. ഒരു ക്രൂരമായ തുല്യതാസിദ്ധാന്തം എന്ന നിലയില്‍ ഭരണനിര്‍വഹണത്തെയും വികസനത്തെയും കാണുന്ന ഒരു ആശയമാണ് അദ്ദേഹം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. രാഷ്ട്രീയ പരീക്ഷണങ്ങളുടെയും സാധ്യതകളുടെയും കളിത്തട്ട് ദേശീയ തലത്തില്‍ തന്നെ പ്രതിഫലിച്ച ഒരു തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പകുതി പിന്നിടുമ്പോള്‍, സമുദായങ്ങള്‍ തമ്മിലുള്ള ഇരുണ്ടതും കറപുരണ്ടതുമായ ഒരു വടംവലി മാത്രമായി തിരഞ്ഞെടുപ്പ് യുദ്ധത്തെ വരച്ചുകാട്ടാനും ഉയര്‍ന്നുവരികയും പങ്കുവെക്കപ്പെടുകയും ചെയ്ത ആശങ്കകളെയും ആശയങ്ങളെയും പ്രതീക്ഷകളെയും മായ്ച്ചുകളയാനുമാണ് അദ്ദേഹം ശ്രമിക്കുന്നത്.

യുപിയിലെ എസ്പി ഭരണകൂടത്തെപ്പോലെ തങ്ങളുടെ ‘മതേതര’ വിശ്വാസ്യതകള്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു നടക്കുന്ന സര്‍ക്കാരുകള്‍ അവരുടെ അവകാശങ്ങള്‍ക്കനുസരിച്ച് ഒരിക്കലും ഉയരാറില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പ്രധാനമന്ത്രിയുടെ മോശം പരാമര്‍ശങ്ങള്‍ കടമെടുത്ത് പറഞ്ഞാല്‍, കബര്‍സ്ഥാനുകളോ അവയുടെ അതിര്‍ത്തികളോ നിര്‍മ്മിക്കുന്നത് വഴി, കൂടുതല്‍ സുസ്ഥിരമായ വികസനത്തിന് പകരം മൃദുലമായ പ്രീണനമായി മാറുന്നുണ്ട് എന്നതും സത്യമാണ്. പക്ഷെ പ്രധാനമന്ത്രി ഫത്തേപ്പൂരില്‍ ആവര്‍ത്തിച്ച ‘എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം’ എന്ന മുദ്രാവാക്യം ആഴത്തില്‍ രൂഢമൂലമായിരിക്കുന്നതും ചരിത്രപരമായിത്തന്നെ അസമത്വങ്ങള്‍ നിറഞ്ഞതുമായ ഒരു സമൂഹത്തില്‍ അനീതി ശാശ്വതമാക്കാന്‍ മാത്രമേ സഹായിക്കൂ എന്ന ആരോപണം നേരിടുന്നു എന്നത് അതിലും വലിയ സത്യമാണ്. ന്യൂനപക്ഷങ്ങളിലേക്കും പ്രാന്തവല്‍കൃതരിലേക്കും പ്രത്യേകവും നിശ്ചിതവുമായി എത്തിച്ചേരാനുള്ള ഒരിടം അതിനുള്ളില്‍ നിന്ന് അത് നല്‍കുന്നില്ല.

അതേസമയം പൊതുറാലികളില്‍ സംസാരിക്കുമ്പോള്‍ തന്റെ 34 മാസത്തെ ഭരണനേട്ടങ്ങളെ കുറിച്ച് വിശദീകരിക്കാനാണ് ശ്രമിക്കേണ്ടത് എന്നത് എന്തുകൊണ്ടാണ് പ്രധാനമന്ത്രി മറന്നുപോകുന്നത്?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍