UPDATES

നര്‍സിംഗ് യാദവിന് നാലു വര്‍ഷം വിലക്ക്; തീരുമാനം അന്താരാഷ്ട്ര കായിക കോടതിയുടേത്

Avatar

അഴിമുഖം പ്രതിനിധി

ഉത്തേജക മരുന്ന് ഉപയോഗിച്ചു എന്ന കേസില്‍ ഇന്ത്യന്‍ ഗുസ്തി താരം നര്‍സിംഗ് യാദവിന് നാലു വര്‍ഷത്തെ വിലക്ക്. നര്‍സിങ്ങ് യാദവിനെ കുറ്റവിമുക്തനാക്കിയ നാഡയുടെ (നാഷണല്‍ ആന്റി ഡോപ്പിംഗ് ഏജന്‍സി) തീരുമാനം റദ്ദാക്കിയാണ് അന്താരാഷ്ട്ര കായിക കോടതി നര്‍സിംഗിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് വാഡയുടെ (വേള്‍ഡ് ആന്റി ഡോപ്പിംഗ് ഏജന്‍സി) തീരുമാനം അന്താരാഷ്ട്ര കായിക കോടതി ശരിവച്ചു. റിയോയിലെ ആദ്യ മത്സരത്തിന് ഇറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് നര്‍സിംഗ് യാദവിന് 4 വര്‍ഷത്തെ വിലക്ക് അന്താരാഷ്ട്ര ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സി ഏര്‍പ്പെടുത്തിയത്. 

തന്റെ ശരീരത്തില്‍ ഉത്തേജക മരുന്ന് എത്തിയത് ഗൂഢാലോചനയുടെ ഭാഗമായാണ് എന്ന് വാദം നേരത്തെ ദേശീയ ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സി അംഗീകരിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ഈ മാസം 13 ന് അന്താരാഷ്ട്ര ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സി അപ്പീല്‍ നല്‍കിയിരുന്നു.അപ്പീല്‍ ഇന്നലെ പരിഗണിച്ച കോടതി രണ്ട് ഏജന്‍സികളുടെയും വാദം കേട്ട ശേഷമാണ് അന്തിമ വിധി പ്രഖ്യാപിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍