UPDATES

ഇന്ത്യ അവസരങ്ങളുടെ ഭൂമി; യുഎഇ നിക്ഷേപകരെ ക്ഷണിച്ച് മോദി

അഴിമുഖം പ്രതിനിധി

യുഎഇയിലെ നിക്ഷേപകരെ ഇന്ത്യയിേേലക്ക് സ്വാഗതം ചെയ്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. അവസരങ്ങളുടെ ഭൂമി എന്ന വിശേഷണത്തോടെയാണ് ഇന്ത്യയെ മോദി അവതരിപ്പിച്ചത്. രണ്ടുദിവസത്തെ യുഎഇ സന്ദര്‍ശനത്തിന്റെ ഭാഗമായി മദ്‌സര്‍ സിറ്റിയില്‍ ഒരുക്കിയ നിക്ഷേപക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ അവസരങ്ങളുടെ ഭൂമിയാണ്. ഇവിടെയുള്ള 125 കോടി ജനത വെറും വിപണിമാത്രമല്ല, ഈ രാജ്യത്തിന്റെ ശക്തിസ്രോതസാണ്. വേഗത്തില്‍ വളരുന്നൊരു രാജ്യമാണ് ഇന്ത്യയെന്നത് ഏവരും മനസ്സിലാക്കി കഴിഞ്ഞ കാര്യമാണ്. ഇന്ത്യയുടെ വികാസനത്തിനാവശ്യമായ നിരവധി അവസരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്; മോദി തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി.

34 വര്‍ഷങ്ങള്‍ക്കുശേഷം യുഎഇ സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന വിശേഷണം പേറുന്ന മോദി യുഎഇ ബിസിനസുകാരുമായും അവിടെയുള്ള ഇന്ത്യന്‍ ബിസിനസുകാരുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. 

മികച്ച ഇന്‍ഫ്രാസ്ട്രക്ചര്‍ രാജ്യത്ത് ഒരുക്കുമെന്ന് വാഗ്ദാനം ചെയ്ത മോദി നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നുള്ള ഉറപ്പും നല്‍കി. യുഎഇയിലുള്ള നിക്ഷേപകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി വ്യാപര-വാണിജ്യ മന്ത്രിയെ ഇങ്ങോട്ട് അയക്കുമെന്നും മോദി പറഞ്ഞു. യുഎഇയുടെ സാമ്പത്തിക കരുത്തും ഇന്ത്യയുടെ സാധ്യതകളും കൂടിച്ചേര്‍ന്നാല്‍ ഏഷ്യയുടെ നൂറ്റാണ്ടെന്ന സ്വപ്‌നം യഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍