UPDATES

എന്തുകൊണ്ടാണ് ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യ പത്ത് സ്ഥാനങ്ങള്‍ പിന്നോട്ടുപോന്നത്?

ഇന്ത്യയുടെ സ്ഥാനം 42; അമേരിക്ക 21; നോര്‍വേ, ഐസ്ലാന്ഡ്, സ്വീഡന്‍, ന്യൂ സീലാണ്ട്, ഡെന്‍മാര്‍ക് എന്നിവ പട്ടികയില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍; പാക്കിസ്ഥാന്‍റെ സ്ഥാനം 110

ആഗോള ജനാധിപത്യ സൂചികയില്‍ (Economist Intelligence Global Democracy Index) മുപ്പത്തി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ 10 സ്ഥാനങ്ങള്‍ പിറകോട്ടു വീണ് ഇപ്പോള്‍ നാല്‍പ്പത്തി രണ്ടാം സ്ഥാനത്തായിരിക്കുന്നു എന്ന് ദി ലോജിക്കല്‍ ഇന്‍ഡ്യന്‍ എന്ന വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. Economist Intelligence Unit (EIU) 165 രാജ്യങ്ങളുടെയും രണ്ടു പ്രത്യേക പ്രദേശങ്ങളുടെയും കണക്കുകളാണ് ശേഖരിച്ചത്. ഇക്കണോമിസ്റ്റ് ഗ്രൂപ്പിന്റെ ഒരു ഗവേഷണ വിശകലന വിഭാഗമാണ് EIU. 1946-ലാണ് EIU രൂപം കൊണ്ടത്.

രാജ്യങ്ങളെ വിലയിരുത്തിയത്

തെരഞ്ഞെടുപ്പ് പ്രക്രിയ, പൌര സ്വാതന്ത്ര്യം, സര്‍ക്കാരിന്റെ പ്രവര്‍ത്തനം, രാഷ്ട്രീയ പങ്കാളിത്തം, രാഷ്ട്രീയ സംസ്കാരം.

രാജ്യങ്ങളെ വീണ്ടും വിശാലാടിസ്ഥാനത്തില്‍ തരംതിരിച്ചു:

  1. പൂര്‍ണ ജനാധിപത്യം
  2. അപര്യാപ്തമായ ജനാധിപത്യം
  3. മിശ്രിത ഭരണം
  4. സമഗ്രാധിപത്യ ഭരണകൂടം

ആദ്യത്തെ 5 രാജ്യങ്ങള്‍

  1. നോര്‍വേ
  2. ഐസ്ലാന്ഡ്
  3. സ്വീഡന്‍
  4. ന്യൂ സീലാണ്ട്
  5. ഡെന്‍മാര്‍ക്

അയര്‍ലാന്‍ഡ്, കാനഡ, ഓസ്ട്രേലിയ, ഫിന്‍ലാണ്ട്, സ്വിറ്റ്സര്‍ലാണ്ട് എന്നിവ യഥാക്രമം പിന്നിലുണ്ട്.

9.87 എന്ന എണ്ണത്തോടെ നോര്‍വേ വീണ്ടും ഒന്നാമതെത്തി. തെരഞ്ഞെടുപ്പ് പ്രക്രിയ, ബഹുസ്വരത, രാഷ്ട്രീയ പങ്കാളിത്തം, സംസ്കാരം എന്നിവയില്‍ പത്തില്‍ പത്തും ആ രാജ്യം നേടി.

ആദ്യത്തെ 19 രാജ്യങ്ങളെ പൂര്‍ണ ജനാധിപത്യം എന്ന വിഭാഗത്തില്‍ പെടുത്തി. യുഎസ് (21) ഫ്രാന്‍സ്, ജപ്പാന്‍, ഇറ്റലി, ഇസ്രയേല്‍, സിംഗപ്പൂര്‍, ഹോങ്കോങ്ങ് എന്നിവ അപര്യാപ്ത ജനാധിപത്യ വിഭാഗത്തില്‍ പെടുന്നു. പാകിസ്ഥാന്‍ (110), ബംഗ്ലാദേശ് (92), നേപ്പാള്‍ (94), ഭൂട്ടാന്‍ (99) എന്നിവ മിശ്രിത ഭരണകൂടങ്ങളുടെ വിഭാഗത്തില്‍ പെടുന്നു. ചൈന (139), മ്യാന്‍മര്‍ (120), റഷ്യ (135), വിയത്നാം (140), സിറിയ (166), വടക്കന്‍ കൊറിയ (167) എന്നിവ സമഗ്രാധിപത്യ ഭരണകൂടങ്ങളുടെ വിഭാഗത്തിലാണ്.

ലോകത്തെങ്ങും ജനാധിപത്യത്തിന്റെ ശോഷണമാണ് ഇത് കാണിക്കുന്നത്. ഈ വര്‍ഷം ഏഷ്യയിലെ രാജ്യങ്ങള്‍ മറ്റ് മേഖലകളെ അപേക്ഷിച്ച് താഴെപ്പോന്നു. വടക്കേ അമേരിക്ക (8.56), പടിഞ്ഞാറന്‍ യൂറോപ് (8.38), ലാറ്റിന്‍ അമേരിക്ക (6.26) എന്നീ മറ്റ് മേഖലകളെ വെച്ചു നോക്കുമ്പോള്‍ ഏഷ്യ (5.63) വളരെ പിന്നിലാണ്.

തകരുന്ന സ്ഥാപനങ്ങള്‍, ദുര്‍ബലപ്പെടുന്ന ജനാധിപത്യം – ഹരീഷ് ഖരെ എഴുതുന്നു

എന്തുകൊണ്ടാണ് ഇന്ത്യ പൊടുന്നനെ വളരെ പിന്നിലേക്ക് പോന്നത്?

പട്ടികയില്‍ ഇന്ത്യക്ക് 7.23 ആണ് ലഭിച്ചത്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ 9.17 കിട്ടിയതൊഴിച്ചാല്‍ മറ്റെല്ലാ മേഖലകളിലും ഇന്ത്യ മോശം പ്രകടനമാണ്.

“യാഥാസ്ഥിതിക മത സിദ്ധാന്തങ്ങളും ഇന്ത്യയെ ബാധിച്ചു. മറ്റ് രീതിയില്‍ മതേതരമായ രാജ്യത്ത്, ഹിന്ദു വലതുപക്ഷ ശക്തികളുടെ വളര്‍ച്ച നിയമബാഹ്യ സംഘങ്ങളും, ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരായ അക്രമങ്ങളും വളരുന്നതിലേക്ക്-പ്രത്യേകിച്ചും വിമതശബ്ദങ്ങള്‍ക്ക് നേരെ-നയിച്ചു,” എന്നു EIU പറയുന്നു.

മാധ്യമ സ്വാതന്ത്ര്യം ഇത്തവണയും ഒരു മാനദണ്ഡമായിരുന്നു. സൂചികയില്‍ ഈ വിഭാഗത്തില്‍ 167 രാജ്യങ്ങളില്‍ 49 ആണ് ഇന്ത്യയുടെ സ്ഥാനം. “ഇന്ത്യ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ അപകടകരമായ ഒരു സ്ഥലമായി മാറിയിരിക്കുന്നു. പ്രത്യേകിച്ചും മദ്ധ്യേന്ത്യയിലെ സംസ്ഥാനം ഛത്തീസ്ഗഡ്, വടക്കന്‍ സംസ്ഥാനമായ ജമ്മു കാശ്മീര്‍ എന്നിവിടങ്ങളില്‍,” EIU പറഞ്ഞു.

EIU കൂട്ടിച്ചേര്‍ക്കുന്നു, “അവിടുത്തെ അധികൃതര്‍ മാധ്യമ സ്വാതന്ത്ര്യത്തെ നിയന്ത്രിച്ചിരിക്കുന്നു. നിരവധി പത്രങ്ങള്‍ അടച്ചുപൂട്ടി. മൊബൈല്‍ സേവനങ്ങള്‍ കടുത്ത നിയന്ത്രണത്തിലാണ്. 2017-ലും അതിനു മുമ്പുള്ള വര്‍ഷത്തിലും നിരവധി മാധ്യമ പ്രവര്‍ത്തകര്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ടു.”

കുനിയുകയല്ല, ഇഴയുകയാണ് മോദികാലത്തെ മുഖ്യധാര മാധ്യമങ്ങള്‍

സമഗ്രാധിപത്യ (ഭൂരിപക്ഷ) ജനാധിപത്യത്തിന് തയ്യാറെടുത്തോളൂ

അമിത് ഷാ മോഡല്‍ ജനാധിപത്യത്തില്‍ മോചനത്തിനുള്ള വഴി വേറെ വെട്ടണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍