UPDATES

മോദി കശ്മീരിനെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, ഗുലാം നബി ആസാദിനെ വിമാനത്താവളത്തില്‍ തടഞ്ഞു

കശ്മീര്‍ ഹര്‍ജി ഉടന്‍ പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി

തുടര്‍ച്ചയായ നാലാം ദിവസവും കാശ്മീരില്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്. ആശയ വിനിമയ ബന്ധങ്ങള്‍ ഇപ്പോഴും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കസ്റ്റഡിയില്‍ തുടരുകയാണ്. നാട്ടിലെത്തിയ മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദിനെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞു. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗുലാം അഹമ്മദ് മിറിനോടൊപ്പമാണ് ആസാദിനെ തടഞ്ഞത്. ഗുലാം നബി ആസാദിനെ വിമാനത്താവളത്തില്‍നിന്ന് തിരിച്ചയച്ചേക്കുമെന്നാണ് സൂചന.

കാശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കിയതിനെക്കുറിച്ചും സംസ്ഥാനത്തെ വിഭജിച്ചതിനെക്കുറിച്ചുമടക്കുമുളള വിഷയങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് എട്ട് മണിക്കാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുക.

അതേസമയം ഇന്നലെ നാനൂറൊളം പേരെയാണ് പൊലീസ കാശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയില്‍ എടുക്കുകയോ ചെയ്തത്.

അതിനിടെ 370-ാം ഭരണഘടന വകുപ്പ് റദ്ദാക്കിയതിനെ ചോദ്യം ചെയ്തതുള്ള ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.

കാശ്മീര്‍ സംബന്ധിച്ച വിവാദം സഭയില്‍ ഇന്നും തുടര്‍ന്നു. കാശ്മീരികളെ ചേര്‍ത്തുപിടിച്ചുകൊണ്ടാണ് പ്രശ്‌നം പരിഹരിക്കുക എന്ന് നേരത്തെ പറഞ്ഞ പ്രധാനമന്ത്രി ഇപ്പോള്‍ സംസ്ഥാനത്തെ ഒരു കോണ്‍സെന്റ്രേഷന്‍ ക്യാമ്പാക്കി മാറ്റിയിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തി. രാജസ്ഥാനിലെ യുവജന സ്‌പോര്‍ട് മന്ത്രി അശോക് ചന്ദാനയാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ പിന്തുണച്ച് രംഗത്തെത്തിയത്. കോണ്‍ഗ്രസ് നേതാവും കാശ്മീര് മുന്‍ രാജാവ് ഹരിസിങിന്റെ മകനുമായ കരണ്‍സിംങും സര്‍ക്കാരിനെ പിന്തുണച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍