UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാകിസ്താനോടും ചൈനയോടും നമുക്ക് ഒരേസമയം യുദ്ധം ചെയ്യേണ്ടി വരാം; കരസേന മേധാവി

പാകിസ്താന്‍ നിഴല്‍ യുദ്ധം നടത്തുന്നു, ചൈന നമ്മളെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു

ഒരേ സമയം ചൈനയും പാകിസ്താനുമായി ഇന്ത്യക്ക് യുദ്ധം ചെയ്യേണ്ടി വരാമെന്ന മുന്നറിയിപ്പ് നല്‍കി കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഡല്‍ഹിയില്‍ ഒരു സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു റാവത്ത് ഗൗരവതരമായ ഈ വിഷയം സൂചിപ്പിച്ചത്. പാകിസ്താനുമായുളള വ്യത്യാസങ്ങളില്‍ ഇനി ഇന്ത്യക്ക് പൊരുത്തപ്പെടാനാവില്ലെന്നും പാകിസ്താന്‍ ഇന്ത്യക്കെതിരേ നിഴല്‍യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണെന്നും റാവത്ത് വ്യക്തമാക്കി. ഇറച്ചി മുറിക്കുന്നതുപോലെ ഇന്ത്യന്‍ ഭൂഖണ്ഡത്തെ അല്‍പ്പാല്‍പ്പമായി നശിപ്പിക്കാനാണ് ചൈന ശ്രമിക്കുന്നതെന്നും കരസേന മേധാവി കുറ്റപ്പെടുത്തി.

ചൈന നമ്മുടെ ക്ഷമ പരീക്ഷിക്കുകയാണ്. നമ്മുടെ പ്രദേശങ്ങളില്‍ അവര്‍ പതിയെ പതിയെ അതിക്രമിച്ചു കടക്കാന്‍ തുടങ്ങിയിരിക്കുന്നു. ധോക് ലാ വിഷയം താത്കാലികമായി പരിഹരിക്കപ്പെട്ടെങ്കിലും ചൈന ഇനിയും ഇന്ത്യയോട് ഏറ്റുമുട്ടാന്‍ മടികാണിക്കില്ല. നമ്മള്‍ ജാഗരൂകരായിക്കണം; റാവത്ത് അഭിപ്രായപ്പെട്ടു.

ചൈനീസ് അതിര്‍ത്തിയിലേക്ക് ഇന്ത്യയുടെ ശ്രദ്ധമാറുമ്പോള്‍ അതു മുതലെടുക്കാന്‍ പാകിസ്താന്‍ ശ്രമിക്കും. വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തികളിലെ പ്രസ്‌നങ്ങള്‍ നേരിടാന്‍ നാം തയ്യാറെടുക്കെണം. ജനാധിപത്യരാജ്യങ്ങളും ആണവ അയല്‍രാജ്യങ്ങളും യുദ്ധത്തിനു മുതിരില്ലെന്നത് മിഥ്യധാരണയാണെന്നും ഇന്ത്യന്‍ കരസേന മേധാവി വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍