UPDATES

ട്രെന്‍ഡിങ്ങ്

എന്‍ജിഒകളെ ചീത്ത വിളിക്കുന്ന മോദിയുടെ ആര്‍ എസ് എസിന് വിദേശ ഫണ്ടും

1995 മുതല്‍ 2002 വരെയുള്ള കാലയളവില്‍ ആര്‍ എസ് എസിന് കിട്ടിയതു 20 കോടിയോളം രൂപ

ഗ്രീന്‍ പീസ് ഉള്‍പ്പെടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ ഇന്ത്യന്‍ സാമ്പത്തികഘടനയ്ക്ക് വന്‍ പരിക്കേല്‍പ്പിക്കുകയാണെന്ന് മോദി സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ എന്‍ ജി ഒ ആയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം ആര്‍എസ്എസ് വിദേശ ഫണ്ടും സ്വീകരിക്കുന്ന സംഘടന ആണെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം പുറത്തുവിട്ട ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ റിപ്പോര്‍ട്ടിന്റെ മറപിടിച്ചായിരുന്നു ആരോപണങ്ങള്‍ എന്ന് സ്‌ക്രോള്‍ വെളിപ്പിടുത്തുന്നു. ആണവ നിലയങ്ങള്‍ക്കും ഖനന കമ്പനികള്‍ക്കും എതിരെ പോരാടുന്ന സന്നദ്ധ സംഘടനകളെയെല്ലാം രാഷ്ട്രവിരുദ്ധമായി മുദ്രകുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് പുതിയ വിവരങ്ങള്‍ പുറത്ത് വരുന്നത്. 2006ല്‍ നരേന്ദ്ര മോദി NGOs, Activists & Foreign Funds: Anti-Nation Industry എന്ന പുസ്തകം പ്രസാധനം ചെയ്യുന്നതിനിടെയില്‍ പറഞ്ഞ കണക്കുകളെ വളച്ചൊടിച്ചാണ് ഇന്റലിജന്‍സ് ബ്യൂറോ ഇത്തരത്തലുള്ള ഒരു റിപ്പോര്‍ട്ട് ഉണ്ടാക്കിയത് എന്നാണ് പുറത്തുവരുന്ന വിവരം.

1995 മുതല്‍ 2002 വരെയുള്ള കാലയളവില്‍ 20 കോടിയോളം രൂപയാണ് ആര്‍എസ്എസിനും കൂട്ട് സംഘങ്ങള്‍ക്കുമായി യുഎസില്‍ നിന്ന് മാത്രം വന്നിരിക്കുന്ന ധനസഹായം. The Foreign Exchange of Hate: IDRF and the American Funding of Hindutva എന്ന റിപ്പോര്‍ട്ടിലാണ് ഇന്‍ഡ്യ ഡെവലപ്പ്മെന്‍റ് ആന്‍ഡ് റിലീഫ് ഫണ്ട് എന്ന അമേരിക്കന്‍ സംഘടനാ സംഘപരിവാര്‍ സംഘടനകള്‍ക്ക് പണം ഒഴുക്കിയതിനെ കുറിച്ചു പറയുന്നത്. 2002-ലാണ് റിപ്പോര്‍ട്ട് പുറത്തു വന്നത്.

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളെല്ലാം തട്ടിപ്പുകാരാണെന്ന ധാരണയാണ് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ വാര്‍ത്ത സൃഷ്ടിച്ചത്. എന്നാല്‍ സേവ, ചൈല്‍ഡ് ലൈന്‍ എന്നിവയെ പോലെയുള്ളവയുടെ സേവനങ്ങളെ പോലും ഇവര്‍ തിരിച്ചറിയാന്‍ തയ്യാറായില്ല. നരേന്ദ്ര മോദി അനുവര്‍ത്തിക്കുന്ന നവലിബറല്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ സന്തതികളാണ് പല നവ എന്‍ജിഓകളും എന്ന സത്യമാണ് സര്‍ക്കാര്‍ മറക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍