UPDATES

രാജ്യത്ത് മതസ്വാതന്ത്ര്യം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി

അഴിമുഖം പ്രതിനിധി

അവരവരുടെ വിശ്വാസം സംരക്ഷിക്കാന്‍ എല്ലാ മതസ്ഥര്‍ക്കും സ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മതങ്ങള്‍ക്കെതിരെ നടന്ന എല്ലാ ആക്രമങ്ങളെയും അപലപിച്ച മോദി ഏതു മതവിശ്വാസം സ്വീകരിക്കണമെന്നതില്‍ തീരുമാനമെടുക്കാന്‍ വ്യക്തിപരമായ അവകാശമുണ്ടെന്നും അറിയിച്ചു. മതൗസഹാര്‍ദം ഇന്ത്യന്‍ സംസ്‌കാരമാണന്നും ബുദ്ധന്റെയും ഗാന്ധിയുടെയും നാട്ടില്‍ മതവിദ്വേഷം പാടില്ലെന്നും മോദി ആഹ്വാനം ചെയ്തു. ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെയും എവുപ്രാസ്യമ്മയെയും വിശുദ്ധരായി ഉയര്‍ത്തിയതിന്റെ ദേശീയതല ആഘോഷ സമാപന ചടങ്ങില്‍ സംസാരിക്കുവേയാണ് മോദി സ്വാതന്ത്ര്യത്തിന് ഉറപ്പ് നല്‍കിയത്. 

ക്രൈസ്ത ദേവാലയങ്ങള്‍ക്കുനേരെ നടന്ന ആക്രമണങ്ങളും രാജ്യത്ത് നടന്ന ഘര്‍ വാപസിയും ഉണ്ടാക്കിയ വിവാദങ്ങള്‍ക്കിടയിലാണ് മോദിയുടെ പ്രസ്താവനയെന്നത് പ്രധാന്യമര്‍ഹിക്കുന്നു. ഡല്‍ഹിയില്‍ ക്രൈസ്തവദേവാലയങ്ങള്‍ക്കുനേരെ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും ഇത്തരം ആക്രമണങ്ങളെ താന്‍ ശക്തമായി അപലിപിക്കുന്നുവെന്നും മോദി പറഞ്ഞു. മതസ്വാതന്ത്യം ഹനിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മോദി മുന്നറിയിപ്പു നല്‍കി. 

വിശുദ്ധരായ ചാവ കുര്യാക്കോസച്ചന്റെയും ഏവുപ്രാസ്യമ്മയുടെയും ജീവിതം ക്രിസ്ത്യന്‍ സമുദായത്തിന് മാത്രമല്ല എല്ലാ ജനവിഭാഗങ്ങള്‍ക്കും മാതൃകയാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പരസ്പര സംയമനത്തോടെയും ബഹുമാനത്തോടെയും വിവിധമതവിഭാഗങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍