UPDATES

എഡിറ്റര്‍

മോദി ഇനി ഇസ്രായേലിലേക്ക്

Avatar

ലോകത്തെ ഏറ്റവും അടുപ്പമേറിയ ഒരു ബന്ധത്തെ അലമാരയുടെ രഹസ്യാത്മകതയില്‍ നിന്ന് പുറത്തേയ്ക്കിടുന്ന ഒന്നാകും പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രായേല്‍ സന്ദര്‍ശനം. മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനം ഏറെക്കുറെ നേരത്തെ തീര്‍ച്ചപ്പെടുത്തിയ കാര്യമായിരുന്നു.ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാകും ഈ സന്ദര്‍ശനത്തോടെ മോദി.
ഇസ്രായേല്‍ പ്രധാനമന്ത്രിയെ മോദി എന്റെ സുഹൃത്ത് എന്നാണ് പതിവായി വിശേഷിപ്പിക്കുന്നത്. എന്റെ സുഹൃത്ത് എന്ന് മോദി പറയുന്നവരില്‍ ഏറെ ലോക നേതാക്കളില്ല. 

കഴിഞ്ഞ വര്‍ഷത്തെ യുഎന്‍ പൊതുസഭയുടെ യോഗത്തിനിടെ മോദി നടത്തിയ ഏക ഉഭയകക്ഷി ചര്‍ച്ച നെതന്യാഹുവുമായിട്ടായിരുന്നു.

1950-ല്‍ ഇന്ത്യ ഇസ്രായേലിനെ അംഗീകരിച്ചുവെങ്കിലും താമസംവിനാ യുഎന്നില്‍ നടന്ന വോട്ടെടുപ്പില്‍ അവര്‍ക്ക് എതിരായി വോട്ട് ചെയ്തു. അനൗദ്യോഗികമായ ചില ബന്ധങ്ങള്‍ നേരത്തേ ഉണ്ടായിരുന്നുവെങ്കിലും 1991-ല്‍ മാത്രമാണ് ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്.

കൂടുതല്‍ വായനയ്ക്ക്‌

http://timesofindia.indiatimes.com/india/Narendra-Modi-will-be-first-Indian-PM-to-visit-Israel-and-Palestine/articleshow/47491228.cms 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍