UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജനപ്രീതിയില്‍ മോദി തന്നെ മുമ്പന്‍; സാവധാനം താഴേക്കെന്ന് സൂചന

Avatar

അഴിമുഖം പ്രതിനിധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി തുടരുന്നതായി പുതിയ സര്‍വേ കണ്ടെത്തല്‍. പ്യൂ റിസര്‍ച്ച് സെന്റര്‍ റിപ്പോര്‍ട്ടില്‍ പത്തില്‍ എട്ട് ഇന്ത്യക്കാര്‍ക്കും മോദിയോട് അനുകൂല മനോഭാവമാണെന്നു പറയുന്നു.

പ്യൂ ഗ്ലോബല്‍ ആറ്റിറ്റിയൂഡ്‌സ് സ്പ്രിങ് 2016 സര്‍വേയില്‍ നിന്നുള്ളതാണ് റിപ്പോര്‍ട്ടിന് ആധാരമായ വിവരങ്ങള്‍. 2,464 പേരുടെ അഭിപ്രായത്തില്‍ നിന്നാണ് ഈ വിലയിരുത്തല്‍. ഈ വര്‍ഷം ഏപ്രില്‍ – മെയ് കാലയളവില്‍ നടത്തിയ സര്‍വേ ഒന്‍പതു നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് നടന്നത്.

സര്‍വേ വിവരങ്ങള്‍ മോദിക്ക് പ്രോല്‍സാഹനജനകമാണ്. സര്‍വേയില്‍ പങ്കെടുത്ത മൂന്നില്‍ രണ്ടുപേരും രാജ്യത്തിന്റെ ഗതിയില്‍ സംതൃപ്തരാണ്. അഞ്ചില്‍ നാലുപേരും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി നന്നെന്നു കരുതുന്നു. എന്നാല്‍ മോദിയുടെ ജനപ്രീതി സാവധാനം താഴേക്കു പോകുന്നതിന്റെ സൂചനയും സര്‍വേയിലുണ്ട്. കഴിഞ്ഞ വര്‍ഷത്തെ റേറ്റിങ്ങിനെക്കാള്‍ പോയിന്റുകളില്‍ ആറുശതമാനം കുറവാണ് പുതിയ സര്‍വേ കാണിക്കുന്നത്. പൊതുവെ 81 ശതമാനം പേര്‍ മോദിയോട് അനുകൂല മനോഭാവം പുലര്‍ത്തുന്നുവെന്ന് സര്‍വേ പറയുന്നു. ഇതില്‍ 57 ശതമാനം വളരെ അനുകൂലമായ അഭിപ്രായമുള്ളവരാണ്. 

16 ശതമാനം മാത്രമാണ് മോദിയോട് എതിര്‍പ്പ് പ്രകടിപ്പിച്ചത്. മുന്‍വര്‍ഷം 87 ശതമാനം പേരാണ് മോദിയെ പിന്താങ്ങിയിരുന്നത്. എന്നാല്‍ പിന്തുണയുടെ ശക്തിക്ക് അല്‍പം കുറവു വന്നിട്ടുണ്ട്. മോദിയോട് കടുത്ത ആഭിമുഖ്യമുള്ളവരുടെ എണ്ണത്തില്‍ ഈ വര്‍ഷം 11 ശതമാനം പോയിന്റുകള്‍ കുറവാണ്.

സര്‍വേയില്‍ പങ്കെടുത്തവരില്‍ കോളജ് വിദ്യാഭ്യാസമുള്ളവരില്‍ പത്തില്‍ ഏഴുപേരും മോദിയോട് അനുഭാവം കാണിച്ചപ്പോള്‍ പ്രാഥമിക വിദ്യാഭ്യാസമുള്ള/വിദ്യാഭ്യാസമില്ലാത്തവരില്‍ 54 ശതമാനമാണ് പിന്തുണച്ചത്. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും പ്രധാനമന്ത്രിക്ക് പിന്തുണയുണ്ട് എന്നതാണ് സര്‍വേയില്‍ കണ്ട മറ്റൊരു കാര്യം.

കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി പ്രതികരിച്ചത് 63 ശതമാനം പേരാണ്. മുന്‍വര്‍ഷവും ഇതു തന്നെയായിരുന്നു സ്ഥിതി. 2013ല്‍ 50 ശതമാനം പേര്‍ മാത്രമാണ് രാഹുലിനു വേണ്ടി അഭിപ്രായം രേഖപ്പെടുത്തിയത്. അരവിന്ദ് കേജ്രിവാളിന്റെ ജനപ്രീതിയില്‍ 2015 നേക്കാള്‍ 10% ഇടിവ് സംഭവിച്ചിട്ടുണ്ട്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍