UPDATES

വായിച്ചോ‌

നാസയും ഐഎസ്ആര്‍ഒയും ചേര്‍ന്നുണ്ടാക്കുന്ന ‘നിസാര്‍’ ഏറ്റവും ചെലവേറിയ ഭൗമ നീരീക്ഷണ ഉപഗ്രഹം

2021ല്‍ ഇന്ത്യയില്‍ നിന്നായിരിക്കും ഉപഗ്രഹം വിക്ഷേപിക്കുക.

ഐഎസ്ആര്‍ഒയും നാസയും ചേര്‍ന്ന് ലോകത്തെ ഏറ്റവും ചിലവേറിയ ഭൗമ നിരീക്ഷണ ഉപഗ്രഹം നിര്‍മ്മിക്കുന്നു. സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ എന്നാണ് ഇതിനെ വിളിക്കുന്നത്. 2021ല്‍ ഇത് വിക്ഷേപിക്കാനാണ് പദ്ധതി. ടൊറന്റോയില്‍ നടന്ന യോഗത്തിന് ശേഷം നാസ അഡ്മിനിസ്‌ട്രേറ്റര്‍ ചാള്‍സ് ബോള്‍ഡനും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണനും ഇത് സംബന്ധിച്ച കരാറില്‍ ഒപ്പ് വച്ചു. ഭൗമ നിരീക്ഷണവും സംയുക്ത ചൊവ്വാ പര്യവേഷണങ്ങളുമാണ് പ്രധാനമായും പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നാണ് നാസ വെബ്‌സൈറ്റ് പറയുന്നത്.

നാസയും ഐഎസ്ആര്‍ഒയും ചേര്‍ന്നുള്ള ഏറ്റവും വലിയ പ്രോജക്ടാണിത്. എല്‍ ബാന്‍ഡ് 24 സെന്റീമീറ്റര്‍ റഡാറും എസ് ബാന്‍ഡ് 13 സെ.മീ റഡാറുമാണുള്ളത്. എല്‍ ബാന്‍ഡ് നാസയും എസ് ബാന്‍ഡ് ഐഎസ്ആര്‍ഒയുമാണ് നിര്‍മ്മിക്കുന്നത്. ആഴ്ച തോറും ഭൂമിയുടെ ചിത്രങ്ങള്‍ നിസാര്‍ അയയ്ക്കും. ടെക്ടോണിക് പ്ലേറ്റുകള്‍, ഐസ് പാളികള്‍ ചലനം കൃത്യമായി മനസിലാക്കാന്‍ ഇത് സഹായകമാകും. കാര്‍ഷിക, പരിസ്ഥിതി പഠനങ്ങള്‍ക്കും ഉപഗ്രഹം കൂടുതല്‍ സഹായം ചെയ്യും. ഭൂകമ്പം, അഗ്നിപര്‍വ്വത സ്‌ഫോടനം, ഐസ് പാളികളുടെ മാറ്റങ്ങള്‍, കടല്‍ നിരപ്പിലെ വ്യതിയാനങ്ങള്‍, വനമേഖലയിലെ മാറ്റങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് കൂടുതല്‍ പഠനം നടത്താന്‍ നിസാര്‍ പദ്ധതി സഹായകമാകുമെന്ന് പദ്ധതിയുടെ ഭാഗമായ ശാസ്ത്രജ്ഞന്‍ പോള്‍ എ റോസന്‍ പറഞ്ഞു.

പദ്ധതിയില്‍ ഇന്ത്യയ്ക്കും അമരിക്കയ്ക്കും കൂടി 150 കോടി ഡോളറോളമാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ജിഎസ്എല്‍വി
ഉപയോഗിച്ച് ഇന്ത്യയില്‍ നിന്നായിരിക്കും ഉപഗ്രഹം വിക്ഷേപിക്കുക. 1963ല്‍ തുടങ്ങുന്നതാണ് ഐസ്ആര്‍ഒയും നാസയും തമ്മിലുള്ള സഹകരണം. യുഎസില്‍ നിര്‍മ്മിച്ച റോക്കറ്റാണ് ഇന്ത്യ തുമ്പയില്‍ നിന്ന് വിക്ഷേപിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട പരിശീലനത്തിനായി എപിജെ അബ്ദുള്‍ കലാം അടക്കമുള്ള ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ 1963ല്‍ നാസയിലെത്തിയിരുന്നു. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ടെലിവിഷന്‍ സ്ംപ്രേഷണം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള സൈറ്റ് (സാറ്റലൈറ്റ് ഇന്‍സ്ട്രക്ഷണല്‍ ടെലിവിഷന്‍ എക്‌സിപിരിമെന്റ്) പദ്ധതി നാസയുടെ സഹായത്തോടെയാണ് നടപ്പാക്കിയത്. 2008ല്‍ ചാന്ദ്രയാന്‍ പേടകത്തില്‍ നാസയുടെ ഉപകരണങ്ങളും ഉണ്ടായിരുന്നു.

വായനയ്ക്ക്: https://goo.gl/U9dQVk

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍