UPDATES

ദലിതര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ലജ്ജിപ്പിക്കുന്നു: നരേന്ദ്ര മോദി

അഴിമുഖം പ്രതിനിധി

ദലിതര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തന്നെ ലജ്ജിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുക്ക് സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷം പിന്നിട്ടു. രാജ്യത്ത് ദലിതര്‍ക്കെതിരെ ഇന്നും പല സംഭവങ്ങള്‍ നടക്കുമ്പോള്‍ എനിക്ക് അപമാനം തോന്നിപോകുന്നു-എന്നാണ് മോദി പ്രസ്താവിച്ചത്. പട്ടിക ജാതി/വര്‍ഗ വിഭാഗങ്ങളില്‍ നിന്നു പുതു സംരംഭങ്ങള്‍ തുടങ്ങുന്നവരെ സഹായിക്കാനുള്ള പഞ്ചാബിലെ ദേശീയ എസ്സി/എസ്ടി ഹബ്ബിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി.

നിലവിലുള്ള സാമൂഹിക വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രീകൃതമായ ശ്രമങ്ങള്‍ ആവശ്യമാണ്. ഒരു ദലിതന്റെയും ആദിവാസിയുടെയും പ്രതീക്ഷകള്‍ രാജ്യത്തെ മറ്റു യുവാക്കളുടേതിനെക്കാള്‍ കൂടുതലാണെന്നും ഒരു അവസരം കിട്ടിയാല്‍ ഇന്ത്യയുടെ നില മെച്ചപ്പെടുത്താന്‍ വേണ്ട സംഭാവനകള്‍ നല്‍കുന്നതില്‍ ദലിതരും ആദിവാസികളും പിന്നോട്ടു പോവുകയില്ലെന്നും മോദി പറയുന്നു.

പുതുസംരംഭങ്ങള്‍ തുടങ്ങാന്‍ ദലിതരെയും ആദിവാസികളെയും സഹായിക്കന്ന ദേശീയ എസ്സി/എസ്ടി ഹബ്ബിന് 490 കോടിയുടെ മൂലധനമാണ് കരുതിയിരിക്കുന്നത്. ഖാദി, ഗ്രാമവ്യവസായ കമ്മീഷന്‍ നല്‍കുന്ന 500 ചര്‍ക്കകള്‍ നെയ്ത്തുജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകള്‍ക്കു പ്രധാനമന്ത്രി വിതരണം ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍