UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജലമൊഴുകും ചൊവ്വ

ചൊവ്വയില്‍ ജലം ഒഴുകിയിരുന്നതിന്റെ തെളിവുകള്‍ കണ്ടെത്തിയതായി നാസ. ചൊവ്വയില്‍ ജീവന്‍ നിലനില്‍ക്കാനുള്ള സാധ്യതകളിലേക്കുള്ള ശക്തമായ വിരല്‍ചൂണ്ടലാണ് നാസയുടെ ഈ കണ്ടുപിടിത്തം. ചൊവ്വയില്‍ ജലം ഒഴുകുന്നുണ്ട് എന്നതിന് തെളിവുകള്‍ ശാസ്ത്രലോകം ഏറെക്കാലമായി തേടുകയായിരുന്നു. ലവണത്തിന്റെ ഭാഗമായി ജലം ചൊവ്വയിലുണ്ട് എന്നതിന് തെളിവാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ചൊവ്വാ ഗ്രഹത്തിലെ കടുത്ത പരിസ്ഥിതിയില്‍ സാധാരണ ജലം ഖനീഭവിക്കുകയും ബാഷ്പീകരിക്കുകയും ആണ് ചെയ്യുന്നത്. എന്നാല്‍ ലവണത്തിന്റെ സാന്നിദ്ധ്യം അര്‍ത്ഥമാക്കുന്നത് കൂടുതല്‍ സ്ഥിരവും നിലനില്‍ക്കാന്‍ കഴിയുന്നതുമായ ജലത്തിന്റെ രൂപം ചൊവ്വയില്‍ ഉണ്ട് എന്നതാണ്. ചൊവ്വയിലെ പ്രതലത്തിലെ ചെരിവുകളില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന വെള്ളം ഒഴുകിയതുപോലുള്ള പാടുകള്‍ ലവണാംശം കലര്‍ന്ന ജലം ഒഴുകിയുണ്ടായതാണ് എന്ന സംശയം വളരെക്കാലമായി ശാസ്ത്രജ്ഞര്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ ആ പാടുകള്‍ അല്ലെങ്കില്‍ ചാലുകള്‍ ജലത്തിന്റെ ദ്രവരൂപം ഒഴുകിയുണ്ടായതാണ് എന്ന് പുതിയ കണ്ടെത്തലുകള്‍ തെളിയിക്കുന്നു. ഈ ചാലുകളിലെ ഹൈഡ്രറ്റഡ് ലവണങ്ങളുടെ സാന്നിദ്ധ്യമാണ് ഈ കണ്ടെത്തലിന് അടിത്തറ നല്‍കുന്നത്. നാസയുടെ മാഴ്‌സ് റെക്കണൈസ്സന്‍സ് ഓര്‍ബിറ്റര്‍ സ്‌പേസ്‌ക്രാഫ്റ്റില്‍ നിന്നുള്ള സ്‌പെക്ട്രല്‍ വിവരങ്ങളുടെ വിശകലനത്തിലൂടെയാണ് പുതിയ ഗവേഷണ വിവരങ്ങള്‍ ലഭ്യമായത്. പ്രതിഫലിക്കുന്ന പ്രകാശത്തിനെ അതിന്റെ വിവിധ തരംഗദൈര്‍ഘ്യത്തില്‍ വിഭജിക്കുന്നത് ഏതൊരു വസ്തുവില്‍ നിന്നാണോ ആ പ്രകാശം പ്രതിഫലിക്കുന്നത് അതിന്റെ രാസ വിരലടയാളം തയ്യാറാക്കാന്‍ സഹായിക്കുന്നു. ഈ രാസ വിരലടയാളത്തെ വിലയിരുത്താന്‍ ചൊവ്വാ ഗവേഷകര്‍ പുതിയ രീതി കണ്ടെത്തുകയായിരുന്നു. ചന്ദ്രനില്‍ ജലം ഉണ്ടെന്ന് നേരത്തെ ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തില്‍ കണ്ടെത്തിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍