UPDATES

ട്രെന്‍ഡിങ്ങ്

കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ നാഷണല്‍ കോണ്‍ഫറന്‍സ് സുപ്രീം കോടതിയില്‍

ജമ്മു കാശ്മീരിന് നല്‍കിയിരുന്ന ജനാധിപത്യ അവകാശങ്ങളും സ്വാതന്ത്ര്യവും കവര്‍ന്നെടുക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി എന്ന് നാഷണല്‍ കോണ്‍ഫറന്‍സ് ആരോപിക്കുന്നു.

ജമ്മു കാശ്മീരിന് പ്രത്യേക സ്വയംഭരണാധികാര പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുകയും സംസ്ഥാന പദവി എടുത്തുകളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തതിന് എതിരെ എതിരെ നാഷണല്‍ കോണ്‍ഫറന്‍സ് സുപ്രീം കോടതിയെ സമീപിച്ചു. ജമ്മു കാശ്മീര്‍ നിയമനിര്‍മ്മാണ സഭയുടെ അംഗീകാരമില്ലാതെ, രാഷ്ട്രപതിയുടെ ഉത്തരവിലൂടെ എന്ന് പറഞ്ഞുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി ഭരണഘടനാവിരുദ്ധമാണ് എന്ന് പറഞ്ഞാണ് നാഷണല്‍ കോണ്‍ഫറന്‍സ് സുപ്രീം കോടതിയെ സമീപിച്ചത്. നാഷണല്‍ കോണ്‍ഫറന്‍സ് എംപിമാരായ അക്ബര്‍ ലോണ്‍, ഹസ്‌നെയ്ന്‍ മസൂദി എന്നിവരാണ് സുപ്രീം കോടതിയിലെത്തിയിരിക്കുന്നത്.

ജമ്മു കാശ്മീരിന് നല്‍കിയിരുന്ന ജനാധിപത്യ അവകാശങ്ങളും സ്വാതന്ത്ര്യവും കവര്‍ന്നെടുക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി എന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.
ജമ്മു കാശ്മീര്‍ ഇന്ത്യയുമായി ചേര്‍ക്കുന്ന സമയത്ത് ജനങ്ങള്‍ക്ക് നല്‍കിയിരുന്ന ഉറപ്പിന്റെ ലംഘനമാണിത് എന്നും ഹര്‍ജി ആരോപിക്കുന്നു.

അതേസമയം നിയമസഭ നിലവിലില്ലാത്തതിനാല്‍ പാര്‍ലമെന്റിന് ജമ്മു കാശ്മീരിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരമുണ്ട് എന്ന് കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നു. രാഷ്ട്രപതിക്ക് ഇതിനുള്ള അധികാരം ആര്‍ട്ടിക്കിള്‍ 370യുടെ സെക്ഷന്‍ 3 നല്‍കുന്നുണ്ട് എന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ നിലവില്‍ കരുതല്‍ തടങ്കലിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍