UPDATES

എഡിറ്റര്‍

കാസ്ട്രോയുടെ​ തിരസ്കൃത കാമുകിക്ക് ഒരു ചരമക്കുറിപ്പ്

Avatar

നതാലിയ റെവ്യൂലെറ്റ ക്ലൂസ് ഹവാനയിലെ സമ്പന്നരായ സോഷ്യലൈറ്റുകളിൽ ഒരുവളായിരുന്നു. തന്റെ ഇരട്ടി പ്രായമുള്ള കാർഡിയോളജിസ്റ്റ് ഭർത്താവ് ഓർലാൻഡോ ഫെർണാണ്ടസിനൊപ്പം വെഡാഡോയിലെ മനോഹര മന്ദിരങ്ങളിലൊന്നിൽ താമസം. ക്യൂബൻ സ്വേച്ഛാധിപതി ഫുൾജെൻസിയോ ബാറ്റിസ്റ്റയ്ക്കെതിരേ ഫിദൽ കാസ്ട്രോയും ഓർത്തഡോക്സ് പാർട്ടിയിലെ മറ്റംഗങ്ങളും ചെറുത്തു നില്പ് ആരംഭിച്ച 1952 ആയിരുന്നു കാലം. ഒരു പ്രണയ വിപ്ലവത്തിന്റെയും തുടക്കമായിരുന്നു അത്. നതാലിയ ഫിദലിനെ കണ്ടു മുട്ടി. പാർട്ടിയുടെ ഒരു സജീവ ഒളിപ്പോരാളിയായി അവർ. 1953 ജൂലായ് 26-ലെ മോണ്ട്കാഡ ബാരക്ക് ആക്രമണം പരാജയപ്പെട്ടതിനെ തുടർന്ന് ഫിദൽ ജയിലിലായി. ജയിലിൽ വച്ച് എഴുതിയ കത്തുകളിലൂടെയാണ് ഇരുവരും പ്രണയബദ്ധരായിരുന്നത്. “നിന്നെ എന്റെ കൈകളിൽ മുറുകെ, ഒരു പൂവിനെ പോലെ പുണരണം’ എന്ന് ഫിദൽ എഴുതിയെങ്കിലും ആ ആഗ്രഹം കുറെക്കാലം ആഗ്രഹം മാത്രമായി അവശേഷിച്ചു.

1955-ൽ ഫിദൽ ജയിലിൽ നിന്നു പുറത്തു വന്നപ്പോൾ അവർ കണ്ടുമുട്ടി. നതാലിയ മകൾ അലീനയെ ഗർഭം ധരിച്ചു. പക്ഷേ മുൻപേ വിവാഹിതനായിരുന്ന ഫിദൽ രണ്ടു മാസത്തിനു ശേഷം അവരെ വിട്ടു പോയി. നാലു വർഷം കഴിഞ്ഞ് ക്യൂബയുടെ അധികാരത്തിലേറിയ അദ്ദേഹം അവരെ അന്വേഷിച്ചതുമില്ല. മകളോടു പോലും അദ്ദേഹം അധികം ഇടപെട്ടിരുന്നില്ല. നതാലിയയെ ഫിദൽ പൂർണ്ണമായും തമസ്കരിച്ചു.

ക്യൂബയുടെ പ്രഥമവനിതയാകുമെന്ന് സ്വപ്നം കണ്ട, കുലീനയും വിദ്യാസമ്പന്നയുമായ നതാലിയ ദരിദ്രവും തകർന്നുകൊണ്ടിരുന്നതുമായ ക്യൂബയിൽ ആരാരുമറിയാതെ ജീവിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി 27-ന്, 89-ആം വയസ്സിൽ അവർ അന്തരിച്ചു. ലാറ്റിൻ അമേരിക്കൻ നോവലിലെ ഒരു കഥാപാത്രത്തിന്റെ ആഴവും വ്യക്തിത്വവുമുള്ള ആ അസാധാരണ വനിതയുടെ ചരമക്കുറിപ്പ് ഇവിടെ വായിക്കാം:

http://www.economist.com/news/obituary/21646699-natalia-revuelta-clews-havana-socialite-and-mistress-fidel-castro-died-february-27th

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍