UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലളിത് മോദി വിരല്‍ ചൂണ്ടുന്നത് മറ്റേ മോദിയിലേക്കോ? ലളിത് മോദി വിരല്‍ ചൂണ്ടുന്നത് മറ്റേ മോദിയിലേക്കോ?

ടീം അഴിമുഖം

ടീം അഴിമുഖം

എഡിറ്റോറിയല്‍/ടീം അഴിമുഖം

നമ്മുടെ കാലത്തെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ ലളിത് മോദി പലതരത്തില്‍ പ്രതിനിധാനം ചെയ്യുന്നു. പരുക്കനും ധിക്കാരിയും പകിട്ടുകളില്‍ ഭ്രമിക്കുന്ന വ്യക്തിയുമായ ലളിത് മോദിക്ക് ജീവിതത്തിന്റെ സുഖങ്ങളോടുള്ള താല്‍പര്യമല്ലാതെ മറ്റൊരു പ്രത്യയശാസ്ത്രവും ഇല്ല. ഒരിക്കല്‍ പണക്കാരുടെയും അധികാരസ്ഥാനത്തുള്ളവരുടെയും സന്തതസഹചാരിയായിരുന്നു മോദി, ഇപ്പോള്‍ അവര്‍ക്കെല്ലാം ചതുര്‍ത്ഥിയായിരിക്കുകയാണ്. കളിയെ എങ്ങനെ കമ്പോളവല്‍ക്കരിക്കണമെന്നും അതുവഴി എങ്ങനെ എളുപ്പത്തില്‍ പണമുണ്ടാക്കാമെന്നും അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റ് ഭരണരംഗത്തെ മുത്തച്ഛന്മാര്‍ക്ക് പഠിപ്പിച്ച് കൊടുത്തു. അതുകൊണ്ട് തന്നെ, നരേന്ദ്ര മോദി സര്‍ക്കാര്‍ കഴിഞ്ഞ ഒരു വര്‍ഷമായി കൊണ്ടാടിയിരുന്ന വ്യാജ ധാര്‍മ്മികതയുടെ ഉന്നത മൂല്യങ്ങളെ പിച്ചിച്ചീന്തുന്നതിന് വിദൂരതീരങ്ങളില്‍ ഇരുന്ന് ലളിത് മോദിക്ക് പ്രവര്‍ത്തിക്കേണ്ടി വന്നു എന്നതില്‍ വലിയ അത്ഭുതങ്ങള്‍ക്കൊന്നും അവകാശമില്ല.

മോദി സര്‍ക്കാരിന്റെ ധാര്‍മ്മിക പാതിവ്രത്യത്തിന്റെ വ്യാജ ചായങ്ങളെല്ലാം തലസ്ഥാന നഗരിയിലെ പൊള്ളുന്ന ചൂടില്‍ ഉരുകിയൊലിച്ച് കഴിഞ്ഞു. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയും വെള്ളം പോലെ പണം ഒഴുക്കിയും ഉചിതമായ സമയത്ത് അധികാരം പിടിച്ചെടുക്കുന്ന രാഷ്ട്രീയ കൂട്ടായ്മയായിരുന്ന മുന്‍ സര്‍ക്കാരുകളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ഒട്ടും വ്യത്യസ്ഥമല്ല മോദി സര്‍ക്കാരും ബിജെപിയും എന്ന പലരുടെയും സംശയം ഇപ്പോള്‍ ശരിയാണെന്ന് വന്നിരിക്കുന്നു. നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ധനസഹായങ്ങള്‍ ശുദ്ധമല്ലാത്തിടത്തോളം കാലം ഒരു ഇന്ത്യന്‍ രാഷ്ട്രീയക്കാരനും പരിശുദ്ധവും ധാര്‍മ്മിക ഔന്നിത്യമുള്ളതുമായ ഒരു ഭരണം കാഴ്ച വയ്ക്കാന്‍ സാധിക്കില്ല. വന്‍കിട കമ്പനികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കനത്ത സംഭാവനകള്‍ നല്‍കുകയും കള്ളപ്പണം അതിന്റെ അവിഭാജ്യഘടകമായിരിക്കുകയും ചെയ്യുന്നിടത്തോളം പരിശുദ്ധ രാഷ്ട്രീയം എന്നത് ഒരു മരീചികയായി തുടരുക തന്നെ ചെയ്യും. തിരഞ്ഞെടുപ്പ് കാലത്തെ പ്രചാരണ ആഡംബരങ്ങള്‍ക്ക് വേണ്ടി വരുന്ന വന്‍ചിലവ് വഹിക്കാന്‍ തയ്യാറാവുന്ന വന്‍ കമ്പനികള്‍, തങ്ങള്‍ക്ക് ചിലവായ പണം തിരിച്ചെ് പിടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. അതുകൊണ്ടു തന്നെ, ഇന്ത്യ കണ്ട എക്കാലത്തേയും ചിലവേറിയ രാഷ്ട്രീയ പ്രചാരണത്തിലൂടെ അധികാരത്തിലേക്ക് നടന്നു കയറിയ നരേന്ദ്ര മോദിയുടെ ധാര്‍മിക പുറംപൂച്ച് അഴിഞ്ഞുവീഴാന്‍ അധികകാലം വേണ്ടി വരില്ല.

ലളിത് മോദിയുടെ വീരകഥയിലൂടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും മാത്രമല്ല തുറന്ന് കാട്ടപ്പെടുന്നത്, മറിച്ച് മറ്റേ മോദി കൂടിയാണ്.

രാജ്യത്തെ നിയമങ്ങളില്‍ നിന്നും ഒളിച്ചോടിയ ഒരു വ്യക്തിയുടെ ന്യായവിധിയില്‍ അടയിരുന്നു എന്ന യാഥാര്‍ത്ഥ്യവും സ്വന്തം മകളുടെ ഭര്‍ത്താവിന്റെ കക്ഷിയാണ് ആ വ്യക്തിയെന്ന കാരണവും സുഷമ സ്വരാജിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മതിയായ കാരണങ്ങളാണ്. യാതൊരു സാമ്പത്തിക ലാഭവും ഉണ്ടാക്കിയിട്ടില്ലെന്ന് അവര്‍ വാദിക്കുമ്പോള്‍ പോലും, തീരുമാനമെടുക്കുന്നതില്‍ ഇത്തരത്തിലുള്ള വലിയൊരു വീഴ്ച വരുത്തിയ വ്യക്തിയാണ് അവര്‍ എന്നത് തന്നെ കേന്ദ്ര സര്‍ക്കാരില്‍ നിന്നും അവരെ പുറത്താക്കുന്നതിന് വേണ്ട വ്യക്തമായ കാരണമായി മാറുന്നു.

കൂടുതല്‍ ഗഹനമായ ചോദ്യങ്ങളാണ് വസുന്ധര രാജെയുടെ കാര്യത്തില്‍ ഉയര്‍ന്ന് വരുന്നത്. രഹസ്യ ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും അവരുടെ മകന്റെ കമ്പനിക്ക് നേരിട്ടുള്ള സാമ്പത്തിക ലാഭങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അവരുടെ കാര്യത്തില്‍ വ്യക്തമാണ്. സുഷമയെ പോലെ തന്നെ രാജെയെയും ഒരു നിമിഷം പോലും ഔദ്യോഗിക പദവിയില്‍ തുടരാന്‍ അനുവദിച്ചു കൂടാ.

അവരെ രണ്ട് പേരെയും പുറത്താക്കാനുള്ള ധൈര്യം നരേന്ദ്ര മോദിക്കുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. അവരെ പുറത്താക്കുന്നതിലൂടെ മാത്രം ലളിത് മോദി സംഭവം അവസാനിക്കാനും പോകുന്നില്ല. ലളിത് മോദി സംഭവത്തില്‍ യഥാര്‍ത്ഥ ചോദ്യങ്ങള്‍ ഉയരുന്നത് നമ്മുടെ പ്രധാനമന്ത്രിയായ മറ്റെ മോദിക്ക് നേരെയാണ്. അദ്ദേഹത്തിന്റെ മൗനമാണ് ആദ്യം ഉയര്‍ന്നു വരുന്നത്. തന്റെ വാഗ്‌ധോരണിയിലൂടെ അധികാരം പിടിച്ചെടുത്ത ഒരു വ്യക്തിയെ സമ്മതിച്ചിടത്തോളം ഇത്തരത്തിലുള്ള മൗനം ഒരു തുറന്ന കുറ്റസമ്മതമാണ്. തീവ്രവാദത്തെ അപലപിക്കുകയും യോഗമുറകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നത് പോലെയുള്ള സൂത്രവിദ്യകളുടെ കാര്യത്തില്‍ മോദി ട്വിറ്ററിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും സജീവമാണ്. എന്നാല്‍ ചില തിരഞ്ഞെടുത്ത വിഷയങ്ങളില്‍ മൗനം പാലിക്കുക എന്നത് ഇപ്പോള്‍ ഒരു തന്ത്രമായി തീര്‍ന്നിരിക്കുന്നു. മിക്ക വിഷയങ്ങളില്‍ പൊതുവായി മൗനം പാലിക്കുക എന്ന അദ്ദേഹത്തിന്റെ പൂര്‍വീകരുടെ പ്രവര്‍ത്തന ശൈലിക്ക് വ്യത്യസ്ഥമായി, തിരഞ്ഞെടുത്ത വിഷയങ്ങളില്‍ മൗനം പാലിക്കുക എന്ന മോദിയുടെ സമീപനമാണ് ജനങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നത്.

ഇത്തരത്തിലുള്ള മൗനം ഏതെങ്കിലും തരത്തിലുള്ള കുറ്റസമ്മതത്തിലേക്കാണോ വിരല്‍ ചൂണ്ടുന്നത് എന്നതാണ് പ്രസക്തമായ മറ്റൊരു ചോദ്യം. ക്രിക്കറ്റിന് അത്ര അന്യനായ വ്യക്തിയൊന്നുമല്ല നരേന്ദ്ര മോദി. കോണ്‍ഗ്രസിന്റെ നിരവധി വര്‍ഷത്തെ നിയന്ത്രണം അവസാനിപ്പിച്ചുകൊണ്ട്, 2009ല്‍ നരേന്ദ്ര മോദി ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ അദ്ധ്യക്ഷനായി. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മോദി അസോസിയേഷന്‍ അദ്ധ്യക്ഷ സ്ഥാനം രാജിവച്ചത്. ഇപ്പോഴത്തെ ബിജെപി ദേശീയ അദ്ധ്യക്ഷനും തന്റെ രാഷ്ട്രീയ കാര്യസ്ഥനുമായ അമിത് ഷായ്ക്കാണ് മോദി ബാറ്റണ്‍ കൈമാറിയത്. ഷാ ഇപ്പോഴും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി തുടരുകയും ചെയ്യുന്നു.

രണ്ട് കക്ഷികള്‍ക്ക് അനുകൂലമായി ലളിത് മോദി ലേല തട്ടിപ്പുകള്‍ നടത്തുന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് 2010ല്‍ അദ്ദേഹം നിരീക്ഷണത്തിലായതിനെ തുടര്‍ന്ന് അരുണ്‍ ജെയ്റ്റ്‌ലി അദ്ധ്യക്ഷനായി നിയമിക്കപ്പെട്ട അച്ചടക്ക സമിതി ബിസിസിഐയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. ഏതൊക്കെയാണ് ആ കക്ഷികള്‍? അദാനി ഗ്രൂപ്പും വീഡിയോകോണും! 2010ല്‍ പുതിയ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കായുള്ള ലേലം നടന്നപ്പോഴാണ് ഈ തട്ടിപ്പ് അരങ്ങേറിയത്.

ലേലത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായി ഐപിഎല്‍ ഭരണ കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ തന്നെ, ലേല ക്ഷണപത്രത്തിന്റെ കരടില്‍ ‘അന്യായവും ഉപദ്രവകരവുമായ’ രണ്ട് വകുപ്പുകള്‍ അന്നത്തെ ഐപിഎല്‍ അദ്ധ്യക്ഷന്‍ എഴുതി ചേര്‍ത്തതായി സമിതി കണ്ടെത്തി.

നരേന്ദ്ര മോദിയുമായുള്ള അദാനിയുടെ ചങ്ങാത്തം ഒരു ദേശീയ രഹസ്യമൊന്നുമല്ല. കൂടാതെ, ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ ഒരു ദീര്‍ഘകാല വാണീജ്യ പങ്കാളി കൂടിയാണ് അദാനി. പ്രത്യേകിച്ചും, നരേന്ദ്ര മോദിയുടെ കാലയളവില്‍. മോദി ഡല്‍ഹിയിലെ അധികാരശീതളിമയിലേക്ക് അഹമ്മദാബാദില്‍ നിന്നും പറന്നിറങ്ങിയത് അദാനിയുടെ സ്വകാര്യ വിമാനത്തിലാണെന്നതും ആലോചനാമൃതമാണ്.

അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ലളിത് മോദി വീരകഥകളെ കുറിച്ച് നരേന്ദ്ര മോദി പ്രതികരിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍, അദ്ദേഹത്തിന്റെ മൗനം ഒരു കുറ്റസമ്മതമായി കണക്കാക്കപ്പെടും. കുറ്റസമ്മതം എന്നത് രാഷ്ട്രീയത്തില്‍ വച്ചുപൊറുപ്പിക്കാന്‍ സാധിക്കാത്ത അപരാധമാണ്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍