UPDATES

ട്രെന്‍ഡിങ്ങ്

ലോകത്തെ ഏറ്റവും നിവൃത്തികെട്ട പ്രതിഷേധം; ഒടുവില്‍ മുഖംമൂടി ഇട്ട മോദിയുടെ ചാട്ടയടിയും

തലയോട്ടി മാല ധരിച്ചു, എലിയെ തിന്നു, നഗ്ന ഓട്ടം നടത്തി; ഇനി ഭ്രാന്ത്

ഒരു മാസത്തിലേറെയായി ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ വിചിത്രമായ ഒരു സമരം നടക്കുന്നു. തമിള്‍നാടില്‍ നിന്നുള്ള കര്‍ഷക സമരക്കാര്‍ ഇതുവരെ കേള്‍ക്കാത്ത വിചിത്ര സമരമാര്‍ഗങ്ങളാണ് അവലംബിക്കുന്നത്-തലയോട്ടി മാലയാക്കി ധരിക്കുന്നു, എലിയെ തിന്നുന്നു, പ്രതീകാത്മക ശവദാഹം നടത്തുന്നു, റൈസീന കുന്നില്‍ നഗ്നരായി പ്രതിഷേധിക്കുന്നു. കണ്ണുതള്ളിക്കുന്ന ഈ പ്രതിഷേധങ്ങള്‍ക്കിടയില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖം മൂടി ധരിച്ച ഒരാള്‍ കര്‍ഷകരെ ചാട്ടയ്ക്കടിച്ചു.

തങ്ങളുടെ ദുരിതത്തോട് കേന്ദ്ര സര്‍ക്കാരിന്റെ ‘നിര്‍വികാരത’ കാണിക്കാനാണീ ആശയമെന്ന് കര്‍ഷകര്‍ പറഞ്ഞു. “ഞങ്ങളെ അവഗണിക്കുന്നതിലൂടെ മോദി ഞങ്ങളെ ചാട്ടയ്ക്കടിക്കുന്നതുപോലെയാണ്. ഞങ്ങളെ ഡല്‍ഹിയില്‍ നിന്നും തല്ലിപുറത്താക്കാന്‍ ശ്രമിക്കുകയാണ്,” ദേശീയ ദക്ഷിണേന്ത്യന്‍ നാഡീ സംയോജന കര്‍ഷക സംഘം സംസ്ഥാന അദ്ധ്യക്ഷന്‍ പി അയ്യാക്കണ്ണ് പറഞ്ഞു.

ആദ്യം 25 കര്‍ഷകര്‍ ചാട്ടയടി എല്‍ക്കാന്‍ തയ്യാറായി വന്നു. തുടങ്ങിയപ്പോള്‍ തന്നെ 23 പേര്‍ പിന്‍വാങ്ങി. വേദനകോണ്ട് ഒരാള്‍ ബോധംകെട്ടു. ചാട്ടയടി നടത്തിയ പ്രകാശ്, മോദിയുടെ ജനപ്രിയ മുഖം മൂടി ധരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സ്ഥിരം ജാക്കറ്റും കൂര്‍തയും.

കഴിഞ്ഞ 37 ദിവസമായി ഈ കര്‍ഷകര്‍ ഡല്‍ഹിയിലുണ്ട്. രൂക്ഷമായ വരള്‍ച്ചയിലും പിന്നാലേ വന്ന ചുഴലിക്കാറ്റിലും അവരുടെ വിളകള്‍ നശിച്ചതിനാല്‍ ദുരിതാശ്വാസ പദ്ധതിയും കാര്‍ഷിക വായ്പ എഴുതിത്തള്ളലും ആവശ്യപ്പെട്ടാണ് അവര്‍ സമരം നടത്തുന്നത്. മദ്രാസ് ഹൈക്കോടതിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നിര്‍ദ്ദേശപ്രകാരം സഹകരണ ബാങ്കുകളില്‍ നിന്നുള്ള അവരുടെ കടങ്ങള്‍ ഇതിനകം എഴുതിത്തള്ളി. അടുത്ത വിതക്കാലത്തേക്ക് വേണ്ട വിത്തുകള്‍ വാങ്ങാനായും നഷ്ടം നികത്താനും പുതുക്കിയ വരള്‍ച്ച സഹായ പദ്ധതികളും അവര്‍ ആവശ്യപ്പെടുന്നു.

തലസ്ഥാനത്ത് ചൂട് കുത്തനെ ഉയരുമ്പോള്‍ പ്രതിഷേധം കൂടുതല്‍ കഠിനമാവുകയാണ്. ചൂടില്‍ തന്റെ തുടകളില്‍ പോളങ്ങള്‍ പൊന്തിയത് അയ്യാക്കണ്ണ് കാണിച്ചുതന്നു. “പ്രധാനമന്ത്രി ശീതീകരിച്ച മുറിയില്‍ ഉറങ്ങുമ്പോള്‍ ഞങ്ങള്‍ ഇവിടെ ടാര്‍ റോഡില്‍ ഉറങ്ങുന്നു.” പ്രതിഷേധത്തിന്റെ തുടക്കം മുതലേ ജന്തര്‍ മന്തറിലുള പളനിച്ചാമി പറഞ്ഞു.

ഇനിയും വിചിത്രമായ പ്രതിഷേധ ആശയങ്ങള്‍ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകര്‍. അടുത്തത് തീര്‍ത്തൂം ‘ഭ്രാന്ത് പിടിച്ച’ അവസ്ഥയാണ്. കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് ഭ്രാന്തുപിടിച്ച പോലെ ജന്തര്‍ മന്തറിലെ സമരം എങ്ങനെ തങ്ങളുടെ ‘മനോനില തെറ്റിച്ചു’ എന്നവര്‍ കാണിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍