UPDATES

സിനിമാ വാര്‍ത്തകള്‍

തീയറ്ററുകളില്‍ ദേശീയ ഗാനം: ചെറിയ സിനിമകളുടെ ദൈര്‍ഘ്യത്തെ ബാധിക്കുമെന്ന് വിനീത് ശ്രീനിവാസന്‍

സൂപ്പര്‍ താരങ്ങളില്ലാത്ത സിനിമകള്‍ക്ക് ദൈര്‍ഘ്യം കൂടിയാല്‍ അത് തീയറ്ററില്‍ പ്രതികൂലമായി ബാധിക്കുമെന്ന് വിനീത്

ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് തീയറ്ററുകളില്‍ ദേശീയ ഗാനം വേണമെന്ന നിര്‍ദേശം ചെറിയ സിനിമകളുടെ ദൈര്‍ഘ്യത്തെ ബാധിക്കുമെന്ന് വിനീത് ശ്രീനിവാസന്‍. മോഹന്‍ലാലിനെ കാണാന്‍ മൂന്നു മണിക്കൂര്‍ വേണമെങ്കിലും ജനം തിയറ്ററില്‍ ഇരിക്കുമെന്നും സൂപ്പര്‍ താരങ്ങളില്ലാത്ത സിനിമകള്‍ക്ക് ദൈര്‍ഘ്യം കൂടിയാല്‍ അത് തീയറ്ററില്‍ പ്രതികൂലമായി ബാധിക്കുമെന്നും വിനീത് പറയുന്നു. പുതിയ നിര്‍ദേശത്തെക്കുറിച്ച് കൂടുതല്‍ അഭിപ്രയപ്രകടനങ്ങള്‍ക്കില്ലെന്നും താന്‍ തികഞ്ഞ രാജ്യസ്‌നേഹിയാണെന്നും മാധ്യമങ്ങളോട് വിനീത് പറഞ്ഞു.

ചുരുക്കി കഥപറയാന്‍ ശ്രമിക്കുന്ന സംവിധായകന് ദേശീയഗാനത്തിന് വേണ്ടി 52 സെക്കന്‍ഡ് പോലും നിര്‍ണായകമാണ്. കഥക്കു അനുയോജ്യമായ ഘടകങ്ങള്‍ക്ക് പുറമെ ഇതുപ്പോലെ മറ്റുകാര്യങ്ങളും കൂട്ടിച്ചേര്‍ക്കുമ്പോള്‍ സിനിമയുടെ ദൈര്‍ഘ്യമാണ് കൂടുന്നത്. സമയം കുറക്കാന്‍ മാത്രം സിനിമ എഡിറ്റ് ചെയ്യേണ്ടി വരുന്നതിനെയാണ് ഭയപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ‘സിനിമയ്ക്ക് സെന്‍സറിങ് അല്ല, സര്‍ട്ടിഫിക്കേഷനാണ് വേണ്ടതെന്നും ഒരു കഥാപാത്രം ആവശ്യപ്പെടുന്ന സംഭാഷണം സെന്‍സറിങ് ഭയന്ന് എഴുതാനാകുന്നില്ലെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍