UPDATES

റാം റഹീം; ഉത്തരേന്ത്യ കത്തിക്കാന്‍ ശ്രമിച്ചത് ആസൂത്രിതം; ഒഴുക്കിയത് അഞ്ചു കോടിയെന്നും വെളിപ്പെടുത്തല്‍

കലാപത്തില്‍ 38 പേരാണ് കൊല്ലപ്പെട്ടത്

ബലാത്സംഗ കേസില്‍ കോടതി കുറ്റക്കാരനെന്നു വിധിച്ചതിനു പിന്നാലെ ആള്‍ദൈവം റാം റഹീമിന്റെ പേരില്‍ നടന്ന കലാപം ആസൂത്രിതമെന്നു വെളിപ്പെടുത്തല്‍. കലാപം നടത്താന്‍ വേണ്ടി ദേര സച്ച സൗദ അഞ്ചുകോടി രൂപ ചെലവഴിച്ചെന്നാണ് വെളിപ്പെടുത്തല്‍. ദേര സച്ചയുടെ പാഞ്ചകുല ശാഖയുടെ തലവനായ ചാംകൗര്‍ സിംഗാണ് കോടികള്‍ എറിഞ്ഞ് കലാപത്തിനു നേതൃത്വം നല്‍കിയത്. റാം റഹീമിന്റെ വിധിക്കു പിന്നാലെ നടന്ന കലാപത്തെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേകസംഘമാണ് ഈ വിവരം കണ്ടെത്തിയത്. കലാപത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടിരുന്നു.

കലാപത്തിനു നേതൃത്വം നല്‍കിയ ദുനി ചന്ദ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. അതേസമയം ചാംകൗര്‍ സിംഗും കുടുംബവും ഒളിവിലാണ്. പാഞ്ചകുല ആശ്രമത്തിനു കൂടാതെ പഞ്ചാബിലെ വിവിധ ദേരകള്‍ക്കും കലാപത്തിനാവശ്യമായ പണം നല്‍കിയരുന്നു. കലാപത്തില്‍ പങ്കെടുത്ത് ജീവന്‍ നഷ്ടമായാല്‍ അവരുടെ കുടുംബത്തിന് വന്‍ തുക ധനസഹായം നല്‍കുമെന്ന് അനുനായികളോട് നേതാക്കളായിട്ടുള്ളവര്‍ ഉറപ്പും നല്‍കിയിരുന്നു.

"</p

ഈ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങളും തെളിവും കിട്ടണമെങ്കില്‍ ചാംകൗര്‍ പിടിയിലാകണം. ഇയാള്‍ക്കായി ശക്തമായ തിരച്ചില്‍ നടക്കുകയാണെന്നു ഹരിയാന ഡിജിപി ബി എഎസ് സന്ധു അറിയിച്ചു. ചാംകൗര്‍ സിംഗിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് എടുത്തിട്ടുണ്ട്. കലാപത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെന്നു സംശയമുള്ള മറ്റു ചിലരും പൊലീസിന്റെ നിരീക്ഷണത്തിലാണ്.

20 വര്‍ഷത്തെ തടവാണ് ദേരാ സച്ച സൗദയുടെ തലവന്‍ ഗുര്‍പീത് റാം റഹീമിന് ശിക്ഷവിധിച്ചിരിക്കുന്നത്. അനുയായികളായ രണ്ടു പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കുറ്റത്തിനാണ് ഈ ശിക്ഷ.

നേരത്തെ വിധി എതിരായാല്‍ രക്ഷപ്പെടാനുള്ള പദ്ധതിയും തയ്യാറാക്കിയിരുന്നു. റാം റഹീമിന്റെ വളര്‍ത്തുമകള്‍ ഹണീപ്രീത് സിംഗിന്റെ നേതൃത്വത്തിലായിരുന്നു ഈ പദ്ധതി. പൊലീസുകാരും ഇതു കൂട്ടു നിന്നു. ഹണീപ്രീതിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഇവര്‍ നേപ്പാളിലേക്ക് കടന്നതായാണ് വിവരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍