UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദേശീയഗാനം, ദേശീയത എല്ലാം രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കപ്പെടുന്നു: സനല്‍കുമാര്‍ ശശിധരന്‍

രാജ്യത്തെ ജനങ്ങളെ ദേശസ്‌നേഹത്തിന്‌റെ പേരില്‍ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്

ദേശീയഗാനത്തോട് അനാദരവ് പ്രകടിപ്പിച്ചു എന്നാരോപിച്ച് ഇന്നലെ ഏഴ് പേരെ അറസ്റ്റ് ചെയ്ത സംഭവത്തിന്‌റെ പശ്ചാത്തലത്തില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ കോടതി ഉത്തരവിനെതിരെ പ്രതിഷേധവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. കൈരളി തീയറ്റര്‍ കോംപ്ലക്‌സിന് സമീപമായിരുന്നു സനലിന്‌റെ പ്രതിഷേധം. പ്രതിഷേധത്തില്‍ സനല്‍കുമാറിനൊപ്പം മറ്റ് നാലുപേരും ഉണ്ടായിരുന്നു. പിന്നീട് ഫെസ്റ്റിവലിന്‌റെ ഔദ്യോഗിക കേന്ദ്രമായ ടാഗോറിലും പ്രതിഷേധവുമായി സനലെത്തി.

ടാഗോര്‍ തീയറ്ററിന് മുന്നില്‍ സനല്‍കുമാര്‍ ശശിധരന്‍ കോടതി ഉത്തരവിലെ യുക്തിരാഹിത്യത്തെ കുറിച്ച് സംസാരിച്ചു. പ്രത്യാഘാതങ്ങള്‍ മനസിലാക്കാതെയുള്ള ഇടപെടലാണ് സുപ്രീംകോടതിയുടേതെന്ന് സനല്‍ അഭിപ്രായപ്പെട്ടു. ദേശീയഗാനം, ദേശീയത എല്ലാം രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കപ്പെടുന്നു. ഇതിലെ അപകടം സുപ്രീംകോടതി മനസിലാക്കുന്നില്ല. രാജ്യത്തെ ജനങ്ങളെ ദേശസ്‌നേഹത്തിന്‌റെ പേരില്‍ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. വളരെ കുറച്ച് പേര്‍ മാത്രമാണ് ഐഎഫ്എഫ്‌കെയില്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. ഭീതി കാരണമാണിത്. രാജ്യസ്‌നേഹം പേടിയോടെ പ്രകടിപ്പിക്കേണ്ട ഒന്നായി മാറുന്നു – സനല്‍ പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍